അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Showing posts with label ഹൈടെക് വൽക്കരണം. Show all posts
Showing posts with label ഹൈടെക് വൽക്കരണം. Show all posts

Wednesday, 5 September 2018

കെ.എം.സി.സി.യുടെ കൈത്താങ്ങ്.

ഇരുമ്പുഴി ഗവ.ഹൈസ്കൂള്‍  വികസന ഫണ്ടിലേക്ക് കെ.എം.സി.സി. നാഷണൽ കമ്മിറ്റി ശേഖരിച്ച സംഖ്യ ഒരുലക്ഷം രൂപ പി.ടി.എ. പ്രസിഡണ്ട് യു. മൂസ അവ‍ര്‍കള്‍ക്ക് കൈമാറി.

Monday, 2 April 2018

ഹൈടെക് ക്ലാസുമുറികൾ ഉദ്ഘാടനം ചെയ്തു.


സംസ്ഥാനത്തെ ക്ലാസുമുറികൾ ഹൈടെക്ക് ആക്കുന്നതിൻ്റെ ഭാഗമായി ഇരുമ്പുഴി സ്കൂളിൽ പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസുമുറികളും ഹൈടെക്ക് വൽക്കരിച്ചു. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ പി.ഉബൈദുല്ല എം.എൽ.എ. നിർവഹിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, സന്നദ്ധസംഘടനകൾ, പ്രമുഖ വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ഒന്നാം ഘട്ടത്തിൽ തന്നെ മുഴുവൻ ക്ലാസുമുറികളും ഇതിനായി സജ്ജീകരിക്കാനായി. നിർദ്ദേശിക്കപ്പെട്ട മുഴുവൻ സൌകര്യങ്ങളുമൊരുക്കി പൂർണതികവോടെ മാസങ്ങൾക്ക് മുമ്പേ സ്കൂൾ ഹൈടെക് വൽക്കരിക്കാൻ തയ്യാറായിരുന്നു. വരാന്തകൾ ടൈലിട്ട് വൃത്തിയാക്കി ഇരുമ്പുഴി ഹൈസ്കൂൾ മാതൃകയായിരുന്നു. ഇതിലേക്ക് ആദ്യഘട്ടത്തിൽ തന്ന ഉപകരണങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുമാർ നേരത്തെ തന്നെ സജ്ജീകരിച്ചിരുന്നു. ബാക്കി ക്ലാസുകളിലേക്ക് കൂടി രണ്ടാം ഘട്ടം ഉപകരണങ്ങൾ ലഭിച്ചു. ഇതോടെ ക്ലാസുകൾ സമ്പൂർണമായി ഹൈടെക് വൽക്കരിക്കാനായി. ഈ ക്ലാസുമുറികളുടെ ഔദ്യോഗികമായ സമർപ്പണമാണ് 31-03-2018 ന് ശനിയാഴ്ച നിർവഹിച്ചത്. ചടങ്ങിൽ രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ ജനപ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുൽപാടൻ  അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എൻ.ഗിരിജ ടീച്ചർ റിപ്പോർട്ടും വരവു ചിലവുകണക്കുകളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി.എം അനിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡണ്ടുമായ യു. മൂസ, പഞ്ചായത്തംഗങ്ങളായ സി.കെ. ശിഹാബ്, രജനി മോഹൻദാസ്, പി.ടി.എ പ്രതിനിധികളായ കെ.എം മൊയ്തീൻ, ടി.എം. വിനോദ്, കെ രാജേഷ്, മുൻ എച്ച്.എം.ശ്രീ എ.പി. കരുണാകരൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് മികവുത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യൂമെൻ്ററി പ്രദർശനം, വിദ്യാർഥികളുടെ കലാ പ്രകടനങ്ങൾ, പൂർവ വിദ്യാർഥിയായ ശംസുദ്ധീൻ പാണായിയുടെ മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു.

കഴിഞ്ഞ പരീക്ഷയിൽ ക്ലാസിൽ മികച്ച വിജയം നേടിയ എസ്.എസി., എസ്.ടി വിദ്യാർഥിക്കൾക്ക് കനറാ ബാങ്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും സമ്മാനിച്ചു. 

ചിത്രങ്ങളിലൂടെ...




























Tuesday, 20 March 2018

ഹൈടെക്ക് ക്സാസുകൾ ആരംഭിച്ചു.

സംസ്ഥാന സർക്കാർ പദ്ധതിയായ പൊതുവിദ്യാലയങ്ങളുടെ ഹൈടെക് വൽക്കരണത്തിൻ്റെ ഭാഗമായി ഇരുമ്പുഴി ജി.എച്ച്.എസ്.സ്കൂൾ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജില്ലാ പഞ്ചായത്തിൻ്റെയും സഹായത്തോടെ വിപുലമായ സൌകര്യമാണ് ഒരുക്കിയത്. മുഴുവൻ ക്ലാസുമുറികളും അതിനായി അണിഞ്ഞൊരുങ്ങിയ വിവരം നേരത്തെ അറിയിച്ചിരുന്നല്ലോ. അതിൻ്റെ അടിസ്ഥാനത്തിൽ കൈറ്റ്സ് വിതരണം ചെയ്ത ആദ്യഘട്ട ഉപകരണങ്ങൾ ഉടനെ തന്നെ ക്ലാസുറൂമുകളിൽ ഫിറ്റ് ചെയ്യുകയും ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പരമാവധി അതിൻ്റെ സൌകര്യം ലഭിക്കുന്നതിന് അഞ്ച് ക്ലാസു മുറികൾ ഹൈടെക്കാക്കി മാറ്റുകയും ചെയ്തു. ജനപ്രതിനിധികളുടെ സൌകര്യം കൂടി കണക്കിലെടുത്ത്  ഒൌദ്യോഗികമായ ഉദ്ഘാടനം 30/03/2019 ന് ശനിയാഴ്ച മലപ്പുറം എം.എൽ.എ. ശ്രീ പി. ഉബൈദുല്ല നിർവഹിക്കും. 



