അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label വാർത്തകൾ. Show all posts
Showing posts with label വാർത്തകൾ. Show all posts

Saturday, 22 September 2018

ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018


ഇരുമ്പുഴി ഗവ. ഹൈസ്കൂൾ 2018-19 അധ്യായന വർഷത്തേക്കുള്ള ക്ലബ്ബുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ 22-09-2018 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഈ വർഷം സ്കൂളിന് ലഭിച്ച എസ്.പി.സി. യുടെ ഉദ്ഘാടനം  മലപ്പുറം എം.എൽ.എ. ശ്രീ പി. ഉബൈദുല്ല നിർവഹിച്ചു. ഈ വർഷം ആരംഭിച്ച മറ്റൊരു പുതിയ ക്ലബ്ബായ ലിറ്റിൽകൈറ്റ്സ് എന്ന ഐ.ടി കൂട്ടായ്മയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.ടി സുനീറയും സ്കൂളിൽ പ്രവർത്തിക്കുന്ന ജെ.ആർ.സി. ക്ലബ്ബിന്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് ശ്രീ. പി. മൂസയും നിർവഹിച്ചു. മോട്ടിവേറ്ററും ട്രൈനറുമായ ജലീൽ പരപ്പനങ്ങാടി  സ്കൂളിൽ പ്രവർത്തിച്ചുവരുന്ന മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വാർഡ് മെമ്പർ ശ്രീമതി സലീന അനുമോദന പ്രസംഗം നടത്തി. എസ്.പി.സി. അംഗങ്ങൾക്ക് തൊപ്പിയണിയിച്ചും, ജെ.ആർ.സി അംഗങ്ങളെ സ്കാർഫ് അണിയിച്ചും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ടാഗ് അണിയിച്ചുമാണ് ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ, മഞ്ചേരി പോലീസ് സ്റ്റേഷൻ എ.എസ്.ഐ. ശ്രീ പ്രദീപ്, പി.ടി.എ. എസ്.പി.സി പ്രസിഡണ്ട്  എന്നിവർ ആശംസാ പ്രസംഗം നടത്തി. ജലീൽ പരപ്പനങ്ങാടി കുട്ടികളോട് സംവദിച്ചു. സ്കൂൾ എച്ച്.എം ശ്രീമതി ഗിരിജ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീ. പി.ഡി മാത്യൂ നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിശദാംശങ്ങൾ ചിത്രങ്ങളിലൂടെ....














Tuesday, 6 June 2017

സ്കൂളിന് പുതിയ എച്ച്.എം.

എ.പി. കരുണാകരൻമാഷ് റിട്ടയർ ചെയ്ത ഒഴിവിലേക്കായി പുതിയ എച്ച്.എം നിയമിതയായി. എടവണ്ണ സീതിഹാജി മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ നിന്ന് സ്ഥലം മാറി വന്ന ശ്രീമതി ഗിരിജ ടീച്ചറാണ് പുതിയ എച്ച്.എം. നീണ്ട കാലയളവ് അധ്യാപന രംഗത്തും എച്ച്.എം എന്ന നിലയിലും സേവനമനുഷ്ടിച്ച ടീച്ചറെ സന്തോഷപൂർവ്വം അധ്യാപകരും കുട്ടികളും വരവേറ്റു.. 



പ്രവേശനോത്സവം 2017

മികച്ച വിജയം സമ്മാനിച്ച ഊർജ്ജവുമായി പുതിയൊരു അധ്യായന വർഷത്തെ വരവേൽക്കുന്നതിൻ്റെ ഭാഗമായി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഈ വർഷം എൻ.എം.എം. എസ് സ്കോളർഷിപ്പ് നേടിയ നജ് വ, അതുൽ എന്നീ വിദ്യാർഥികളെ ആദരിച്ചു. സമ്മാനം പി.ടി.എ. പ്രസിഡണ്ട് വിതരണം ചെയ്തു. ട്രാഫിക് ബോധവൽക്കരണം പോലീസ് ഓഫീസർ നടത്തി. സ്കൂൾ എച്ച്.എം. ഇൻ ചാർജ് ഉണ്ണികൃഷ്ണൻ മാഷ്, സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചര്ർ, സ്കൂൾ പ്രധാനമന്ത്രി, പി.ടി.എ. പ്രസിഡണ്ട് എന്നിവർ കുട്ടികളെ അഭിമുഖീകരിച്ച് സംസാരിച്ചു.

 പരിപാടി ഫോട്ടോകളിലൂടെ.. 










Sunday, 28 May 2017

മികച്ച വിജയത്തിന് അംഗീകാരം.


മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി കൂടുതൽ വിജയശതമാനം നേടിയ സ്കൂളുകളിൽ ഒന്നാമതായ വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ. നൂറു ശതമാനം നേടിയ ഏതാനും സർക്കാർ സ്കൂളുകൾ മലപ്പുറം ജില്ലയിൽ ഉണ്ടെങ്കിലും അവയിൽ ഇരുമ്പുഴി സ്കൂളിനെ അപേക്ഷിച്ച് കുട്ടികൾ കുറവാണ്. ആ നിലക്ക് നേടിയ ഉന്നത വിജയത്തിന് സർക്കാർ വക പ്രത്യേക സമ്മാനവും പരിഗണനയും ലഭിച്ചതിൽ ഞങ്ങൾ അങ്ങേഅറ്റം നന്ദിയുള്ളവരാണ്. മികച്ച സ്കൂളുകൾക്കുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഒരുക്കിയ ട്രോഫി ഇരുമ്പുഴി സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഉണ്ണികൃഷ്ണൻ മാസ്റ്റർ മലപ്പുറം D.E.O. യിൽ നിന്ന് ഏറ്റുവാങ്ങി.


