അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label S.S.L.C.. Show all posts
Showing posts with label S.S.L.C.. Show all posts

Tuesday, 12 June 2018

എസ്.എസ്.എല്‍.സി. പരീക്ഷയി‍ല്‍ മികച്ചവിജയം വീണ്ടും

2017-18 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എ‍ല്‍.സി. പരീക്ഷയില്‍ മികച്ച നേട്ടം നിലനി‍ര്‍ത്തി പരീക്ഷ എഴുതിയ കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഒരു വിഷയത്തില്‍ പരാജയപ്പെട്ടത്. 99.6 വിജയ ശതമാനം. ഇതില്‍ 7 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി. 8 പേ‍ര്‍ 9 വിഷയങ്ങളില്‍ എപ്ലസും  13 പേ‍ര്‍ 8 വിഷയങ്ങളില്‍ എപ്ലസും നേടി കഴിഞ്ഞ വര്‍ഷത്തെ ഉജ്ജ്വല വിജയം നിലനിര്‍ത്തി. പിന്നീട് നടന്ന സെ പരീക്ഷയിൽ ഒരു വിഷയം എഴുതിയെടുത്തതോടെ വിജയ ശതമാനം നൂറിലെത്തി.

മുഴുവൻ വിഷയത്തിലും A + നേടിയവർ...

മുഹമ്മദ് അൻഷിദ്.  എൻ

ഹസനുൽ ബന്ന.  കെ

ഫാബിദ . ടി

ജസീന എ.പി.

മുഹ് സിന. ടി

ഷിംന കെ

തമന്ന എ.കെ





Tuesday, 20 March 2018

വിജയഭേരി 2017

2017-18 അധ്യായന വർഷം ജൂൺമാസം മുതൽ ആരംഭിച്ച വിജയഭേരിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് സമാപനമായി. പ്രഭാത-സായാഹ്ന ക്ലാസുകൾ, പകൽകാല ക്യാമ്പുകൾ, രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള രാത്രികാല ക്ലാസുകൾ, പ്രദേശങ്ങൾ തിരിച്ച് മുഴുവൻ കുട്ടികൾക്കുമായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നടത്തപ്പെട്ട കോർണർ പഠന കേന്ദങ്ങൾ, മുഴുവൻ വിദ്യാർഥികൾക്കുമായി പത്ത് ദിവസം നീണ്ടുനിന്ന പ്രത്യേക ക്യാമ്പുകൾ, ഗൃഹസന്ദർശങ്ങൾ എന്നിവയ്കാണ് ഔദ്യോഗികമായി സമാപനമായത്.

പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ... 

Friday, 21 July 2017

S.S.L.C. വിജയാദരം - 2017

2016-17 അധ്യായന വർഷത്തിൽ പഠന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ആദരിക്കുന്നതിന് വേണ്ടി സ്കൂൾ അണിഞ്ഞൊരുങ്ങി. സ്ഥലം എം.എൽ.എ. ശ്രീ. പി. ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഉമർ അറക്കൽ, ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട്.പി.ടി സുനീറ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഇരുമ്പുഴി മഹല്ല് കമ്മറ്റി ഭാരവാഹികൾ എന്നിവർ ഇതിനായി ഒത്തു ചേർന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ എട്ട് ഒമ്പത് ക്ലാസിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ, എസ്.എസ്.എൽ.സി പരീക്ഷയിൽ 8,9 വിഷയങ്ങൾക്ക് എപ്ലസ് നേടിയവർ എന്നവർക്കാണ് പി.ടി.എ., മഹല്ല് കമ്മറ്റി, ഹംസ മെമ്മോറിയൽ എന്നിവയുടെ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തത്. അതോടൊപ്പം മലപ്പുറം ജില്ലയിൽ തന്നെ മിക്കച്ച നേട്ടം കൈവരിച്ച ഇരുമ്പുഴി ഗവ. ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും രക്ഷിതാക്കളുടെ വകയായുള്ള ട്രോഫികളും സമ്മാനിച്ചു. അധ്യായന വർഷത്തിൽ വിജയഭേരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ എച്ച്.എം ശ്രീ. എ.പി. കരാണാകരൻ, കോർഡിനേറ്റർ. ശ്രീ അബ്ദുൽ ജലീൽ എന്നിവരെ പൊന്നാടയണിയിച്ചു. 

പരിപാടി ചിത്രങ്ങളിലൂടെ ....