അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Tuesday 15 August 2017

ഒരു ചോദ്യം ഒരു സമ്മാനം

സ്കൂളിലെ ജെ.ആർ.സി. യൂണിറ്റ് സ്വതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ യാത്രയാണ് ഒരു ചോദ്യം ഒരു സമ്മാനം. സ്വതന്ത്ര്യചരിത്രവുമായി ബന്ധപ്പെട്ട ലളിതമായ ചോദ്യങ്ങൾ നൽകി ഉത്തരം പറയുന്നവർക്ക് മിഠായികളും ബോധവൽക്കരണ നോട്ടീസും നൽകി. കടകളിലും വീടുകളിലും സ്നേഹോഷ്മളമായ സ്വീകരണമാണ് യാത്രാ സംഘത്തിന് ലഭിച്ചത്. നാട്ടിൽ വർഗീയതയും അസമാധാനവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇന്ത്യയുടെ അടിസ്ഥാനങ്ങളായ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ബോധവൽക്കരണ യാത്രയുടെ ലക്ഷ്യം. 

ജെ.ആർ.സി അംഗങ്ങൾ നൽകിയ മധുര പലഹാരവും സന്ദേശ ലഘുലേഖയും ജനങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. എം. അബ്ദുൽ മുനീർ, ടി.അബ്ദുൽ റഷീദ്, കെ.പി മുഹമ്മദ് സാലിം ,കെ.മധുസൂദനൻ ,കെ.അബ്ദുൽ ജലീൽ, സി.കെ അബ്ദുൽ ലത്തീഫ് ഹബീബ് വരിക്കോടൻ, പി.കെ സി ജി എന്നിവർ നേതൃത്വം നൽകി. 






സ്വാതന്ത്ര്യദിനാഘോഷം - 2017

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൾ അനിൽ മാഷ് പതാക ഉയർത്തി. ചടങ്ങിൽ എച്ച് എം. പി.ടി.എ പ്രസിഡണ്ട് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ, എച്ച്.എം., പി.ടി.എ പ്രസിഡണ്ട് വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് അൻഷിദ്. എൻ, സജീറലി, അനശ്വര, ക്രിഷ്ണേന്ദു എന്നിവർ പ്രസംഗിച്ചു. സ്നേഹയും പാർട്ടിയും, റിയയും പാർട്ടിയും വൃന്ദയും പാർട്ടിയും ദേശഭക്തിഗാനം പാടി. മാഗസിനുകളുടെ പ്രകാശനവും സമ്മാനദാനവും നടന്നു. 


സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധക്ലബ്ബുകളുടെ കീഴിൽ വിപുലമായ പരിപാടികൾ നടന്നു. എസ്.എസ്., ഗാന്ധിദർശൻ ക്ലബിന് കീഴിൽ നടന്ന ക്വിസ് മത്സരം, സ്വതന്ത്ര്യദിന പതിപ്പ് നിർമാണ മത്സരം, സ്വതന്ത്ര്യസമര നായകരുടെ രംഗാവിഷ്കാരം,  ഉർദു ക്ലബിന് കീഴിൽ നടന്ന ഉർദു പതിപ്പ് നിർമാണം. ജെ.ആർ.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു ചോദ്യം ഒരു ഉത്തരം എന്ന പൊതുജനസമ്പർക്ക പരിപാടി എന്നിവ ശ്രദ്ധേയമായി.













Monday 14 August 2017

ഹിരോഷിമ നാഗസാക്കി ദിനാചരണം - 2017

അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 2,80,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. (കുടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)


ഇതിൻ്റെ സ്മരണപുതുക്കാനും  ആണവായുധം പ്രയോഗിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും ലക്ഷ്യം വർഷം തോറും നടത്തിവരാളുള്ള ഹിരോഷിമാ ദിനാചരണം സ്കൂളിൽ വിവിധ പരിപാടികളോടെ എസ്.എസ്.ക്ലബ്ബിൻ്റെ കീഴിൽ ആചരിച്ചു.  ആഗസ്ത 6 ന് ഹിോഷിമ ദിനവും 9 ന് നാഗസാക്കി ദിനവുമാണ് ഗാന്ധിദർശൻ ക്ലബിൻ്റെ കൂടി സഹകരണത്തോടെ ആചരിച്ചത്. പ്രസംഗമത്സരം, കൊളാഷ് മത്സരം എന്നിവ നടത്തി. ഒറേറ്ററി ക്ലബ്ബും ഇതിൽ സഹകരിച്ചു. പ്രത്യേക അസംബ്ലിയും യുദ്ധവിരുദ്ധ സന്ദേശവും, പ്രത്യേക യുദ്ധവിരുദ്ധ ബോധവൽക്കരണ പരിപാടിയും നടന്നു. 


