2018-19 അധ്യയന വർഷത്തിലെക്കുള്ള ക്ലാസ് പ്രതിനിധികളെയും പാർലമെൻ്റ് അംഗങ്ങളെയും കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി സ്കൂളിൽവെച്ച് നടന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വഴി ഓരോ ക്ലാസിൽനിന്നും രണ്ട് വീതം അംഗങ്ങളെ ബാലറ്റ് പേപ്പർവഴിതെരഞ്ഞെടുക്കുകയും അവരിൽ നിന്ന് കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനായിപരിവർത്തിച്ച് മൂന്ന് ബൂത്തുകളിലാണ് മുഴുവൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യായന വർഷത്തിലെ പ്രധാനമന്ത്രിയെയും പാർലമെൻ്റ് അംഗങ്ങളെയും തെരെഞ്ഞെടുത്തത്. വോട്ടെടുപ്പിൻ്റെ എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് നടത്തിയ രണ്ട് ഘട്ട തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യരീതിയിലുള്ള വോട്ടെടുപ്പ് സംമ്പ്രദായം അനുഭവിച്ചറിയുകയായിരുന്നു വിദ്യാർഥികൾ. ആദ്യഘട്ട വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് നോമിനേഷൻവഴിയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചത്. സ്ഥാനാർഥിപട്ടിക അംസംബ്ലിയിൽവെച്ച് എച്ച്.എം. പുറത്തിറക്കി. തെരഞ്ഞെടുപ്പിന് എസ്.എസ്. ക്ലബ്ബ് മേൽനോട്ടം വഹിക്കുകയും ലിറ്റിൽകൈറ്റ്സ് സാങ്കേതിക സഹായം നൽകുകകയും ചെയ്തു.
Showing posts with label എസ്.എസ്.ക്ലബ്. Show all posts
Showing posts with label എസ്.എസ്.ക്ലബ്. Show all posts
Thursday, 30 August 2018
Tuesday, 15 August 2017
സ്വാതന്ത്ര്യദിനാഘോഷം - 2017
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൾ അനിൽ മാഷ് പതാക ഉയർത്തി. ചടങ്ങിൽ എച്ച് എം. പി.ടി.എ പ്രസിഡണ്ട് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ, എച്ച്.എം., പി.ടി.എ പ്രസിഡണ്ട് വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് അൻഷിദ്. എൻ, സജീറലി, അനശ്വര, ക്രിഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. സ്നേഹയും പാർട്ടിയും, റിയയും പാർട്ടിയും വൃന്ദയും പാർട്ടിയും ദേശഭക്തിഗാനം പാടി. മാഗസിനുകളുടെ പ്രകാശനവും സമ്മാനദാനവും നടന്നു.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധക്ലബ്ബുകളുടെ കീഴിൽ വിപുലമായ പരിപാടികൾ നടന്നു. എസ്.എസ്., ഗാന്ധിദർശൻ ക്ലബിന് കീഴിൽ നടന്ന ക്വിസ് മത്സരം, സ്വതന്ത്ര്യദിന പതിപ്പ് നിർമാണ മത്സരം, സ്വതന്ത്ര്യസമര നായകരുടെ രംഗാവിഷ്കാരം, ഉർദു ക്ലബിന് കീഴിൽ നടന്ന ഉർദു പതിപ്പ് നിർമാണം. ജെ.ആർ.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു ചോദ്യം ഒരു ഉത്തരം എന്ന പൊതുജനസമ്പർക്ക പരിപാടി എന്നിവ ശ്രദ്ധേയമായി.
Monday, 14 August 2017
ഹിരോഷിമ നാഗസാക്കി ദിനാചരണം - 2017
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന് പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 2,80,000 പേരുടെ മരണത്തിന് കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. (കുടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ഇതിൻ്റെ സ്മരണപുതുക്കാനും ആണവായുധം പ്രയോഗിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും ലക്ഷ്യം വർഷം തോറും നടത്തിവരാളുള്ള ഹിരോഷിമാ ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ എസ്.എസ്.ക്ലബ്ബിൻ്റെ കീഴിൽ ആചരിച്ചു. ആഗസ്ത 6 ന് ഹിോഷിമ ദിനവും 9 ന് നാഗസാക്കി ദിനവുമാണ് ഗാന്ധിദർശൻ ക്ലബിൻ്റെ കൂടി സഹകരണത്തോടെ ആചരിച്ചത്. പ്രസംഗമത്സരം, കൊളാഷ് മത്സരം എന്നിവ നടത്തി. ഒറേറ്ററി ക്ലബ്ബും ഇതിൽ സഹകരിച്ചു. പ്രത്യേക അസംബ്ലിയും യുദ്ധവിരുദ്ധ സന്ദേശവും, പ്രത്യേക യുദ്ധവിരുദ്ധ ബോധവൽക്കരണ പരിപാടിയും നടന്നു.
