അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label വിദ്യാരംഗം. Show all posts
Showing posts with label വിദ്യാരംഗം. Show all posts

Thursday, 2 August 2018

വായനാവാരം - 2018

കൂട്ടുകൂടാം പുസ്തകച്ചങ്ങാതിമാർക്കൊപ്പം


ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 അധ്യയന വർഷത്തിലെ വായനാ വാരം പ്രവർത്തനങ്ങൾക്ക്  ഗംഭീരമായ തുടക്കം...ജൂൺ 19 ചൊവ്വാഴ്ച സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ വായനാവാരം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിൽ വായന എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ടീച്ചർ കുട്ടികളെ ബോധ്യപ്പെടുത്തി. സ്കൂൾ ലൈബ്രറി ചുമതലയുള്ള മധു മാഷ് വായനാ വാരം പ്രവർത്തന രേഖ അവതരിപ്പിച്ചു.  കവിയും പത്താംതരം വിദ്യാർത്ഥിനിയുമായ നജ് വ  അവതരിപ്പിച്ച സച്ചിദാനന്ദൻ കവിതകളുടെ ആസ്വാദനം ഏറെ ഹൃദ്യമായി .

ലൈബ്രറി കാർഡുമായി വരൂ ലൈബ്രറിയിലേക്ക് 

കേവലം ഒരാഴ്ചയിൽ മാത്രമൊതുങ്ങാതെ ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇക്കുറി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും ഈ വർഷം ചുരുങ്ങിയത് നൂറു പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്ന് തീരുമാനമെടുത്തു. നാട്ടിലുള്ള ലൈബ്രറികളിൽ പോയി പുസ്തകമെടുത്തു വായിക്കാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സ്കൂൾലൈബ്രറി ശാക്തീകരണത്തിലൂടെ മാത്രമേ ഇത് നടപ്പിലാക്കാനാവൂ .. ഇതിനായി എല്ലാ കുട്ടികൾക്കും ഫോട്ടോ പതിച്ച ലൈബ്രറി കാർഡ് നൽകാൻ തീരുമാനിച്ചു. കാർഡിന്റെ വിതരണോദ്ഘാടനവും വായനാദിന അസംബ്ലിയിൽ നടന്നു.8, 9, 10 ക്ലാസ്സ് പ്രതിനിധികൾക്ക് ഹെഡ്മിസ്ട്രസ്സിൽ നിന്ന് കാർഡ് ഏറ്റുവാങ്ങി. 

വായിച്ച പുസ്തകങ്ങളുടെ പേര് ക്രമമായി രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാർഡ് രൂപകല്പന ചെയ്തത്.   8, 9, 10 ക്ലാസ്സുകാർക്ക് യഥാക്രമം നീല, റോസ്, മഞ്ഞ നിറങ്ങളിലുള്ള കാർഡ് നൽകിയത് പുസ്തക വിതരണത്തിന് ഏറെ സഹായകമായി മാറി. 
       
വളരണം ഒരു വായനാ സംസ്ക്കാരം

കുട്ടികളിൽ വായനാ സംസ്കാരം വളർത്തുന്നതിനു വേണ്ടി എല്ലാ ക്ലാസ്സുകാർക്കും ഒരു ലൈബ്രറി പിരിയഡ് മാറ്റി വച്ചത് ഏറെ ഫലം ചെയ്യുന്നുണ്ട്. ലൈബ്രറിയിൽ പോയി പുസ്തകമെടുക്കുകയും ലൈബ്രറിയിലിരുന്ന് നിശ്ശബ്ദമായി വായിക്കുകയും ചെയ്യുന്ന രീതിയിൽ ഒരു വായനാ സംസ്കാരം കുട്ടികളിൽ വളർന്നു വരാൻ തുടങ്ങിയിട്ടുണ്ട് .. ഈ വർഷം അവസാനമാകുമ്പോഴേക്കും നല്ല വായനാ സംസ്ക്കാരമുള്ളവരായി ഞങ്ങളുടെ കുട്ടികൾ മാറുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
         
മുപ്പത് ദിവസം - മുപ്പത് കഥ

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ശ്രദ്ധേയമായ കഥകൾ കുട്ടികളിലേക്കെത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച  പദ്ധതിയിയാണ്   "മുപ്പത് ദിവസം - മുപ്പത് കഥ". സ്കൂൾ റേഡിയോ -വിദ്യാ വാണി -യിലൂടെ എന്നും ഉച്ചയ്ക്ക് 1.30 മുതൽ രണ്ടു മണി വരെയുള്ള സമയത്താണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്. പാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട എഴുത്തുകാരുടെ കൂടുതൽ രചനകൾ പരിചയപ്പെടുന്നതിനും വായനയിൽ താല്പര്യം വളർത്തുന്നതിനും ഈ പരിപാടി സഹായകമാവുന്നു. 
      