Monday, 7 August 2017

സ്കൂളിന് ജനകീയ കൈതാങ്ങ്

ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇരുമ്പുഴി-ജിദ്ദ കെ.എം.സി.സി യൂണിറ്റിന്റെ ധന സഹായം കൈമാറി. മുഴുവൻ ക്ലാസ് മുറികളും പി.ടി.എ, നാട്ടുകാർ, സ്ഥാപനക്കൾ, സന്നദ്ധ സംഘടകൾ, ക്ലബ്ബുകൾ, രക്ഷിതാക്കൾ പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവരുടെ സഹകരണത്തോടെ അധുനിക സൗകര്യങ്ങളോട് കൂടിയാണ് ഹൈടെക്കാക്കുന്നത്. ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ വി.വി അഷ്റഫ് ,മച്ചിങ്ങൽ സഹീർ, വി.ടി. അബ്ദുന്നാസർ, പി.ടി.എ പ്രസിഡണ്ട് യു. മുസ്ല' , പ്രധാനാധ്യാപിക എൻ ഗിരിജ, കെ.എ. മിനി, എം.അബ്ദുൽ മുനീർ, ടി. അബ്ദുൽ റഷീദ്, കെ.മധുസൂദനൻ ,പി ' കെ.മുഹമ്മദ് സാലിം ,തുടങ്ങിയവർ സംബന്ധിച്ചു.


ശിഫാ ചാരിറ്റബ്ൾ വക സഹായം എച്ച് എമിന് കൈമാറുന്നു..




സ്കൂൾ ഹൈടെക് ആവുന്നു.

പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ക്ലാസുമുറികളുടെ ഹൈടെക്ക് വൽക്കരണത്തിനായി തയ്യാറാകാൻ പി.ടി.എ. എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതിനെ തുടർന്ന് രക്ഷിതാക്കളുടെ ക്ലാസ് പി.ടി.എ. വിളിക്കുകയും പദ്ധതി രക്ഷിതാക്കൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു. വർദ്ധിച്ച ആവേഷത്തോടെയാണ് രക്ഷിതാക്കൾ ഇതിനെ സ്വീകരിച്ചത്.

മുഴുവൻ ക്ലാസുകളിലും ലാപ്പ് ടോപ്പ്, എൽസിഡി മോണിറ്റർ, ബ്രോഡ് ബാൻ്റ് ഇൻ്റർ നെറ്റ് കണക്ഷൻ എന്നിവയാണ് സർക്കാർ നൽകുന്നത്. ഇതിനായി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പൂർവ്വവിദ്യാർഥികളുടെയും സഹായത്തോടെ പശ്ചാതല സൌകര്യമൊരുക്കുക എന്ന ദൌത്യമാണ് ഈ വിഷയത്തിൽ പി.ടി.എ നടപ്പിലാക്കേണ്ടത്. ഇതിലേക്കായി രക്ഷിതാക്കൾ അവരുടെ വിഹിതം നൽകാമെന്നേറ്റു. വ്യപാരസ്ഥാപനങ്ങളുടെയും മറ്റും ഉടമസ്ഥരെയും ഈ ആവശ്യാർഥം കാണാമെന്നേറ്റു.

ഈ ആവശ്യത്തിലേക്കായി ബഡ്ജറ്റ് സൂപർമാർക്കറ്റ്, ശിഫാ ചാരിറ്റബ്ൾ ട്രസ്റ്റ്, കെ.എം.സി.സി. എന്നിവർ തങ്ങളുടെ ആദ്യഘടുവെന്ന നിലക്ക് ഒരു ലക്ഷത്തോളം രൂപ നൽകിയത് ഈ പദ്ധതിക്ക് വലിയ പ്രോത്സഹനമായി അതിനെ തുടർന്ന് ക്ലാസ് റൂം റിപ്പയറുകൾ ആരംഭിച്ചു. ക്ലാസു റൂമുകളുടെ ജനലുകളും വാതിലുകളും അറ്റകുറ്റ പണികൾ തീർത്തു. ബാക്കിയുള്ള 4 ക്ലാസുകൾ അധ്യാപകരുടെ വിഹിതം ചേർത്ത് ടൈൽ വിരിച്ചു. ഇലക്ട്രിഫിക്കേഷൻ പെയിൻ്റിംഗ് വർക്കുകൾ പൂർത്തിയാക്കി. ലാബിൽ ഇൻ്റർനെറ്റ് കണക്ഷൻ എല്ലാ കമ്പ്യൂട്ടറികളിലേക്കും എത്തിക്കാൻ വേണ്ട നടപടി പൂർത്തിയാക്കി.
 




വാർത്തകളും ചിത്രങ്ങളും ഉടൻ പ്രതീക്ഷിക്കുക.