പ്രസംഗമത്സരത്തിൽ കൃഷ്ണേന്ദു (8 ബി) മുഹമ്മദ് അൻഷിദ് (10 ഡി) എന്നിവർ ഒന്നാം സ്ഥാനവും അൻഷിഫ് (10 എ) രണ്ടാം സ്ഥാനവും മുൻജിയ (8 ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസുകളും പങ്കെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സമ്മാനാർഹരെ തെരഞ്ഞെടുത്തു. മത്സര ശേഷം കൊളാഷുകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.
ചിത്രങ്ങളിലൂടെ...
Monday, 7 August 2017
സക്കൂൾ തെരഞ്ഞെടുപ്പ് - 2017

2017-18 അധ്യായന വർഷത്തേക്കുള്ള സ്കൂൾ ലീഡറെയും ക്ലാസ് പ്രതിനിധികളെയും സ്കൂൾ പാർലമെൻ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി 19/07/2017 ന് ബുധനാഴ്ച അധ്യാപകരും വിദ്യാർഥികളും അണിനിരന്നു. എസ്.എസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.ടി ക്ലബ് സാങ്കേതിക സഹായം കൊണ്ടും സ്കൂൾ ജെ.ആ.ർ.സി അംഗങ്ങൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായും സേവനം നൽകി. 8,9,10 ക്ലാസുകൾക്കായി ഒരുക്കിയ മൂന്ന് ബൂത്തിൽ അധ്യാപക പ്രതിനിധികൾ പ്രസൈഡിംഗ് ഓഫീസർമാരായി ജെ.ആർ.സി അംഗങ്ങളാണ് ഒന്നും രണ്ടും മൂന്നും പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ചിട്ടവട്ടങ്ങളോടെ നടത്തപ്പെട്ട തെരഞ്ഞെടുപ്പ് ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയെ പൂർണമായും വിദ്യാർഥികൾക്ക് അനുഭവഭേദ്യമാക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട വിജ്ഞാപനങ്ങളും പ്രചാരണവും മുറപോലെ നടന്നു. വോട്ടുപിടുത്തവും വാഗ്ദാനങ്ങളും തികച്ചും സമാധാന പൂർണമായിരുന്നു. ഈ വർഷവും തെരഞ്ഞെടുപ്പ് പൂർണമായും കമ്പ്യൂട്ടർ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു. സ്ഥാനാർഥികളുടെ ഏജൻ്റുമാർ വോട്ടിംഗിലും വോട്ടെണ്ണലിലും മോക്ക് പോളിലുമൊക്കെ മുഴുസമയ നീരീക്ഷകരായി തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ബോധ്യപ്പെടുത്തി.
തെരഞ്ഞെടുപ്പ് ക്രമങ്ങൾ ചിത്രങ്ങളിലൂടെ...
വീഡിയോ...
Friday, 21 July 2017
എസ്.എസ്. ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്ബി (S.S. Club)ന്റെ രൂപീകരണ യോഗം 13/06/2017 ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. ക്ലബ്ബ് ഭാരവാഹികളായി യഥാക്രമം രോഹിത്
ചന്ദ്രൻ(ക്ലബ് സെക്രട്ടറി), അസ് ലഹ .ടി.( ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെ
തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വേറിട്ട് പ്രവർത്തിച്ചിരുന്ന ഗാന്ധിദർശൻ ക്ലബ്ബ്
സൌകര്യം പരിഗണിച്ച് എസ്.എസ് ക്ലബ്ബുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
ക്ലബ് കൺവീനർ സീജി പി.കെ. നേതൃത്വം നൽകി. ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഈ
വർഷം സ്കൂളിൽ എസ്.എസ്. ക്ലബ്ബ് വകയായി ഒരു കുടിവെള്ള ഫിൽട്ടർ സ്കൂളിന് നൽകാനും,
ഔഷധതോട്ട നിർമാണത്തിൽ സഹകരിക്കാനും തീരുമാനിച്ചു.
