ഓ.ആർ.സി പദ്ധതിയെ കുറിച്ച് പഠിക്കാൻ പോണ്ടിച്ചേരി ശ്രീ. അരവിന്ദോ സൊസൈറ്റി പ്രതിനിധികൾ മലപ്പുറം ഡി.ആർ.സി യിൽ എത്തി. നോഡൽ ടീച്ചർമാർ, സ്മാർട്ട് 40 പ്രതിനിധികൾ, റിസോഴ്സ് പേഴ്സൺമാർ, സ്കൂൾ കൗൺസിലർ എന്നിവരുമായി വിവരങ്ങൾ പങ്ക് വെക്കുന്നു. ഈ പരിപാടിയിൽനിന്ന് ഇരുമ്പുഴി സ്കൂളിൽനിന്നുള്ള കോർഡിനേറ്ററും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും പങ്കെടുത്തു.
Showing posts with label ഓ.ആര്‍.സി.. Show all posts
Showing posts with label ഓ.ആര്‍.സി.. Show all posts
Tuesday, 18 September 2018
Wednesday, 11 April 2018
ത്രിദിന 'സ്മാർട്ട് 40' ക്യാമ്പ് സമാപിച്ചു.

Thursday, 8 December 2016
സ്മാര്‍ട്ട് 40 ഓആര്‍സി ക്യാമ്പ്
ഓ.ആര്‍.സി.ക്ക് കീഴിൽ ഈ വര്‍ഷം നടന്ന ശ്രദ്ധേയമായ പരിപാടിയാണ്. ഓ.ആര്‍.സി. സ്മാര്‍ട്ട് ഫോര്‍ട്ടി ക്യാമ്പ്. നവംബര്‍ 19, 20 (ശനി, ഞായര്‍) തിയ്യതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലും സ്മാര്‍ട്ട് റൂമിലുമായി നടന്നു. 19 തിയ്യതി ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച പരിപാടി 20 ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അവസാനിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍മാൻ ഉമര്‍ അറക്കലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വാര്‍ഡ് മെമ്പര്‍ സലീന ബഷീര്‍, പി.ടി.എ പ്രസിഡണ്ട് ബഷീര്‍, സമീര്‍ മച്ചിങ്ങല്‍, ഷാഹുൽ ഹമീദ് സര്‍, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കരുണാകരൻ എ.പി. സ്വാഗതവും കോര്‍ഡിനേറ്റര്‍ സ്നേഹലത ടീച്ചര്‍ നന്ദിയും പറഞ്ഞു.
ബാബുരാജ് മാഷ് |
മാത്യൂമാഷ് |
തുടര്‍ന്ന് നടന്ന സെഷനുകൾക്ക് പ്രഗൽഭരായ റിസോര്‍സ് പേഴ്സൺസ് നേതൃത്വം നൽകി. മലപ്പുറം ഗവ. ഗേൾസ് സ്കൂൾ ഓആര്‍സി നോഡൽ ടീച്ചറായ ഷാഹുൽ ഹമീദ്, സംഗീതവാദ്യോപകരണ വിദഗ്ധനായ ബഷീര്‍, സ്കൂളിലെ അധ്യാപകനും ബി.ആര്‍.സി ട്രൈനറുമായ മാത്യു , കൌൺസിലിംഗ് രംഗത്തെ പരിചയ സമ്പന്നായ ബാബുരാജ്, സ്കൂളിലെ നോഡൽ ടീച്ചറായ സ്നേഹലത ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംബന്ധിച്ചു.
'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ഇറാനി സിനിമയുടെ പ്രസക്തഭാഗങ്ങളും മിസ് ഫിറ്റ്, ഇമ്മിണി ബല്യൊരാൾ തുടങ്ങിയ ലഘു സിനിമകൾ കാണിക്കുകയും അവയുടെ സന്ദേശങ്ങളും ചര്‍ച നടത്തുകയും ചെയ്തു
പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളെ മാത്യൂ മാഷ് അഭിമുഖീകരിക്കുന്നു. |
ഗ്രൂപ് ചര്‍ച, പ്രവര്‍ത്തനം |
വിഭവസമൃദ്ധമായ ഭക്ഷണം |
അധ്യാപകര്‍ ഭക്ഷണവിതരണത്തിൽ |
അനുഭവവിവരണം |
ക്യാമ്പംഗങ്ങളും അധ്യാപകരും ഓആര്‍സി കോ ഓര്‍ഡിനേറ്ററോടൊപ്പം |
സമാപന സെഷനിൽ ക്യാമ്പംഗങ്ങളുടെ അനുഭവവിവരണവും നടന്നു. Malappuram District Child Protection ഓഫീസിലെ O.R.C. കോര്‍ഡിനേറ്റര്‍ ഫൈസൽ സന്നിഹിതനായിരുന്നു,
Wednesday, 7 December 2016
ഓ.ആര്‍.സി. എന്ത് ? എന്തിന് ?