പ്രസംഗമത്സരത്തിൽ കൃഷ്ണേന്ദു (8 ബി) മുഹമ്മദ് അൻഷിദ് (10 ഡി) എന്നിവർ ഒന്നാം സ്ഥാനവും അൻഷിഫ് (10 എ) രണ്ടാം സ്ഥാനവും മുൻജിയ (8 ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസുകളും പങ്കെടുത്തു. ക്ലാസ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സമ്മാനാർഹരെ തെരഞ്ഞെടുത്തു. മത്സര ശേഷം കൊളാഷുകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. 



ചിത്രങ്ങളിലൂടെ...













Monday 7 August 2017

സ്കൂളിന് ജനകീയ കൈതാങ്ങ്

ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇരുമ്പുഴി-ജിദ്ദ കെ.എം.സി.സി യൂണിറ്റിന്റെ ധന സഹായം കൈമാറി. മുഴുവൻ ക്ലാസ് മുറികളും പി.ടി.എ, നാട്ടുകാർ, സ്ഥാപനക്കൾ, സന്നദ്ധ സംഘടകൾ, ക്ലബ്ബുകൾ, രക്ഷിതാക്കൾ പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവരുടെ സഹകരണത്തോടെ അധുനിക സൗകര്യങ്ങളോട് കൂടിയാണ് ഹൈടെക്കാക്കുന്നത്. ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ വി.വി അഷ്റഫ് ,മച്ചിങ്ങൽ സഹീർ, വി.ടി. അബ്ദുന്നാസർ, പി.ടി.എ പ്രസിഡണ്ട് യു. മുസ്ല' , പ്രധാനാധ്യാപിക എൻ ഗിരിജ, കെ.എ. മിനി, എം.അബ്ദുൽ മുനീർ, ടി. അബ്ദുൽ റഷീദ്, കെ.മധുസൂദനൻ ,പി ' കെ.മുഹമ്മദ് സാലിം ,തുടങ്ങിയവർ സംബന്ധിച്ചു.


ശിഫാ ചാരിറ്റബ്ൾ വക സഹായം എച്ച് എമിന് കൈമാറുന്നു..




സ്കൂൾ ഹൈടെക് ആവുന്നു.

പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ക്ലാസുമുറികളുടെ ഹൈടെക്ക് വൽക്കരണത്തിനായി തയ്യാറാകാൻ പി.ടി.എ. എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതിനെ തുടർന്ന് രക്ഷിതാക്കളുടെ ക്ലാസ് പി.ടി.എ. വിളിക്കുകയും പദ്ധതി രക്ഷിതാക്കൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു. വർദ്ധിച്ച ആവേഷത്തോടെയാണ് രക്ഷിതാക്കൾ ഇതിനെ സ്വീകരിച്ചത്.

മുഴുവൻ ക്ലാസുകളിലും ലാപ്പ് ടോപ്പ്, എൽസിഡി മോണിറ്റർ, ബ്രോഡ് ബാൻ്റ് ഇൻ്റർ നെറ്റ് കണക്ഷൻ എന്നിവയാണ് സർക്കാർ നൽകുന്നത്. ഇതിനായി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പൂർവ്വവിദ്യാർഥികളുടെയും സഹായത്തോടെ പശ്ചാതല സൌകര്യമൊരുക്കുക എന്ന ദൌത്യമാണ് ഈ വിഷയത്തിൽ പി.ടി.എ നടപ്പിലാക്കേണ്ടത്. ഇതിലേക്കായി രക്ഷിതാക്കൾ അവരുടെ വിഹിതം നൽകാമെന്നേറ്റു. വ്യപാരസ്ഥാപനങ്ങളുടെയും മറ്റും ഉടമസ്ഥരെയും ഈ ആവശ്യാർഥം കാണാമെന്നേറ്റു.