ക്ലബ്ബിന്റെ പ്രഥമയോഗം 7/7/17 ന് നടന്നു. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് രൂപം
നൽകി. ജൂൺമാസ പ്രവർത്തനങ്ങളായി വിദ്യാവാണി റേഡിയോ പ്രോഗ്രാം, ഡി.ക്യൂ. ഫെസ്റ്റ്,
ജൂൺ 16 ന് മലപ്പുറംജില്ലാ പിറവി പരിപാടികൾ, ജൂൺ 26 ന് ലഹരിവിരുദ്ധ ദിന പരിപാടികൾ
എന്നിവ ആസൂത്രണം ചെയ്തു.
ജെ.ആർ.സിയുമായി സഹകരിച്ച് റേഡിയോ നാടകം, ലഹരിവിരുദ്ധ ക്വിസ് എന്നിവയും നടത്താൻ
തീരുമാനിച്ചു.
തീരുമാനിച്ച പ്രകാരം നിശ്ചിത തിയ്യതികളിൽ പ്രവർത്തനങ്ങൾ നടന്നു. ക്വിസ് മത്സരത്തിൽ
മുഹമ്മദ് അൻഷിദ്, ഹസനുൽബന്ന ടീം ഒന്നാം സ്ഥാനവും തസ്ലിം അഹ്മദ് അൻഷിഫ് ടീം രണ്ടാം
സ്ഥാനവും നേടി.
ജൂലൈ മാസ പ്രവർത്തനങ്ങൾ: ചാന്ദ്രദിനം പഠനയാത്ര സയൻസ് ക്ലബ്ബുമായി
സഹകരിച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു.
ശാസ്ത്രമേളക്കുള്ള തയ്യാറെടുപ്പുകൾ ജൂലൈ 25 ന് ആരംഭിക്കാൻ തീരുമാനിച്ചു.
Friday, 9 December 2016
Wednesday, 7 December 2016
ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബുമായി സഹകരിച്ച് ശുചീകരണ പ്രവത്തനങ്ങൾ, ഗാന്ധിജി ജീവിതവും ദര്‍ശനവും മെഗാചാര്‍ട്ട് ഷോ (ഗാന്ധിദര്‍ശൻക്ലബ്ബുമായി സഹകരിച്ച്) ഗാന്ധി ക്വിസ് എന്നിവ വിപുലമായ തോതിൽ സംഘടിപ്പിച്ചു.
ഗാന്ധിക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും അസ്ന ഷെറിൻ മൂന്നാം സ്ഥാനവും നേടി.
നേട്ടങ്ങൾ
1. ഗാന്ധി ദര്‍ശനും ഇൻഫര്‍മേഷൻ സെന്ററും സംയുക്തമായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
2. ഗാന്ധിദര്‍ശൻ ഉപജില്ലാ ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ്, അസ്ന ഷെറിൻ ടീം രണ്ടാം സ്ഥാനം നേടി.
ഗാന്ധിക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും അസ്ന ഷെറിൻ മൂന്നാം സ്ഥാനവും നേടി.
നേട്ടങ്ങൾ
1. ഗാന്ധി ദര്‍ശനും ഇൻഫര്‍മേഷൻ സെന്ററും സംയുക്തമായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
2. ഗാന്ധിദര്‍ശൻ ഉപജില്ലാ ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ്, അസ്ന ഷെറിൻ ടീം രണ്ടാം സ്ഥാനം നേടി.
സ്വാതന്ത്ര്യദിന പതിപ്പ്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ സ്വതന്ത്ര്യദിന പതിപ്പുകൾ പുറത്തിറക്കി. മികച്ച രൂപത്തിൽ പുറത്തിറങ്ങിയ പതിപ്പുകളിൽ 8, 9, 10 ക്ലാസ് അടിസ്ഥാനത്തിൽ 1,2,3, സ്ഥാനക്കാരെ കണ്ടെത്തി സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സമ്മാനം നൽകി.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ പതിപ്പുകൾ:
ക്ലാസ് 10
1. സ്വാതന്ത്ര്യത്തിന്റെ സൂര്യോദയം
2. ജ്വലിക്കുന്ന ഓര്‍മകൾ
3. ചിരസ്മരണ
ക്ലാസ് 9
1. അര്‍ധരാത്രിയിലെ സ്വതന്ത്ര്യം
2. ജ്വലിക്കുന്ന ഓര്‍മകൾ
3. സ്വാതന്ത്ര്യപുലരി
ക്ലാസ് 8
1. ഓര്‍ക്കാം സ്വാതന്ത്ര്യ സ്മരണകൾ
2. സ്വാതന്ത്രഭാരതഭൂമി
3. സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി
രക്താഞ്ജലി, സത്യമേവജയതേ, സ്വാസ്ത്യനം, വിമോചനത്തിന്റെ നാളുകൾ എന്നിവയും മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കൾ അഭിപ്രായപ്പെട്ടു.
