അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label ആഘോഷങ്ങൾ. Show all posts
Showing posts with label ആഘോഷങ്ങൾ. Show all posts

Thursday, 30 August 2018

സ്വതന്ത്ര്യദിനാഘോഷം - 2018

2018 ഓഗസ്ത് 15 കേരളം അഭിമുഖീകരിച്ച പ്രളയദുരന്തത്തിൻ്റെ പശ്ചാതലത്തിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരം നിറപ്പകിട്ടില്ലാതെ ആചരിച്ചു. വിപുലമായ പരിപാടികൾക്ക് വിദ്യാർഥികൾ തയ്യാറായിരുന്നെങ്കിലും അത്യാവശ്യം ചടങ്ങുകൾ മാത്രം നിർവഹിച്ച് പിരിയുകയായിരുന്നു. പലസ്ഥലങ്ങളിലും വെള്ളക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും എസ്.പി.സി. ജെ.ആർ.സി. എൻ.എസ്.എസ്. എന്നിവരും നൂറോളം വിദ്യാർഥികളും പങ്കെടുത്തു. പ്രിൻസിപ്പൾ പതാക ഉയർത്തി, എച്ച്.എം. സ്വതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനവും, പതാക വന്ദനവും നടത്തി ഒരു മണിക്കൂറിനകം ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.


Sunday, 10 September 2017

ഓണാഘോഷം - 2017

ഈ വർഷവും ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ക്ലാസടിസ്ഥാനത്തിലുള്ള വടം വലി, പൂക്കളമത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സമ്മാനം നൽകി. വടം വലി മത്സര വിജയികൾക്ക് പഴക്കുലയായിരുന്നു സമ്മാനം.

















Tuesday, 15 August 2017

സ്വാതന്ത്ര്യദിനാഘോഷം - 2017

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൾ അനിൽ മാഷ് പതാക ഉയർത്തി. ചടങ്ങിൽ എച്ച് എം. പി.ടി.എ പ്രസിഡണ്ട് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ, എച്ച്.എം., പി.ടി.എ പ്രസിഡണ്ട് വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് അൻഷിദ്. എൻ, സജീറലി, അനശ്വര, ക്രിഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. സ്നേഹയും പാർട്ടിയും, റിയയും പാർട്ടിയും വൃന്ദയും പാർട്ടിയും ദേശഭക്തിഗാനം പാടി. മാഗസിനുകളുടെ പ്രകാശനവും സമ്മാനദാനവും നടന്നു. 


സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധക്ലബ്ബുകളുടെ കീഴിൽ വിപുലമായ പരിപാടികൾ നടന്നു. എസ്.എസ്., ഗാന്ധിദർശൻ ക്ലബിന് കീഴിൽ നടന്ന ക്വിസ് മത്സരം, സ്വതന്ത്ര്യദിന പതിപ്പ് നിർമാണ മത്സരം, സ്വതന്ത്ര്യസമര നായകരുടെ രംഗാവിഷ്കാരം,  ഉർദു ക്ലബിന് കീഴിൽ നടന്ന ഉർദു പതിപ്പ് നിർമാണം. ജെ.ആർ.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു ചോദ്യം ഒരു ഉത്തരം എന്ന പൊതുജനസമ്പർക്ക പരിപാടി എന്നിവ ശ്രദ്ധേയമായി.













Sunday, 2 July 2017

പെരുന്നാൾ ആഘോഷം - 2017

മൈലാഞ്ചി ഇടൽ മത്സരത്തിൽ നിന്ന്..

ഈദുൽ ഫിത് റിനോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റ്, പെരുന്നാൾ ഗാന മത്സരം എന്നിവ നടത്തി, റംസാൻ ദിനങ്ങളിൽ അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഖുർആൻ പാരായണ മത്സരം, റംസാൻ ക്വിസ് എന്നിവ നടത്തി. 

മൈലാഞ്ചി ഇടൽ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി. 






എച്ച്.എം പെരുന്നാൾ ആശംസകൾ നേരുന്നു..














Tuesday, 21 February 2017

ഓണാഘോഷം 2016

ജി.എച്.എസ്.എസ് ഇരുമ്പുഴി അധ്യാപകരും വിദ്യാർഥികളും  ഈ വർഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ വർഷം ക്ലാസടിസ്ഥാനത്തിൽ നടത്തിയ പൂക്കളമത്സരം ക്ലാസുകൾ സഹകരിച്ച് ഒരു വലിയ പൂക്കളമൊരുക്കി. സ്പൂൺറൈസ്, പൊട്ടാറ്റോ ഗാതറിംഗ്, വടം വലി എന്നിവ നടന്നു. ക്ലാസടിസ്ഥാനത്തിൽ നടന്ന വടം വലിയിലെ വിജയികൾക്ക് പഴക്കുല സമ്മാനമായി നൽകി. കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ വിപുലമായ ഓണസദ്യ ഈ വർഷവും ഉണ്ടായിരുന്നു..  ചിത്രങ്ങളിലൂടെ..