Friday, 5 May 2017

S.S.L.C. ഇരുമ്പുഴി സ്കൂളിന് ചരിത്ര വിജയം.


2017 എസ്.എസ്.എൽ. സി. പരീക്ഷയിൽ ജി.എച്ച്.എസ്.എസ് സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ 244 കുട്ടികളിൽ ഒരാളൊഴികെ മുഴുവൻ പേരും വിജയിച്ചു (99.59 ശതമാനം) എഴ് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 15 പേർ 9 എപ്ലസും 14 പേർ 8 എപ്ലസും കരസ്ഥമാക്കി.

മലപ്പുറം  ജില്ലയിൽ  ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി ഏറ്റവും മികച്ച വിജയശതമാനം നേടിയ ഗവൺമെൻ്റ് സ്കൂളായി ഇരുമ്പുഴി ഗവ. ഹൈസ്കൂൾ മാറിയിരിക്കുന്നു.



മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയവർ...

ആദില ടി.കെ.

നിഷാദ ഫെബിൻ 

റാഷിദ എം.

റിഷാന കെ

റിസ് വാൻ സി.കെ. 

ഷഹാന ഷെറിൻ കെ.എം.

ഷമീല കെ.കെ





Thursday, 9 March 2017

കളരി പരിശീലനം- 2016

2016-17 വർഷത്തിലെ ആർ.എം.എസ്.എ യുടെ കീഴിൽ പെൺകുട്ടികൾക്കുള്ള സ്വയരക്ഷ പദ്ധതിയുടെ ഭാഗമായി ഒമ്പതാംക്ലാസിലെ പെൺകുട്ടികൾ കളരി പരിശീലനം പൂർത്തിയാക്കി. ഇരുമ്പുഴിഎ.പി.ഐ.എം കളരി സംഘം മൌയ്തീൻ കുട്ടി ഗുരുക്കളുടെ കീഴിലാണ് 50 അംഗ സംഘം പരിശീലനം നേടിയത്.





Wednesday, 22 February 2017

എച്ച്. എമ്മിനുള്ള യാത്രയയപ്പുയോഗം

33 വർഷത്തെ സേവനത്തിന് ശേഷം ഗവ. സർവീസിൽ നിന്ന് വിരമിക്കുന്ന. ജി.എച്.എച്.എസ് ഇരുമ്പൂഴി പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ സാറിന് കുട്ടികളും അദ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയപ്പുനൽകി. 2015-16, 2016-17 അധ്യായനവർഷത്തിലാണ് ഈ സ്കൂളിൽ കരുണാകരൻ സാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത്. സൌമ്യമായ പെരുമാറ്റം കൊണ്ടും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കാൻ ഈ വർഷങ്ങളിൽ സ്കൂളിന് സാധിച്ചു. കാലാമേളയിലും മറ്റും ഇരുമ്പൂഴി ഗവ. സ്കൂളിനെ സബ് ജില്ലയിൽ തന്നെ മുന്നിലെത്തിക്കാൻ സാധിച്ചു. കുട്ടികളുടെ സ്കോളർഷിപ്പ് ഇതര മത്സര പരീക്ഷകൾ എന്നിവയിൽ മികച്ച മേൽനോട്ടം നടത്താൻ ഐ.ടി. മേഖലയിൽ പ്രാവീണ്യമുള്ള കരുണാകരൻ സാറിന് സാധിക്കുകയുണ്ടായി. യോഗം ഉമർ അറക്കൽ (മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗം കമ്മറ്റി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. അനിൽ പി.എം. (പ്രിൻസിപ്പൽ ജി.എച്.എസ്.എസ് ഇരുമ്പുഴി, അബ്ദുറഷീദ് ടി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികളും ആധ്യാപകരും രക്ഷിതാക്കളും പ്രത്യേകം മെമെൻ്റോ നൽകി. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. കരുണാകരൻ സാർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എം ബഷീർ അധ്യക്ഷനായ യോഗത്തിന് കെ.എ. മിനി ടീച്ചർ (സീനിയർ അസിസ്റ്റൻ്റ്) സ്വാഗതവും  അബ്ദുൽ മുനീർ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. 


പരിപാടി ഫോട്ടോകളിലൂടെ.................


















നൈറ്റ് ക്യാമ്പ് ഉദ്ഘാടനം


 എസ്.എസ്.എൽ. സി. (2017 മാർച്ച്) വിദ്യാർഥികൾക്കായി സ്കൂളിൽ സംഘടിപ്പിക്കുന്ന നൈറ്റ് ക്യാമ്പ ഉദ്ഘാടനം ശ്രീ. ഉമർ അറക്കൽ ( ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ) നിർവഹിച്ചു. എസ്.എസ്.എൽ.സി വിജയിക്കല്ല കാര്യം നല്ല മാർക്കോടുകൂടി വിജയിക്കുക എന്നതാകണം വിദ്യാർഥികൾ ലക്ഷ്യമാക്കേണ്ടത് എന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ കരുണാകരൻ സാറിന് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം നൂറുശതമാനം വിജയവും മികച്ച പ്രകടനവും കാഴ്ച്ചവെക്കലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെ. പരീക്ഷയിൽ വിജയിച്ച് നൂറുശതമാനം നേടുന്നതിലുപരി ആധ്യഘട്ടത്തിൽ തന്നെ ഒരു വിദ്യാർഥിയും തോൽവി നേരിടാതെ വിജയിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നൈറ്റ് ക്യാമ്പ ഉദ്ഘാടനവും ഈ അധ്യായനവർഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ സാറിനുള്ള യാത്രയപ്പു യോഗവും സംയുക്തമായിട്ടാണ് നടത്തിയത്.

നൈറ്റ് ക്യാമ്പിൽ നിന്ന്..


.