കഴിഞ്ഞ ദിവസം കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ച മലപ്പുറം സബ് ജില്ലാ അറബി കലോത്സവത്തില്‍ ഇരുമ്പുഴി ഗവ. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ചയായി രണ്ടാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. ആകെയുള്ള പത്തൊമ്പത് ഇനങ്ങളില്‍നിന്നായി 85 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്. വിജയികളെ പി.ടി.എ പ്രസിഡണ്ട് യു. മൂസ, ഹെഡ്മിസ്ട്രസ് ഗിരിജ എന്‍ എന്നിവര്‍ അഭിനന്ദിച്ചു.
Showing posts with label അറബി ക്ലബ്. Show all posts
Showing posts with label അറബി ക്ലബ്. Show all posts
Wednesday, 29 November 2017
Thursday, 8 December 2016
അറബി ക്ലബ്ബ്

2016-17 അധ്യായന വർഷത്തെ അറബി ക്ലബ് രൂപീകരണം സ്മാർട്ട് റൂമിൽ വെച്ച് ജൂൺ 15 ന് നടന്നു. അറബി ഭാഷ ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന ക്ലബിന് ക്ലാസ് കൺവീനർമാരെയും, ക്ലബ് ക്യാപ്റ്റനായി ഹസനുൽബന്നയെയും തെരഞ്ഞെടുത്തു.
റംസാൻ ക്വിസ്:
ജൂൺ 30 ന് റംസാൻ ക്വിസ്, ഖിറാഅത്ത് മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഹസനുൽ ബന്ന, രണ്ടാം സ്ഥാനം ഷിഫ്ന ഷെറിൻ മൂന്നാം സ്ഥാനം മുഹമ്മദ് ഷാബിൻ എന്നിവർ കരസ്ഥമാക്കി.
ഖിറാഅത്തിൽ ഒന്നാം സ്ഥാനം നജ് വ കെ, രണ്ടാ സ്ഥാനം ഫാത്തിമ മാജിദ, മൂന്നാം സ്ഥാനം മുഹമ്മദ് അഫ് ലഹ് എം എന്നിവരും നേടി.
അലിഫ് അറബിക് ടാലന്റെ് എക്സാം:
സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ ഹസനുൽ ബന്ന കെ. ഒന്നാം സ്ഥാനവും മുഹമ്മദ് അൻഷിദ് രണ്ടാം സ്ഥാനവും നേടി.
കലാമേളക്ക് വേണ്ട കുട്ടികളെ കണ്ടെത്തുകയും നിർദ്ദേശം നൽകുകയും ചെയ്തു.
നേട്ടങ്ങൾ:
ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബിക് കലാമേളയിലും സബ് ജില്ലാ തല അറബിക്ക് കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.
സബ് ജില്ലാ അറബി കലാമേളയിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ കിരീടം നേടി ചരിത്രം കുറിച്ചു.
Subscribe to:
Posts (Atom)