വിദ്യാരംഗം ക്ലബിന് കീഴിൽ വിപുലമായ വായനാവാര പരിപാടികൾ നടന്നു. 8,9,10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലും വായനയുടെ ആവശ്യകത, ഓ.എൻ.വി രചനകൾ എന്നീ വിഷയത്തിൽ അഞ്ച് മിനിറ്റ് പ്രസംഗം നടന്നു. അൻഷിദ്, ഹസ്ന, മുഹ്സിന മോൾ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
വിദ്യാവാണിയിലൂടെ പുസ്തക പരിചയം നടത്തി. ആൻ ഫ്രാങ്കിന്റെ ഡയരിക്കുറിപ്പുകൾ, ചെമ്മീൻ, അടരുന്ന കക്കകൾ എന്നിയാണ് പുസ്തകപരിചയത്തിന് തെരഞ്ഞെടുത്തത്. പിഎൻ പണിക്കര്‍, ഒ.എൻ.വി അനുസ്മരണവും നടത്തി.
കാവാലം നാരായണപ്പണിക്കര്‍ അനുശോചനം:
കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തിൽ ഖേദം രേഖപ്പെടുത്തി വിദ്യാവാണിയിലൂടെ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. 9 എയിലെ ഹസ്ന, അൻഷിദ് എന്നിവര്‍ പരിപാടി അവതരിപ്പിച്ചു.
ബഷീര്‍ ദിനം:
ഇതിനോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. 9 B യിലെ അൻഷിദ്, ഉസ്മാൻ ടീം ഒന്നാം സ്ഥാനവും 9 D യിലെ ഹസനുൽബന്ന അബ്ദുൽ ഖയ്യൂം ടീം രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം 9 A യിലെ ഹസ്ന, ഹരിഷ്മ ടീമും നേടി.
സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ ക്വിസ്:
സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നടത്തിവരുന്ന ക്വിസ് മത്സരത്തിൽ ഈ വര്‍ഷവും സ്കൂളിലെ വിദ്യാര്‍ഥികൾ പങ്കെടുത്തു. ഹസനുൽ ബന്ന ഒന്നാം സ്ഥാനവും മുഹമ്മദ് അൻഷിദ് രണ്ടാം സ്ഥാനവും അസ്ന ഷെറിൻ മൂന്നാം സ്ഥാനവും നേടി.
മലപ്പുറം മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ 16-07-2016 നടക്കുന്ന വിദ്യാരംഗം സബ്ജില്ലാ തല പ്രവര്‍ത്തനപരിപാടിയുടെ ഉദ്ഘാടനത്തിൽ ഹനീന കെ.എം. അമാന ഷെറിൻ പി. ഹരിഷ്മ പി. അഞ്ജലി കെ.കെ. എന്നീകുട്ടികളെ പങ്കെടുപ്പിച്ചു.
വയോജനദിനം:
വയോജനദിനത്തോടനുബന്ധിച്ച് ഉപന്യാസ രചന സംഘടിപ്പിച്ചു. മുഹ്സിന മോൾ ഒന്നാം സ്ഥാനവും ഷാഹിന കെ. 10 D രണ്ടാം സ്ഥാനവും നേടി.
അക്ഷരമുറ്റം ക്വിസ്സ്
ദേശാഭിമാനി പത്രം നടത്തി വരുന്ന അക്ഷരമുറ്റം ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തി, ഒന്നാം സ്ഥാനം ഹസനുൽ ബന്നയും രണ്ടാം സ്ഥാനം മുഹമ്മദ് ഷഹ്സാദും നേടി.
വിദ്യാരംഗം ക്ലാസ്തല ശിൽപശാല
വിദ്യാരംഗം സ്കൂൾ തല ശിൽപശാലയിൽ പങ്കെടുപ്പിക്കാനുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി 15-10-2016 ഉച്ചക്ക് രണ്ട് മണിമുതൽ 4 മണിവരെ ക്ലാസ് തല ശിൽപശാല നടത്തി. ഗാനരചന, കഥാരചന, നാടക രചനാ കവിതാലാപനം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ ഇനങ്ങളിൽ ഇഷ്ടാനുസരണം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ രചനകൾ ക്രോഡീകരിച്ച് പരിശോധിച്ച് ഓരോ ഇനത്തിലും മികച്ച നിലവാരം പുലര്‍ത്തിയവരെ തെരഞ്ഞെടുത്തു.
സ്കൂൾതല വിദ്യാരംഗം ശിൽപശാല
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാല 22-10-2016 ന് ശനിയാഴ്ച സ്കൂളിൽ വെച്ചു നടന്നു. വിശദവിരങ്ങൾ ബന്ധപ്പെട്ട പേജിൽ വായിക്കാം.
No comments:
Write comments