സാഹിത്യ ക്വിസ് -ഡിജിറ്റൽ വേഷത്തിൽ

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ ക്വിസ്  ഏറെ പുതുമയാർന്നതായി. സിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് നടത്തിയ ഡിജിറ്റൽ ക്വിസ് കുട്ടികൾക്ക് പുതിയൊരനുഭവമായി മാറി. 8 സി ക്ലാസ്സിലെ മുഹമ്മദ് അൻസിഫ് ഒന്നാം സ്ഥാനവും 8 ബിയിലെ സന ഫാത്തിമ, 9 A യിലെ സ്മിയുഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.






സ്കൂളിലെ ക്ലാസ്സ് മുറികളെല്ലാം സ്മാർട്ട് ക്ലാസ്സുകളായതോടെ, അനുബന്ധ പരിപാടികൾ പോലും ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് നടത്താനാവുന്നു എന്നത് ഏറെ അഭിമാനകരമാണ്. ബഷീർ ദിനത്തിൽ ക്ലാസ്സ് തല ക്വിസ് മത്സരവും തുടർന്ന് സ്കൂൾ തല ക്വിസ് മത്സരവും ഇത്തരത്തിൽ നടത്തിയതും ഹൃദ്യമായ അനുഭവമായിരുന്നു. വ്യത്യസ്ത റൗണ്ടുകളായി നടന്ന ക്വിസ് മത്സരം ബഷീർ കഥാപാത്രങ്ങളെക്കുറിച്ചും  കൃതികളെക്കുറിച്ചും ആഴത്തിലുള്ള അവബോധമുണ്ടാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമായി മാറി.  ആഴ്ച തോറും നടത്തുന്ന പുസ്തക ചർച്ച കുട്ടികൾക്ക് ഏറെ ഗുണകരമാണ്.
          

ക്ലാസ്സ് വായനകൾ


സ്കൂൾ തല പ്രവർത്തനങ്ങൾക്കു പുറമേ ക്ലാസ്സ് തല പ്രവർത്തനങ്ങളും നടന്നു വരുന്നു. ക്ലാസ്സ് ലൈബ്രറികൾ സജീവമായി പ്രവർത്തിക്കുന്നു. കഥ -കവിത -പുസ്തകാസ്വാദനങ്ങൾ  ദിവസവും നടക്കുന്നു. കുട്ടികൾ ലൈബ്രറി നോട്ടുകൾ തയ്യാറാക്കി വരുന്നു.
        

ഭാവി


ഈ ഇന്റർനെറ്റ് യുഗത്തിൽ ഏറെയേറെ കൗതുകങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ട്. അതിനിടയിലും, പുസ്തകങ്ങളാണ് ഏറ്റവും നല്ല കൂട്ടുകാർ എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി അവരെ നല്ല വായനക്കാരാക്കി മാറ്റുക എന്നതാണ് ഞങ്ങൾ ഏറ്റെടുത്ത ലക്ഷ്യം.. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ഫലം കാണാനാവില്ല എന്നറിയാം. നിരന്തര പ്രയത്നത്തിലൂടെ മാത്രമേ ഇത് സാധിക്കൂ.. അതു കൊണ്ട് തന്നെയാണ് വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്.

Saturday, 21 October 2017

ഇരുമ്പുഴി സ്കൾ മുൻ നിരയിൽ





 വിദ്യാരംഗം കലാവേദിയുടെ സ്കൂൾ, സബ് ജില്ല, ജില്ലാ, വടക്കൻ ജില്ലാ തലങ്ങൾ പിന്നിട്ട് ഇതിനകം ഇരുമ്പുഴി സ്കൂളിൻ്റെ അഭിമാനമായി മാറിയ മുഹമ്മദ് അൻഷിദ് വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിൽനിന്നായി പങ്കെടുത്ത സെമിനാറിൽ 40 പേരിൽ നിന്ന് മികച്ച നാല് പേരിലൊരാളായി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. നേട്ടത്തിൻ്റെയും മികവിൻ്റെയും ഒരു പൊൻതൂവൽ കൂടി കരസ്ഥമാക്കി.




