അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Monday 12 June 2017

മൺസൂൺ ഫുട്ബോൾ - 2017

വർഷം തോറും നടത്തിവരാറുള്ള മൺസൂൺ ഫുട്ബോൾ മേള ആരംഭിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ ഇന്നലെ ആരംഭിച്ച മത്സരത്തിൽ സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ, മലപ്പുറം ജില്ലാ ഐ.ടി അറ്റ് സ്കൂൾ മാസ്റ്റർ ട്രൈനി ഹബീബ് മാസ്റ്റർ എന്നിവർ ടീമംഗങ്ങളെ പരിചയപ്പെട്ടു. പത്ത് എ ക്ലാസും പത്ത് സി ക്ലാസും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പത്ത് എ അഞ്ച് ഗോളുകൾക്ക് വിജയിച്ചു. സൈമി ഫൈനലിന് അർഹത നേടി. ഓരോ ക്ലാസിൻ്റെയും ക്ലാസ് ടീച്ചർമാരായിരുന്നു ടീം മനേജർമാർ. 10 ഡിയും 10 ഇ യും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ പത്ത് ഇ ക്ലാസ് വിജയിച്ചു.




ആവേശകരമായ ഫൈനൽ മത്സരത്തിൽ നിന്ന് ചില കാഴ്ചകൾ ...
 
















Tuesday 6 June 2017

പരിസ്ഥിതി ദിനം - 2017

ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി. ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ഗാനം, പരിസ്ഥിതി സന്ദേശം, പരിസ്ഥിതി പ്രതിജ്ഞ എന്നീ പരിപാടികളും നടന്നു. എട്ടാം ക്ലാസ് പ്രതിനിധികൾക്ക് എച്ച്.എം. ശ്രീമതി ഗിരിജ ടീച്ചർ വൃക്ഷതൈകൾ നൽകി വൃക്ഷതൈ വിതരണോദ്ഘാടനവും നടത്തി. 

ചിത്രങ്ങളിലൂടെ.. 









സ്കൂളിന് പുതിയ എച്ച്.എം.

എ.പി. കരുണാകരൻമാഷ് റിട്ടയർ ചെയ്ത ഒഴിവിലേക്കായി പുതിയ എച്ച്.എം നിയമിതയായി. എടവണ്ണ സീതിഹാജി മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ നിന്ന് സ്ഥലം മാറി വന്ന ശ്രീമതി ഗിരിജ ടീച്ചറാണ് പുതിയ എച്ച്.എം. നീണ്ട കാലയളവ് അധ്യാപന രംഗത്തും എച്ച്.എം എന്ന നിലയിലും സേവനമനുഷ്ടിച്ച ടീച്ചറെ സന്തോഷപൂർവ്വം അധ്യാപകരും കുട്ടികളും വരവേറ്റു.. 



പ്രവേശനോത്സവം 2017

മികച്ച വിജയം സമ്മാനിച്ച ഊർജ്ജവുമായി പുതിയൊരു അധ്യായന വർഷത്തെ വരവേൽക്കുന്നതിൻ്റെ ഭാഗമായി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഈ വർഷം എൻ.എം.എം. എസ് സ്കോളർഷിപ്പ് നേടിയ നജ് വ, അതുൽ എന്നീ വിദ്യാർഥികളെ ആദരിച്ചു. സമ്മാനം പി.ടി.എ. പ്രസിഡണ്ട് വിതരണം ചെയ്തു. ട്രാഫിക് ബോധവൽക്കരണം പോലീസ് ഓഫീസർ നടത്തി. സ്കൂൾ എച്ച്.എം. ഇൻ ചാർജ് ഉണ്ണികൃഷ്ണൻ മാഷ്, സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചര്ർ, സ്കൂൾ പ്രധാനമന്ത്രി, പി.ടി.എ. പ്രസിഡണ്ട് എന്നിവർ കുട്ടികളെ അഭിമുഖീകരിച്ച് സംസാരിച്ചു.

 പരിപാടി ഫോട്ടോകളിലൂടെ..