അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Wednesday, 7 December 2016

ജെ.ആര്‍.സി.



വിദ്യാര്‍ഥികളിൽ കരുണയും സേവനമനോഭാവവും വ‍ളര്‍ത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ര്‍ത്തനങ്ങൾ ഈ വര്‍ഷവും ജെ.ആര്‍.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവര്‍ഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.  എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആര്‍.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലുമായി 50 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാര്‍ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും. 

പ്രവ‍ര്‍ത്തനങ്ങൾ :

* ലഹരിക്കെതിരിയെുള്ള ചിത്രരചനാ കാര്‍ട്ടൂണ രചനാ മത്സരം

* ജനസംഖ്യദിനത്തിൽ പ്രസംഗമത്സരം

* ഡിസംബര്‍ 1 ന് എയ്ഡ്സ് ബോധവൽക്കരണ റാലി

* പോളിയോ ദിനത്തിൽ ബൂത്തുകളിൽ സന്നദ്ധ സേവനം

മുതലായ പ്രവ‍ര്‍ത്തനങ്ങൾ നടത്തിവരുന്നു..

Junior Red Cross (J.R.C)

Motto:

Health service and friendship

Aim:

I serve to enhance students interested to love and serve others.

No comments:
Write comments

Recommended Posts × +