Friday, 21 July 2017

വിദ്യാരംഗം ക്ലബ്ബ് രൂപീകരിച്ചു

വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ടുകൂട്ടികളെ ക്ലാസ് തല കൺവീനർമാരായി തെരഞ്ഞെടുത്തു. കൺവീനർമാരുടെ യോഗം 7/6/17 ന് ചേർന്നു. സ്കൂൾ തല കൺവീനർമാരായി ഹരിഷ്മ (10 എ) ഹസ്ന സി.സി (10 എ), അസ്ലഹ (10 സി) എന്നിവരെയും തെരഞ്ഞെടുത്തു.

വിദ്യാരംഗം ക്ലബ്ബിന് കീഴിൽ 2017 -18 അധ്യായന വർഷത്തിൽ നടന്ന പ്രവർത്തനങ്ങൾ....

വായനാവാരം – 2017
      വായനവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സബ് ജക്ട് കൌൺസിൽ, എസ്.ആർ.ജി എന്നിവയിൽ ചർച ചെയ്യുകയും ചില പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. മാഷോട് ചോദിക്കാം, പുസ്തക ചർച എന്നിവക്കാണ് പ്രധാനമായും രൂപം കണ്ടത്. പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പാപ്പുട്ടി മാഷെയാണ് അതിനായി കണ്ടെത്തിയത്.


2017 ജൂലൈ 21 ന് പ്രസ്തുത പരിപാടി നടന്നു. കൂട്ടികൾക്ക് ഏറെ ഹൃദ്യവും വിജ്ഞാനപ്രദവും
ആയിരുന്നു മടപ്പള്ളി കോളേജിൽനിന്നും വിരമിച്ച ഭൌതിക ശാസ്ത്രാധ്യാപകൻ കൂടിയായ പാപ്പുട്ടിമാഷുമായുള്ള സംവാദം. തന്റെ കുട്ടിക്കാല വായനാനുഭവങ്ങൾ പങ്കുവെച്ചതിനു ശേഷം കലയും സാഹിത്യവും മാത്രമല്ല ഗോളശാസ്ത്രവും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗിരിജ.എൻ. ആധ്യക്ഷ്യം വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ശ്രീമതി ഇ.എൻ. ഷീജ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുനീർമാഷ് ആശംസകൾ നേർന്നു. വിദ്യാർഥിന് റൈഷ അബ്ദുൽ അസീസ് നന്ദി പറഞ്ഞു.  രണ്ട് മണിക്ക് ആരംഭിച്ച പരിപാടി നാലര മണിക്ക് അവസാനിച്ചു.


വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19 ന് ചേർന്ന പ്രത്യേക അംസബ്ലിയിൽ ലൈബ്രറി പുസ്തക വിതരണോദ്ഘാടനം, സാഹിത്യാസ്വാദനം, എന്നിവ നടന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ പുസ്തകത്തെ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് വായിക്കുകയും ചെയ്തു. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള ലൈബ്രറി പുസ്തക വിതരണോദ്ഘാടനവും നടന്നു. വായനാവാരവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. സാഹിത്യ ക്വിസ്സിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

ചിത്രങ്ങളിലൂടെ...








എഴുത്തുകാരനെ അറിയാം

എഴുത്തുകാരനെ അറിയാം എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പഠന പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തിൽ ബഷീർ അനുസ്മരണവും വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കൃതികളും മുഖ്യവിഷയമാക്കിയ ക്വിസ് മത്സരവും നടത്തി. ബഷീർ കൃതികളുടെ ആഴങ്ങളിലേക്ക് കൂട്ടികൾക്ക് വെളിച്ചം ലഭിക്കുന്ന വിധം തയ്യാറാക്കിയ ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽബന്ന രണ്ടാം സ്ഥാനവും നേടി. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സാഹിത്യകാരൻമാരെ സന്ദർഭാനുസരണം പരിചയപ്പെടുത്തുകയും അവരുടെ കൃതികളിലേക്ക് കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.


