അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label ഗാന്ധിദര്‍ശൻ ക്ലബ്. Show all posts
Showing posts with label ഗാന്ധിദര്‍ശൻ ക്ലബ്. Show all posts

Monday, 14 August 2017

ഹിരോഷിമ നാഗസാക്കി ദിനാചരണം - 2017

അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 2,80,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. (കുടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)


ഇതിൻ്റെ സ്മരണപുതുക്കാനും  ആണവായുധം പ്രയോഗിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും ലക്ഷ്യം വർഷം തോറും നടത്തിവരാളുള്ള ഹിരോഷിമാ ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ എസ്.എസ്.ക്ലബ്ബിൻ്റെ കീഴിൽ ആചരിച്ചു.  ആഗസ്ത 6 ന് ഹിോഷിമ ദിനവും 9 ന് നാഗസാക്കി ദിനവുമാണ് ഗാന്ധിദർശൻ ക്ലബിൻ്റെ കൂടി സഹകരണത്തോടെ ആചരിച്ചത്. പ്രസംഗമത്സരം, കൊളാഷ് മത്സരം എന്നിവ നടത്തി. ഒറേറ്ററി ക്ലബ്ബും ഇതിൽ സഹകരിച്ചു. പ്രത്യേക അസംബ്ലിയും യുദ്ധവിരുദ്ധ സന്ദേശവും, പ്രത്യേക യുദ്ധവിരുദ്ധ ബോധവൽക്കരണ പരിപാടിയും നടന്നു. 


പ്രസംഗമത്സരത്തിൽ കൃഷ്ണേന്ദു (8 ബി) മുഹമ്മദ് അൻഷിദ് (10 ഡി) എന്നിവർ ഒന്നാം സ്ഥാനവും അൻഷിഫ് (10 എ) രണ്ടാം സ്ഥാനവും മുൻജിയ (8 ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസുകളും പങ്കെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സമ്മാനാർഹരെ തെരഞ്ഞെടുത്തു. മത്സര ശേഷം കൊളാഷുകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. 



ചിത്രങ്ങളിലൂടെ...













Friday, 9 December 2016

മെഗാ ചാർട്ട് ഷോ

ഗാന്ധിദർശൻ ക്ലബ്, എസ്.എസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ മെഗാ ചാർട്ട് ഷോ നടത്തി..




Wednesday, 7 December 2016

ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബുമായി സഹകരിച്ച് ശുചീകരണ പ്രവ‍ത്തനങ്ങൾ, ഗാന്ധിജി ജീവിതവും ദര്‍ശനവും മെഗാചാര്‍ട്ട് ഷോ (ഗാന്ധിദര്‍ശൻക്ലബ്ബുമായി സഹകരിച്ച്) ഗാന്ധി ക്വിസ് എന്നിവ വിപുലമായ തോതിൽ സംഘടിപ്പിച്ചു.

ഗാന്ധിക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും അസ്ന ഷെറിൻ മൂന്നാം സ്ഥാനവും നേടി.

നേട്ടങ്ങൾ

1. ഗാന്ധി ദര്‍ശനും ഇൻഫര്‍മേഷൻ സെന്ററും സംയുക്തമായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.

2. ഗാന്ധിദര്‍ശൻ ഉപജില്ലാ ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ്,  അസ്ന ഷെറിൻ ടീം രണ്ടാം സ്ഥാനം നേടി.