അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Friday, 9 December 2016

വിജയാരവം - 2016

2016-17 അധ്യായന വർഷത്തിൽ സബ് ജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാ, കായിക, ശാസ്ത്ര പ്രതിഭകളെ ആദരിക്കുന്ന വിജയാരവം - 2016  എച്ച്.എസ്.എസ് ഇരുമ്പുഴി ഓഡിറ്റോറിയത്തിൽ വെച്ച് 9-12-2016 വെള്ളി 2:30 നടന്നു. 

മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ ശ്രീ പി. ഉബൈദുല്ല സാഹിബ് മലപ്പുറം സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർഥികൾക്ക് ട്രോഫി നൽകി കൊണ്ട് ഉദ്ഘാടന കർമം നിർവ്വഹിച്ചു. അതിന് മുന്നോടിയായി കലോത്സവം കൺവീനർ അബ്ദുൽ ജലീൽ മാസ്റ്റർ മികച്ച പ്രകടം കാഴ്ച വെച്ച കലാപ്രതിഭകളെയും കലാ രംഗത്തെ നേട്ടങ്ങളെയും പി.ടി അധ്യാപകനായ അബ്ദുൽ മുനീർ മാസ്റ്റർ കായിക താരങ്ങളെയും അവരുടെ നേട്ടങ്ങളെയും പരിചയപ്പെടുത്തി. ശരിയായ ശ്രദ്ധയും ചിട്ടയായ പരിശീലനവും നൽകിയാൽ കൂടുതൽ ഉന്നതമായ നേട്ടം ഉണ്ടാക്കാൻ കഴിവുറ്റ പ്രതിഭകളാണ് ഇപ്പോൾ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്നത് എന്നകാര്യം പ്രത്യേകം പരാമർശിച്ചു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് കൂടുതൽ നൂറു ശതമാനം വിജയം നേടിയ സംസ്ഥാനത്തെ ഏക സ്കൂൾ എന്ന പ്രശസ്തിയുള്ള ഹയർ സെക്കണ്ടറി വിഭാഗവും 100 ശതമാനം വിജയം കരസ്ഥമാക്കുന്ന ഹൈസ്കൂൾ വിഭാഗവും കലാകായിക മേഖലയിലും മിക്കച്ച മുന്നേറ്റം നടത്തുന്നത് സന്തോഷകരമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.




ബ്ലോഗ് പ്രകാശനം ചെയ്തുകൊണ്ട് അനുമോദന പ്രസംഗം നിർവ്വഹിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ഉമർ അറക്കൽ ഇനി മുതൽ സ്കൂളിലെ മികവുകളും പഠന പുരോഗതിയും ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്നും അറിയാൻ സഹായകമാകുന്നവിധം നിമിച്ച ബ്ലോഗിൻ്റെ പ്രാധാന്യം എടുത്ത് പറഞ്ഞു, 


തുടർന്ന് വിവിധ ഇനങ്ങളിൽ സബ് ജില്ല, റവന്യജില്ല, ജില്ല, സംസ്ഥാന തലത്തിൽ സമ്മാനാർഹരും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് ട്രോഫികളും ഷീൽഡുകളും മെഡലുകളും, ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട്. പി.ടി സുനീറ, പഞ്ചായത്ത് വാർഡ് മെമ്പർ മാരായ മൂസ, സലീന എന്നിവരും പി.ടി.എ പ്രസിഡണ്ടും വിതരണം ചെയ്തുകൊണ്ട് അനുമോദന പ്രസംഗങ്ങൾ നടത്തി.








അടുത്തിടെ അപകടത്തിൽ മരണപ്പെട്ട നോൺടിച്ചിംങ് സ്റ്റാഫ് അംഗം ഇ. അബ്ദുൾ ശുക്കൂറിൻ്റെ ഫോട്ടോ അനാഛാദനം നേരത്തെ എം.എൽ,എ. ഉബൈദുല്ല സാഹിബ് നിർവഹിച്ചു. 

ഹെഡ്മാസ്റ്റർ സ്വാഗതം ചെയ്ത് ആരംഭിച്ച യോഗം  പ്രോഗ്രാം കൺവീനർ അബ്ദുൽ റഷീദ് മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ 4 മണിക്ക് സമാപിച്ചു.




No comments:
Write comments

Recommended Posts × +