ലൈബ്രറി കൌൺസിൽ ക്വിസ്


വർഷം തോറും സംസ്ഥാന ലൈബ്രറികൌൺസിൽ സ്കൂൾ തലത്തിൽ നടത്തിവരാറുള്ള സ്കൂൾ തല വായനാ മത്സരവും വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. ഒട്ടേറെ കുട്ടികൾ പങ്കെടുത്തു. മികച്ച മാർക്ക് നേടിയ മൂന്ന് കൂട്ടികളെ (മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന, സഫ്ന കെ) ആഗസ്ത് 6 ന് നടക്കുന്ന താലൂക്ക് തല മത്സരത്തിലേക്ക്  തെരഞ്ഞെടുത്തു. 

Sunday, 2 July 2017

വായനാ വാരം - 2017


  വായനവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സബ് ജക്ട് കൌൺസിൽ, എസ്.ആർ.ജി എന്നിവയിൽ ചർച ചെയ്യുകയും ചില പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. മാഷോട് ചോദിക്കാം, പുസ്തക ചർച എന്നിവക്കാണ് പ്രധാനമായും രൂപം കണ്ടത്. പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പാപ്പുട്ടി മാഷെയാണ് അതിനായി കണ്ടെത്തിയത്.


2017 ജൂലൈ 21 ന് പ്രസ്തുത പരിപാടി നടന്നു. കൂട്ടികൾക്ക് ഏറെ ഹൃദ്യവും വിജ്ഞാനപ്രദവും
ആയിരുന്നു മടപ്പള്ളി കോളേജിൽനിന്നും വിരമിച്ച ഭൌതിക ശാസ്ത്രാധ്യാപകൻ കൂടിയായ പാപ്പുട്ടിമാഷുമായുള്ള സംവാദം. തന്റെ കുട്ടിക്കാല വായനാനുഭവങ്ങൾ പങ്കുവെച്ചതിനു ശേഷം കലയും സാഹിത്യവും മാത്രമല്ല ഗോളശാസ്ത്രവും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗിരിജ.എൻ. ആധ്യക്ഷ്യം വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ശ്രീമതി ഇ.എൻ. ഷീജ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുനീർമാഷ് ആശംസകൾ നേർന്നു. വിദ്യാർഥിന് റൈഷ അബ്ദുൽ അസീസ് നന്ദി പറഞ്ഞു.  രണ്ട് മണിക്ക് ആരംഭിച്ച പരിപാടി നാലര മണിക്ക് അവസാനിച്ചു.

വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19 ന് ചേർന്ന പ്രത്യേക അംസബ്ലിയിൽ ലൈബ്രറി പുസ്തക വിതരണോദ്ഘാടനം, സാഹിത്യാസ്വാദനം, എന്നിവ നടന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ പുസ്തകത്തെ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് വായിക്കുകയും ചെയ്തു. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള ലൈബ്രറി പുസ്തക വിതരണോദ്ഘാടനവും നടന്നു. വായനാവാരവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. സാഹിത്യ ക്വിസ്സിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 


ചിത്രങ്ങളിലൂടെ...

















Thursday, 8 December 2016

വിദ്യാരംഗം സ്കൂൾതല ശിൽപശാല

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാല 22-10-2016 ന് ശനിയാഴ്ച 9:30 ന് ഹെഡ്മാസ്റ്റര്‍ എ.പി. കരുണാകരൻ സാ‍ര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോര്‍ഡിനേറ്റര്‍ സ്വാഗതം പറഞ്ഞ യോഗത്തിൽ മുനീര്‍ മാഷ് ആശംസ പ്രസംഗം നടത്തി. നേരത്തെ ക്ലാസ് തല ശിൽപശാലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 54 പേരാണ് ഇതിൽ പങ്കെടുത്തത്. 

സെഷൻ ഒന്ന്. 