നേട്ടങ്ങൾ:
സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി സീതിഹാജി മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയര്‍സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ ഇൻ്റര്‍ സ്കൂൾ ക്വിസ് മത്സരത്തിൽ സോഷ്യൽ ക്ലബ് മൂന്നാം സ്ഥാനം നേടി. മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന ടീം ആണ് പങ്കെടുത്തത്. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ലഭിച്ചു. 1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സോതന്ത്ര്യചരിത്രം എന്നതായിരുന്നു പ്രശ്നോത്തരി വിഷയം.
ഡി.ക്യൂ. ഫെസ്റ്റ്.

Daily Newspaper Quiz Festival എന്നതിൻെറ ചുരുക്കപ്പേരാണ് D.Q.Fest. ദിനപത്രങ്ങളെ വാര്‍ത്തകളെ അടിസ്ഥാനമാക്കി നോട്ടീസിൽ പതിക്കുന്ന ചോദ്യങ്ങൾ വിദ്യാര്‍ഥികൾ ഉത്തരപ്പെട്ടിൽ നിക്ഷേപിക്കുന്ന ഉത്തരങ്ങളിൽ നിന്ന് വിജയികളെ കണ്ടെത്തി സമ്മാനം നൽകി വരുന്നു. ഒന്നിലധികം വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയും വിജയികളുടെ പേര്‍ നോട്ടീസ് ബോര്‍ഡിൽ ഉത്തരത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഇതിനകം 6 മത്സരങ്ങളാണ് നടന്നത്.
ഇതിൽ..
* മുഹമ്മദ് ആദിൽ സി.കെ.
* നിഖി. കെ
* മുഹമ്മദ് അൻഷിദ്. എൻ
* ഷഹാന ഷെറിൻ. ടി.കെ
എന്നിവര്‍ പലസന്ദര്‍ഭങ്ങളിലായി വിജയികളായി.
നേട്ടങ്ങൾ:
മലപ്പുറം സബ് ജില്ലാ എസ്.എസ് ക്ലബ് പത്രവാനാ മത്സരത്തിൽ മുഹമ്മദ് അൻഷിദ് എൻ ഒന്നാം സ്ഥാനം നേടി. റവന്യൂ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി.
വിദ്യാവാണി

എസ്.എസ്.ക്ലബിന് കീഴിൽ നടന്നുവരുന്ന ശ്രദ്ധേയമായ ഒരു പരിപാടിയാണ് വിദ്യാവാണി. ഓരോ ആഴ്ചയിലെയും പ്രധാന ദേശീയ അന്തര്‍ദേശീയ വാര്‍ത്തകൾ, പൊതുവിജ്ഞാനം, സ്കൂൾ വാര്‍ത്തകൾ എന്നിവ കോര്‍ത്തിണക്കിയുള്ള പ്രോഗ്രമാണ് വിദ്യാവാണി റേഡിയോ പ്രോഗ്രാം. ആഴ്ചയിലൊരിക്കൽ ഉച്ചക്ക് നടക്കുന്ന ഈ പരിപാടിയിൽ റേഡിയോ ജോക്കികളായി നേതൃത്വം നൽകുന്നത് ക്ലബ് ലീഡറായ അൻഷിദും മുഹ്സിനാ മോളുമാണ്.
എസ്.എസ്.ക്ലബ്ബ് രൂപീകരണം


ലീഡര്‍ മുഹമ്മദ് അൻഷിദ് എൻ.
ഡെ.ലീഡര്‍ മുഹ്സിന മോൾ
തീരുമാനങ്ങൾ
വിദ്യാവാണി, ഡി.ക്യൂ. ഫെസ്റ്റ് എന്നിവ പുനരാരംഭിക്കുക.
സ്കൂളിന്‍റെ വിപുലമായ ചരിത്രം തയ്യാറാക്കുക.
തെരഞ്ഞെടുപ്പിന് ടീചര്‍മാരായ മുഹമ്മദ് സാലിം. കെ.പി., സിജി. പി.കെ, സജിദ എഫ്. എന്നിവര്‍ നേതൃത്വം നൽകി.
Subscribe to:
Posts (Atom)