ആധുനിക യുഗത്തിലെ കുട്ടികൾ പ്രതിഭാസമ്പന്നരും സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും വിവരങ്ങൾ സമാഹരിക്കുന്നതിലും പഴയ തലമുറയേക്കാൾ വളരെയധികം മുൻപന്തിയിലാണ് എന്ന കാര്യം ആരും അംഗീകരിക്കും. അതേ സമയം മുമ്പില്ലാത്തവിധം വൈകാരികവും സാമുഹികവും മാനസികവുമായ വെല്ലുവിളികളെ അവര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. ഈ വെല്ലുവിളകളെ നേരിടുന്നതിൽ അവര്‍ പരാജയപ്പെട്ടാൽ ആശാസ്യകരമല്ലാത്ത പല പ്രവണതകളും അവരിൽ വളര്‍ന്നുവരും, ദിശാബോധമില്ലാത്തവരും പലതരം അധാര്‍മികതകൾക്കും ഇരയായവരുമായി അവര്‍ മാറും. ഇവയെ ആരോഗ്യകരമായ രീതിയിൽ നേരിടാൻ അവരെ സഹായിക്കാൻ വേണ്ടി രൂപീകരിക്കപ്പെട്ട പദ്ധതിയാണ് Our Responsibility to Children (O.R.C.) സര്‍ക്കാര്‍ വകുപ്പുകളായ വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് തുടങ്ങിയവയും സര്‍ക്കാരിതര പ്രസ്ഥാനങ്ങൾ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവര്‍ ഒത്തൊരുമയോടെ കൈകോര്‍ത്തുകൊണ്ട് ഗവൺമെന്റിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ (ICPS) നേതൃത്വത്തിലാണ് ഈ പദ്ധതി നടന്നുവരുന്നത്. ഇതിനായി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളിലൊന്നാണ് ജി.എച്.എസ്.എസ് ഇരുമ്പുഴി.
ഒാ.ആര്‍.സി എന്തിന് ?.
ഒാ.ആര്‍.സി എന്തിന് ?.
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അതിനായി സര്‍ക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവര്‍ത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു.
ഈ ആവശ്യാര്‍ഥം സ്കൂളിലെ മുഴുവൻ അധ്യാപകര്‍ക്കും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ട്രൈനിംഗ് ക്ലാസുകൾ നൽകുകയുണ്ടായി. സ്കൂളിലെ ഏതാണ്ടെല്ലാ അധ്യാപകരും ആ ട്രൈനിംഗ് നേടിയവരാണ്. സ്ഥലം മാറി വന്നവര്‍ക്കുള്ള ട്രൈനിംഗും താമസിയാതെ നടക്കുമെന്നറിയുന്നു.
സ്കൂളിൽ ഈ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഒരു ടീച്ചറെ ചുമതലപ്പെടുത്തിയിരിക്കുന്നു. സ്നേഹലത ടീച്ചര്‍ക്കാണിപ്പോൾ അതിന്റെ ചുമതല. കുട്ടികളിൽ കണ്ടുവരുന്ന ആശാസ്യകരമല്ലാത്ത പെരുമാറ്റങ്ങൾക്കും പുറത്ത് നിന്ന് സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകളോടും മറ്റേത് സ്കൂളിനും ലഭിക്കാത്ത ശ്രദ്ധയും പരിഗണനയും ഈ പദ്ധതി മുഖേന ഗവ.വകുപ്പുകളിൽനിന്നും, പോലീസ് അധികാരികളിൽനിന്നും ഈ സ്കൂളിന് ലഭിച്ചുവരുന്നത് നന്ദിയോടെ സ്മരിക്കുന്നു.
കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ.

1. നല്ല ഒരു വ്യക്തിത്വം രൂപീകരിക്കാൻ ഇതിന്റെ പ്രവര്‍ത്തനങ്ങൾ അവരെ സഹായിക്കുന്നു.
2. ജീവിതത്തിന് ലക്ഷ്യബോധം നൽകാനും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിൽനിന്നും കുട്ടികളെ ഫലപ്രദമായി സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു.
3. ആശാസ്യകരമല്ലാത്ത സ്വഭാവ വ്യതിയാനങ്ങളെ സമയാസമയം കണ്ടെത്തി അവയെ കൌൺസിലിംഗ്, മെന്ററിംഗ്, വിദഗ്ദ്ധപരിചരണം, സര്‍ഗ്ഗാത്മകവും ഗുണകരവുമായ പ്രവൃത്തിയിലേക്കുള്ള തിരിച്ചുവിടൽ എന്നിവ സാധിക്കുന്നു.
3. ആശാസ്യകരമല്ലാത്ത സ്വഭാവ വ്യതിയാനങ്ങളെ സമയാസമയം കണ്ടെത്തി അവയെ കൌൺസിലിംഗ്, മെന്ററിംഗ്, വിദഗ്ദ്ധപരിചരണം, സര്‍ഗ്ഗാത്മകവും ഗുണകരവുമായ പ്രവൃത്തിയിലേക്കുള്ള തിരിച്ചുവിടൽ എന്നിവ സാധിക്കുന്നു.
4. കുട്ടികളുടെ ജീവിതനൈപുണ്യ(ലൈഫ് സ്കിൽഷ) പരിശീലനം.
5. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളുടെ പോഷണം.
6. സര്‍ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കൽ.
Subscribe to:
Posts (Atom)