ഈ വർഷത്തെ സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ കരുണാകരൻ സാർ പതാക ഉയർത്തി. സമ്മേളനത്തിൽ പ്രിൻസിപ്പൾ അനിൽ സർ, കരുണാകരൻ സാർ, പിടിഎ പ്രസിഡണ്ട് ശ്രീ മുഹമ്മദ് ബഷീർ, വാർഡ് മെമ്പർ ശ്രീമതി സലീന, പി.ടി.എ. അംഗം മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് സാലിം മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനമന്ത്രി മുഹമ്മദ് അൻഷിദ് സ്വതന്ത്യദിന സന്ദേശം നൽകി. ദേശഭക്തിഗാനവും പതാക വന്ദനഗാനവും വിദ്യാർഥിനികൾ ആലപിച്ചു.
വിദ്യാർഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഇറക്കിയ സ്വാതന്ത്ര്യദിന മാഗസിൻ എച്ച്.എം. പ്രകാശനം ചെയ്തു. ഇംഗ്ലീഷ ക്ലബ് പുറത്തിറക്കിയ ചുമർ പത്രവും പ്രകാശനം ചെയ്തു. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തി ക്വിസ് മത്സരത്തിലെ വിജയികൾക്കും ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയ മാഗസിനുകൾക്കുമുള്ള സമ്മാനം വിതരണം ചെയ്തു. ശേഷം ലഡുവിതരണവും നടന്നു.

No comments:
Write comments