അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Wednesday, 7 December 2016

ഓ.ആര്‍.സി. എന്ത് ? എന്തിന് ?


ആധുനിക യുഗത്തിലെ കുട്ടികൾ പ്രതിഭാസമ്പന്നരും സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും വിവരങ്ങൾ സമാഹരിക്കുന്നതിലും പഴയ തലമുറയേക്കാൾ വളരെയധികം മുൻപന്തിയിലാണ് എന്ന കാര്യം ആരും അംഗീകരിക്കും. അതേ സമയം മുമ്പില്ലാത്തവിധം വൈകാരികവും സാമുഹികവും മാനസികവുമായ വെല്ലുവിളികളെ അവ‍ര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. ഈ വെല്ലുവിളകളെ നേരിടുന്നതിൽ അവര്‍ പരാജയപ്പെട്ടാൽ ആശാസ്യകരമല്ലാത്ത പല പ്രവണതകളും അവരിൽ വളര്‍ന്നുവരും, ദിശാബോധമില്ലാത്തവരും പലതരം അധാര്‍മികതകൾക്കും ഇരയായവരുമായി അവര്‍ മാറും.  ഇവയെ ആരോഗ്യകരമായ രീതിയിൽ നേരിടാൻ അവരെ സഹായിക്കാൻ വേണ്ടി രൂപീകരിക്കപ്പെട്ട പദ്ധതിയാണ് Our Responsibility to Children (O.R.C.) സര്‍ക്കാര്‍ വകുപ്പുകളായ വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് തുടങ്ങിയവയും സര്‍ക്കാരിതര പ്രസ്ഥാനങ്ങൾ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവര്‍ ഒത്തൊരുമയോടെ കൈകോര്‍ത്തുകൊണ്ട് ഗവൺമെന്റിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ (ICPS) നേതൃത്വത്തിലാണ് ഈ പദ്ധതി നടന്നുവരുന്നത്. ഇതിനായി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളിലൊന്നാണ് ജി.എച്.എസ്.എസ് ഇരുമ്പുഴി.

ഒാ.ആര്‍.സി എന്തിന് ?. 

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.  അതിനായി സര്‍ക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവ‍ര്‍ത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു.

ഈ ആവശ്യാര്‍ഥം സ്കൂളിലെ മുഴുവൻ അധ്യാപകര്‍ക്കും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ട്രൈനിംഗ് ക്ലാസുകൾ നൽകുകയുണ്ടായി. സ്കൂളിലെ ഏതാണ്ടെല്ലാ അധ്യാപകരും ആ ട്രൈനിംഗ് നേടിയവരാണ്. സ്ഥലം മാറി വന്നവര്‍ക്കുള്ള ട്രൈനിംഗും താമസിയാതെ നടക്കുമെന്നറിയുന്നു.

സ്കൂളിൽ ഈ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഒരു ടീച്ചറെ ചുമതലപ്പെടുത്തിയിരിക്കുന്നു. സ്നേഹലത ടീച്ചര്‍ക്കാണിപ്പോൾ അതിന്റെ ചുമതല. കുട്ടികളിൽ കണ്ടുവരുന്ന ആശാസ്യകരമല്ലാത്ത പെരുമാറ്റങ്ങൾക്കും പുറത്ത് നിന്ന് സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകളോടും മറ്റേത് സ്കൂളിനും ലഭിക്കാത്ത ശ്രദ്ധയും പരിഗണനയും ഈ പദ്ധതി മുഖേന ഗവ.വകുപ്പുകളിൽനിന്നും, പോലീസ് അധികാരികളിൽനിന്നും ഈ സ്കൂളിന് ലഭിച്ചുവരുന്നത് നന്ദിയോടെ സ്മരിക്കുന്നു.

കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ

1. നല്ല ഒരു വ്യക്തിത്വം രൂപീകരിക്കാൻ ഇതിന്റെ പ്രവ‍ര്‍ത്തനങ്ങൾ അവരെ സഹായിക്കുന്നു. 
2. ജീവിതത്തിന് ലക്ഷ്യബോധം നൽകാനും സാമൂഹ്യവിരുദ്ധ പ്രവ‍ര്‍ത്തനങ്ങളിൽനിന്നും കുട്ടികളെ ഫലപ്രദമായി സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു.
3. ആശാസ്യകരമല്ലാത്ത സ്വഭാവ വ്യതിയാനങ്ങളെ സമയാസമയം കണ്ടെത്തി അവയെ കൌൺസിലിംഗ്, മെന്ററിംഗ്, വിദഗ്ദ്ധപരിചരണം, സര്‍ഗ്ഗാത്മകവും ഗുണകരവുമായ പ്രവൃത്തിയിലേക്കുള്ള തിരിച്ചുവിടൽ എന്നിവ സാധിക്കുന്നു. 
4. കുട്ടികളുടെ ജീവിതനൈപുണ്യ(ലൈഫ് സ്കിൽഷ) പരിശീലനം. 
5. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളുടെ പോഷണം. 
6. സര്‍ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കൽ. 

കുടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

O.R.C യുടെ വെബ് സൈറ്റിലെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക. 


No comments:
Write comments

Recommended Posts × +