മാത്യുസാര്‍ നേതൃത്വം നൽകി. ക്ലാസ്തല ശിൽപശാലാ അനുഭവങ്ങൾ പങ്കുവെച്ച് ആരംഭിച്ചു. ശിൽപശാലയുടെ ആവശ്യകത ബോധ്യപ്പെടുത്തി. തൊപ്പിക്കാരന്റെ കഥയും ഉറുമ്പും പ്രാവും കഥയും ചര്‍ചെയ്തു. പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. 

സെഷൻ രണ്ട്. 

മധുസാര്‍ നേതൃത്വം നൽകി, കവിതാരചന, ആവിഷ്കാരത്തിന്റെ സവിശേഷത എന്നിവയായിരുന്നു വിഷയം. കവികളെയും അവരുടെ വ്യത്യസ്ഥ ചിന്തകളെയും പരിചയപ്പെടുത്തി.

സെഷൻ മൂന്ന്. 

നിഷടീച്ചര്‍ നേതൃത്വം നൽകി.




ഈ ശിൽപശാലയിൽ നിന്ന് സബ്ജില്ലാതല ശിൽപശാലയിലേക്ക് ഒരോ വിഭാഗത്തിലേക്കും കുട്ടികളെ തെരഞ്ഞെടുത്തു.

കവിതാരചന: 

1. മുഹ്സിന മോൾ
2. നജ് വ കെ

കഥാരചന:

1. അസ്ലഹ ടി.

നാടകരചന:

1. അഞ്ജന
2. സുഹൈറ ഫര്‍സാന

ചിത്രരചന:

1. ഫാതിമ റിൻഷ കെ
2. അര്‍ഷിദ എ.പി.

ആസ്വാദനക്കുറിപ്പ്:

1. നന്ദന പവിത്രൻ
2. നിമ്യ വി.ടി.

കാവ്യലാപനം:

1.റിനിയ
2.ഹരിഷ്മ

നാടൻ പാട്ട്: 

1. നന്ദന എം.പി.
2. ഷഹാന ഷെറിൻ

ഇതിൽ ഒന്നാം സ്ഥാത്തുള്ള 8 വിദ്യാര്‍ഥികളെ സബ്ജില്ലാ തല ശിൽപശാലയിൽ പങ്കെടുപ്പിച്ചു.

നേട്ടങ്ങൾ:

സബ്ജില്ലാ ശിൽപശാലയിൽ സ്കൂളിൽനിന്നുള്ള മുഹ്സിന മോൾ കഥാ രചന മത്സരത്തിൽ വിജയിക്കുകയും ജിലാതല ശിൽപശാലയിൽ പങ്കെടുക്കാൻ അര്‍ഹത നേടുകയും ചെയ്തു. 

Wednesday, 7 December 2016

വിദ്യാരംഗം ഇതര പ്രവ‍ര്‍ത്തനങ്ങൾ

വിദ്യാരംഗം ക്ലബിന് കീഴിൽ വിപുലമായ വായനാവാര പരിപാടികൾ നടന്നു. 8,9,10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലും വായനയുടെ ആവശ്യകത, ഓ.എൻ.വി രചനകൾ എന്നീ വിഷയത്തിൽ അഞ്ച് മിനിറ്റ് പ്രസംഗം നടന്നു. അൻഷിദ്, ഹസ്ന, മുഹ്സിന മോൾ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

വിദ്യാവാണിയിലൂടെ പുസ്തക പരിചയം നടത്തി. ആൻ ഫ്രാങ്കിന്റെ ഡയരിക്കുറിപ്പുകൾ, ചെമ്മീൻ, അടരുന്ന കക്കകൾ എന്നിയാണ് പുസ്തകപരിചയത്തിന് തെരഞ്ഞെടുത്തത്. പിഎൻ പണിക്കര്‍, ഒ.എൻ.വി അനുസ്മരണവും നടത്തി.

കാവാലം നാരായണപ്പണിക്കര്‍ അനുശോചനം:

കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തിൽ ഖേദം രേഖപ്പെടുത്തി വിദ്യാവാണിയിലൂടെ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. 9 എയിലെ ഹസ്ന, അൻഷിദ് എന്നിവര്‍ പരിപാടി അവതരിപ്പിച്ചു.

ബഷീര്‍ ദിനം:

ഇതിനോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് പേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. 9 B യിലെ അൻഷിദ്, ഉസ്മാൻ ടീം ഒന്നാം സ്ഥാനവും 9 D യിലെ ഹസനുൽബന്ന അബ്ദുൽ ഖയ്യൂം ടീം രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം 9 A യിലെ ഹസ്ന, ഹരിഷ്മ ടീമും നേടി.

സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ ക്വിസ്:

സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നടത്തിവരുന്ന ക്വിസ് മത്സരത്തിൽ ഈ വര്‍ഷവും സ്കൂളിലെ വിദ്യാര്‍ഥികൾ പങ്കെടുത്തു. ഹസനുൽ ബന്ന ഒന്നാം സ്ഥാനവും മുഹമ്മദ് അൻഷിദ് രണ്ടാം സ്ഥാനവും അസ്ന ഷെറിൻ മൂന്നാം സ്ഥാനവും നേടി.

മലപ്പുറം മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ 16-07-2016 നടക്കുന്ന വിദ്യാരംഗം സബ്ജില്ലാ തല പ്രവര്‍ത്തനപരിപാടിയുടെ ഉദ്ഘാടനത്തിൽ ഹനീന കെ.എം. അമാന ഷെറിൻ പി. ഹരിഷ്മ പി. അഞ്ജലി കെ.കെ. എന്നീകുട്ടികളെ പങ്കെടുപ്പിച്ചു.

വയോജനദിനം:

വയോജനദിനത്തോടനുബന്ധിച്ച് ഉപന്യാസ രചന സംഘടിപ്പിച്ചു. മുഹ്സിന മോൾ ഒന്നാം സ്ഥാനവും ഷാഹിന കെ. 10 D രണ്ടാം സ്ഥാനവും നേടി.

അക്ഷരമുറ്റം ക്വിസ്സ്

ദേശാഭിമാനി പത്രം നടത്തി വരുന്ന അക്ഷരമുറ്റം ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തി, ഒന്നാം സ്ഥാനം ഹസനുൽ ബന്നയും  രണ്ടാം സ്ഥാനം മുഹമ്മദ് ഷഹ്സാദും നേടി.

വിദ്യാരംഗം ക്ലാസ്തല ശിൽപശാല

വിദ്യാരംഗം സ്കൂൾ തല ശിൽപശാലയിൽ പങ്കെടുപ്പിക്കാനുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി 15-10-2016 ഉച്ചക്ക് രണ്ട് മണിമുതൽ 4 മണിവരെ ക്ലാസ് തല ശിൽപശാല നടത്തി. ഗാനരചന, കഥാരചന, നാടക രചനാ കവിതാലാപനം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ  ഇനങ്ങളിൽ ഇഷ്ടാനുസരണം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ രചനകൾ ക്രോഡീകരിച്ച് പരിശോധിച്ച് ഓരോ ഇനത്തിലും മികച്ച നിലവാരം പുലര്‍ത്തിയവരെ തെരഞ്ഞെടുത്തു.

സ്കൂൾതല വിദ്യാരംഗം ശിൽപശാല

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശിൽപശാല 22-10-2016 ന് ശനിയാഴ്ച സ്കൂളിൽ വെച്ചു നടന്നു.  വിശദവിരങ്ങൾ ബന്ധപ്പെട്ട പേജിൽ വായിക്കാം.





വിദ്യാരംഗം രൂപീകരണം


വിദ്യാര്‍ഥികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ര്‍ത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. 2016-17 അധ്യായന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം 10-06-2016 ന് ഉച്ചക്ക് 1:45 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേര്‍ന്നു.  അംഗങ്ങളിൽനിന്ന് ക്ലാസ് കൺവിനറെ തെരഞ്ഞെടുത്തു.

ക്ലാസ് കൺവീനര്‍മാര്‍
1. നന്ദന പവിത്രൻ 
2. ആയിഷ സൽഫ കെ.
3. ഹിസാന തസ്നി കെ
4. ഹരിഷ്മ
5. അൻഷിദ്
6. ഷിഫ്ന കെ.പി. 
7. അഞ്ജന
8. ഷിഫാന ഷെറിൻ 
9. ഷഹാന ഷെറിൻ 
10. ഷഹാന 

വായന ദിനത്തോടനുബന്ധിച്ച് ക്ലാസ് തോറും 5 Minute Talk സംഘടിപ്പിക്കാൻ തീരുമാനിച്ച് രൂപം കണ്ടു.