ഈ ആവശ്യത്തിലേക്കായി ബഡ്ജറ്റ് സൂപർമാർക്കറ്റ്, ശിഫാ ചാരിറ്റബ്ൾ ട്രസ്റ്റ്, കെ.എം.സി.സി. എന്നിവർ തങ്ങളുടെ ആദ്യഘടുവെന്ന നിലക്ക് ഒരു ലക്ഷത്തോളം രൂപ നൽകിയത് ഈ പദ്ധതിക്ക് വലിയ പ്രോത്സഹനമായി അതിനെ തുടർന്ന് ക്ലാസ് റൂം റിപ്പയറുകൾ ആരംഭിച്ചു. ക്ലാസു റൂമുകളുടെ ജനലുകളും വാതിലുകളും അറ്റകുറ്റ പണികൾ തീർത്തു. ബാക്കിയുള്ള 4 ക്ലാസുകൾ അധ്യാപകരുടെ വിഹിതം ചേർത്ത് ടൈൽ വിരിച്ചു. ഇലക്ട്രിഫിക്കേഷൻ പെയിൻ്റിംഗ് വർക്കുകൾ പൂർത്തിയാക്കി. ലാബിൽ ഇൻ്റർനെറ്റ് കണക്ഷൻ എല്ലാ കമ്പ്യൂട്ടറികളിലേക്കും എത്തിക്കാൻ വേണ്ട നടപടി പൂർത്തിയാക്കി.
 




വാർത്തകളും ചിത്രങ്ങളും ഉടൻ പ്രതീക്ഷിക്കുക.


വടംവലി മത്സരത്തിൽ മിന്നുന്ന ജയം

ജില്ലാതല വടം വലി മത്സരത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത ടീമുകൾക്ക് മികച്ച വിജയം ഓവറോൾ രണ്ടാം സ്ഥാനം നേടി. ആൺകൂട്ടികളുടെയും പെൺകുട്ടികളുടെയും എല്ലാ ഇനങ്ങളിലും സ്കൂളിലെ വിദ്യാർഥികൾ മത്സരിച്ചു.

ചിത്രങ്ങളിലൂടെ..  



പഠനയാത്ര - 2017

സയൻസ് ക്ലബിൻ്റെയും എസ്.എസ്. ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് പ്ലാനറ്റേറിയത്തിലേക്കും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലേക്കും പഠനയാത്ര നടത്തി.

ചിത്രങ്ങളിലൂടെ... 






സക്കൂൾ തെരഞ്ഞെടുപ്പ് - 2017

2017-18 അധ്യായന വർഷത്തേക്കുള്ള സ്കൂൾ ലീഡറെയും ക്ലാസ് പ്രതിനിധികളെയും സ്കൂൾ പാർലമെൻ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി 19/07/2017 ന് ബുധനാഴ്ച അധ്യാപകരും വിദ്യാർഥികളും അണിനിരന്നു. എസ്.എസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.ടി ക്ലബ് സാങ്കേതിക സഹായം കൊണ്ടും സ്കൂൾ ജെ.ആ.ർ.സി അംഗങ്ങൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായും സേവനം നൽകി. 8,9,10 ക്ലാസുകൾക്കായി ഒരുക്കിയ മൂന്ന് ബൂത്തിൽ അധ്യാപക പ്രതിനിധികൾ പ്രസൈഡിംഗ് ഓഫീസർമാരായി ജെ.ആർ.സി അംഗങ്ങളാണ് ഒന്നും രണ്ടും മൂന്നും പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ചിട്ടവട്ടങ്ങളോടെ നടത്തപ്പെട്ട തെരഞ്ഞെടുപ്പ് ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയെ പൂർണമായും വിദ്യാർഥികൾക്ക് അനുഭവഭേദ്യമാക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട വിജ്ഞാപനങ്ങളും പ്രചാരണവും മുറപോലെ നടന്നു. വോട്ടുപിടുത്തവും വാഗ്ദാനങ്ങളും തികച്ചും സമാധാന പൂർണമായിരുന്നു. ഈ വർഷവും തെരഞ്ഞെടുപ്പ് പൂർണമായും കമ്പ്യൂട്ടർ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു. സ്ഥാനാർഥികളുടെ ഏജൻ്റുമാർ വോട്ടിംഗിലും വോട്ടെണ്ണലിലും മോക്ക് പോളിലുമൊക്കെ മുഴുസമയ നീരീക്ഷകരായി തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ബോധ്യപ്പെടുത്തി. 

തെരഞ്ഞെടുപ്പ് ക്രമങ്ങൾ ചിത്രങ്ങളിലൂടെ... 





വീഡിയോ...