അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Saturday 11 March 2017

ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവർത്തനങ്ങൾ ഫലവത്താക്കുന്നതിനും വ്യാപിപിക്കുന്നതിനും   വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8, 9 ക്ലാസിലെ തെരഞ്ഞെടുത്ത കുട്ടികൾകളെ ഉൾപ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂളിലും കുട്ടികളെ കണ്ടെത്തുകയും അവരെ ഐ.ടി അറ്റ് സ്കൂൾ സൈറ്റിൽ ചേർക്കുകയും ചെയ്തു. എസ്.ഐ.ടി.സി, ജെ.എസ്.ഐ.ടി.സി എന്നിവരുടെ ചുമതലയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക. പ്രവർത്തനത്തിൻ്റെ മേൽനോട്ടത്തിനായി പ്രധാനാധ്യാപകൻ കൺവീനറും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ രക്ഷാസമിതി രൂപീകരിച്ചു. സ്കൂളിൽ നിന്ന് 24 പേരാണ് ഇതിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. കുട്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനത്തിനായി അഞ്ച് മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. 
പി.ടി.എ. പ്രസിഡണ്ട് ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു. 

1. ആനിമേഷൻ, മൾട്ടിമീഡിയ.
2. ഹാർഡ് വെയർ
3. ഇലക്ട്രോണിക്സ്
4.മലയാള ഭാഷാ കമ്പ്യൂട്ടിങ്.
5. ഇൻ്റർനെറ്റും സൈബർ സുരക്ഷയും

എന്നിയാണ് കുട്ടികൾ പങ്കെടുക്കേണ്ട മേഖലകൾ, ആദ്യഘട്ടത്തിൽ ഇവർക്ക് എല്ലാ മേഖലയെയും സമഗ്രമായി പരിചയപ്പെടുത്തുന്ന പത്ത് മണിക്കൂർ ക്യാമ്പാണ് നടക്കുക. അതിൻ്റെ മുന്നോടിയായി 10-03-2017 വെള്ളിയാഴ്ച സ്കൂൾ തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച് പ്രധാനാധ്യാപകൻ്റെ മേൽനോട്ടത്തിൽ പി.ടി.എ പ്രസിഡണ്ടിൻ്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. പദ്ധതിയെക്കുറിച്ച് പ്രസൻ്റേഷൻ സഹായത്തോടെ സമഗ്രമായി പരിചയപ്പെടുത്തി. എട്ട്. ഒമ്പത് ക്ലാസുകളിൽ നിന്ന് രണ്ട് മേഖലകളിൽ പരിശീലനം നേടുകയും പത്താം ക്ലാസിൽ വെച്ച് ഒരു മേഖലയിൽ ഒരു പ്രൊജക്ട് അവതരിപ്പിക്കുയും ചെയ്യണം എന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിലൂടെ ഐസിടി പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പത്താം തിയ്യതി നടന്ന യോഗം ചിത്രങ്ങളിലൂടെ...



ജെ.എസ്.ഐ.ടി.സി പദ്ധതി പരിചയപ്പെടുത്തുന്നു. 




ഹബീബ് മാഷ് കുട്ടികളെ അഭിസംബോധന ചെയ്യുന്നു. 



 എച്ച്. എം കുട്ടികളെ അഭിമുഖീകരിക്കുന്നു. 

എസ്.ഐ.ടി.സി കുട്ടികളോട് സംവദിക്കുന്നു. 


ക്യാമ്പ് അംഗം കുട്ടിക്കൂട്ടത്തിൻ്റെ പ്രതിനിധി ക്യാമ്പ് അവലോകനം ചെയ്യുന്നു. 

എസ്.എസ്.എൽ.സി ക്യാമ്പ് സമാപ്പിച്ചു.

2016-17 അധ്യായന വർഷത്തിലേക്കായി വിജയഭേരിയുടെ കീഴിൽ 2016 ജൂണിൽ ആരംഭിച്ച വിജയഭേരി ക്ലാസുകളും ക്യാമ്പുകളും വിജയകരമായി സമാപിച്ചു. സമാപന യോഗത്തിൽ ശ്രീ ഉമർ അറക്കൽ പങ്കെടുത്തു. അവസാനം നടന്ന തീവ്രപരിശീലന ക്യാമ്പിൻ്റെ അവസാനത്തിലാണ് സമാപന സമ്മേളനം നടന്നത്. 05-03-2017 ഞായറാഴ്ചയാണ് സമാപിച്ചത്. അധ്യാപകരുടെ വകയായി ബിരിയാണി നൽകി. ഈ വർഷം പരീക്ഷയെഴുതുന്ന 200 ലധികം കുട്ടികൾ ക്യാമ്പിൽ ആദ്യാവസാനം പങ്കെടുത്തു. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർഥികളുടെ നൈറ്റ് ക്യാമ്പും ഇതോടെ സമാപിച്ചു. പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ സാർ, സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ തന്നെ 100 ശതമാനം വിജയം കരസ്ഥമാക്കിയാണ് ഈ ക്യാമ്പിനും സ്പെഷ്യൽ ക്ലാസുകൾക്കും നിങ്ങൾ നന്ദി പ്രകടിപ്പിക്കേണ്ടതെന്ന് ഉമർ അറക്കൽ കുട്ടികളെ ഉണർത്തി. വിജയഭേരിയുടെ ഇത്തരം ക്യാമ്പുകളും മോട്ടിവേഷൻ ക്ലാസുകളും പരീക്ഷാപേടി മാറ്റി ആത്മവിശ്വാസം പകരാൻ സഹായിച്ചതായി കുട്ടികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കോർഡിനേറ്റർ ജലീൽ മാസ്റ്റർ നന്ദിപറഞ്ഞു.






















Thursday 9 March 2017

കളരി പരിശീലനം- 2016

2016-17 വർഷത്തിലെ ആർ.എം.എസ്.എ യുടെ കീഴിൽ പെൺകുട്ടികൾക്കുള്ള സ്വയരക്ഷ പദ്ധതിയുടെ ഭാഗമായി ഒമ്പതാംക്ലാസിലെ പെൺകുട്ടികൾ കളരി പരിശീലനം പൂർത്തിയാക്കി. ഇരുമ്പുഴിഎ.പി.ഐ.എം കളരി സംഘം മൌയ്തീൻ കുട്ടി ഗുരുക്കളുടെ കീഴിലാണ് 50 അംഗ സംഘം പരിശീലനം നേടിയത്.





Friday 3 March 2017

ഉമർ അറക്കൽ ക്യാമ്പ് സന്ദർശിച്ചു

2016-17 വിജയഭേരി പദ്ധതിയുടെ ഭാഗമായി ഇരുമ്പുഴി സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന നൈറ്റ് ക്യാമ്പ് 2-03-2017 വ്യാഴാഴ്ച രാത്രി ഉമർ അറക്കൽ (ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമറ്റി ചെയർമാൻ) സന്ദർശിച്ചു. ആനക്കയം ഡിവിഷൻ മെമ്പർ കൂടിയായ അദ്ദേഹം നേരത്തെ നൈറ്റ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചിരുന്നു.. മാധ്യമം ദിനപത്രം മാർച്ച് 3 ..