അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Sunday 10 September 2017

ഓണാഘോഷം - 2017

ഈ വർഷവും ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ക്ലാസടിസ്ഥാനത്തിലുള്ള വടം വലി, പൂക്കളമത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സമ്മാനം നൽകി. വടം വലി മത്സര വിജയികൾക്ക് പഴക്കുലയായിരുന്നു സമ്മാനം.

















Saturday 9 September 2017

കർഷകദിനം - 2017

ശകവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്. മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്കാരങ്ങള്‍ നല്‍കി വരുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. 
ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ അനുബന്ധമായി നടത്തി.

പരിസ്ഥിതിക്ലബിന്റെ കോർഡിനേറ്റർ യമുനടീച്ചർ നേതൃത്വം നൽകി ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഫലവൃക്ഷത്തൈ നടീൽ മിനിടീച്ചർ ഉദ്ഘാടനം ചെയ്തു. 


സ്പോർട്സ് ഡെ - 2017


2017-18 അധ്യയന വർഷത്തിലെ കായിക മത്സരങ്ങൾ സ്കൂൾ മൈതാനിയിൽ വിപുലമായി നടന്നു. കായികാധ്യാപകൻ മുനീർമാഷ് പി.ഇ.ടി ട്രൈനി ഫഹദ് എന്നിവർ നേതൃത്വം നൽകി. ഓട്ടമത്സരങ്ങൾ, ജാവലിൻ, ഷോട്ട്പുട്ട്, റിലേ മത്സരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നടത്തപ്പെട്ടത്. വിജയികൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ ഓരോ മത്സരത്തിലും വിജയികളെ പ്രഖ്യാപിച്ച ഉടനെ തന്നെ നൽകി. റെഡ്, ഗ്രീൻ, യെല്ലോ, ബ്ലൂ എന്നിങ്ങനെ ക്ലാസിലെ വിദ്യാർഥികളെ ഹൌസുകളാക്കിത്തിരിച്ചത് മത്സരത്തിന് വീറും വാശിയും നൽകി. രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ ഹയർ സെക്കണ്ടറി അനിൽ മാഷ് സല്യൂട്ട് സ്വീകരിച്ചു. ഓവർ ആൾ ചാമ്പ്യൻഷിപ്പ് നേടിയ ഹൌസിനും രണ്ട് മൂന്ന് സ്ഥാനങ്ങൾക്കും മത്സര ശേഷം ട്രോഫി സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ വിതരണം ചെയ്തു. വ്യക്തിഗതമായി ഏറ്റവും കൂടുതൽ പോയിൻ്റ് നേടി വിദ്യാർഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.


മത്സരവിശേഷങ്ങൾ ക്യാമറക്കണ്ണിലൂടെ... 






ഷോട്ട്പുട്ട്..








ജാവലിൻ ത്രോ.. 

മെഡലണിയിക്കുന്നു...






കുറ്റമറ്റ വിധിനിർണ്ണയം.....