അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Sunday 15 January 2017

കബഡി വിജയികൾ
















Saturday 14 January 2017

മോട്ടിവേഷൻ ക്ലാസ്

ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുത്തുന്ന കുട്ടികൾക്ക് വേണ്ടി പരീക്ഷയെ വരവേൽക്കാം എന്ന വിജയഭേരി (2016-17) പദ്ധതിയുടെ ഭാഗമായി തീരുമാനിച്ച മോട്ടിവേഷൻ ക്ലാസ് ജനുവരി 14 ശനിയാഴ്ച ഒമ്പതര മണി മുതൽ പന്ത്രണ്ടര വരെ നടന്നു. നൌഷാദ് അരീകോട് അവതരിപ്പിച്ച ക്ലാസ് ഒരു പുതിയ അനുഭവമായി.












രക്ഷാകർതൃ ബോധവൽക്കരണം

'പരീക്ഷയെ വരവേൽക്കാം' എന്ന വിജയഭേരി (2016-17) പദ്ധതിയുടെ ഭാഗമായി പത്താംക്ലാസിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്. വിജയഭേരി ജില്ലാ കോർഡിനേറ്റർ ശ്രീ സലിം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട്. വാർഡ് മെമ്പർ എന്നിവർ സംബന്ധിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ സ്വാഗതവും സ്കൂൾ കോർഡിനേറ്റർ നന്ദിയും പറഞ്ഞു.








വിജയഭേരി 2016-17: ഉദ്ഘാടനം


എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനം വർദ്ധിപ്പിക്കുവാനും എല്ലാ വിഷയങ്ങൾക്കും ഏപ്ലസ് ലഭിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നടപ്പാക്കി വരുന്ന തീവ്രയജ്ഞ പരിപാടിയാണ് വിജയഭേരി വിദ്യാഭ്യാസ പദ്ധതി. പരീക്ഷയെഴുതുന്ന കുട്ടികളുടെ പത്ത് ശതമാനത്തിന് മുഴുവൻ വിഷയത്തിനും എപ്ലസ് നേടിക്കൊടുക്കാൻ സഹായിക്കുക എന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യമായി നിശ്ചയിച്ചിട്ടുള്ളത്. ഇരുമ്പുഴി ഗവ. സ്കൂളിലും പതിവുപോലെ ഈ വർഷവും വിപുലമായ വിജയഭേരി തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ എ.പി. കരുണാകരൻ സാർ ഉദ്ഘാടനം നിർവ്വഹിച്ചു. വിജയഭേരി കോർഡിനേറ്റർ അബ്ദുൽ ജലീൽ മാസ്റ്റർ ഈ വർഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ വിശദീകരിച്ചു. പരീക്ഷയെ വരവേൽക്കാം എന്ന പേരിലാണ് വിജയഭേരി പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി.

* രക്ഷാകർതൃ ബോധവൽക്കരണം.

* മോട്ടിവേഷൻ ക്ലാസ്.

* റിവിഷൻ ക്യാമ്പ്.

* പഠന കോർണർ.

* തീവ്രപരിശീലന ക്യാമ്പ്.

* നൈറ്റ് ക്യാമ്പ്.

* ഗൃഹസന്ദർശനം

എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു. ജനുവരി 12 ന് വെള്ളിയാഴ്ച രക്ഷാകർതൃ ബോധവൽക്കരണം നടക്കുന്നവിവരവും ജനുവരി 14 ന് ശനിയാഴ്ച വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നടക്കുന്ന വിവരവും കോർഡിനേറ്റർ അറിയിച്ചു.