അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday 26 July 2018

പ്രവേശനോത്സവം 2018

2018-19 അധ്യായന വർഷം നിപ വൈറസ് ബാധ കാരണമായി   ജൂൺ 12 ന് ആരംഭിച്ചത്. പതിവുപോലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രവേശനോത്സവ ഗാനത്തിലൂടെ നവാഗതരെ ഹൃദ്യമായി സ്വാഗതം ചെയ്തു. പുതുതായി എട്ടാം ക്ലാസിലേക്ക് യു.എസ്.എസ് നേടി വന്ന 7 പേരെ സ്റ്റാഫ് കൌൺസിൽ വക ഉപഹാരം നൽകി ആദരിച്ചു. ഈ വർഷം നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 14 വിദ്യാർഥികൾക്കും സ്റ്റാഫ് വക സമ്മാനങ്ങൾ നൽകി. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ കാര്യം എച്ച്.എം. അവരുടെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. സാലിം മാഷ് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേങ്ങൾ നൽകി. 

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