കഴിഞ്ഞ ദിവസം കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ച മലപ്പുറം സബ് ജില്ലാ അറബി കലോത്സവത്തില്‍ ഇരുമ്പുഴി ഗവ. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ചയായി രണ്ടാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. ആകെയുള്ള പത്തൊമ്പത് ഇനങ്ങളില്‍നിന്നായി 85 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്. വിജയികളെ പി.ടി.എ പ്രസിഡണ്ട് യു. മൂസ, ഹെഡ്മിസ്ട്രസ് ഗിരിജ എന്‍ എന്നിവര്‍ അഭിനന്ദിച്ചു.
Wednesday, 29 November 2017
Thursday, 23 November 2017
സബ് ജില്ലാ കലോത്സവം - 2017

മലപ്പുറം സബ് ജില്ലാ കലോത്സവം 2017 നവംബർ 18, 20, 21, 22 തിയ്യതികളിലായി ഗവ. രാജാസ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടക്കലിൽ വെച്ച് നടന്നു. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിലും അറബികലോത്സവം ഹൈസ്കൂൾ വിഭാഗത്തിലും സ്കൂളിലെ വിദ്യാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. ജനറൽ വിഭാഗത്തിൽ ഏതാനും മത്സരത്തിൽ മാത്രമേ കുട്ടികൾ പങ്കെടുത്തിട്ടുണ്ടായിരുന്നുള്ളൂവെങ്കിലും പങ്കെടുത്ത ഇനങ്ങളിൽ മികച്ച വിജയം നേടാൻ സാധിച്ചു. വട്ടപ്പാട്ട് വഞ്ചിപ്പാട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ വഞ്ചിപ്പാട്ടിൽ എ.ഗ്രൈഡോടെ ഒന്നാം സ്ഥാനവും വട്ടപ്പാട്ടിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഇരുമ്പുഴി ഹൈസ്കൂൾ കരസ്ഥമാക്കി. വാട്ടർ കളർ, മലയാള പ്രസംഗം, മത്സരത്തിൽ എ.ഗ്രൈഡോടെ മൂന്നാം സ്ഥാനവും ഹിന്ദി പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇതിനും പുറമെ മാപ്പിളപ്പാട്ട് (ആൺകുട്ടികൾ), മാപ്പിളപ്പാട്ട് (പെൺകുട്ടികൾ) കവിതാരചന (ഉർദു), മോണോ ആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡും, ഉപന്യാസം (ഹിന്ദി) പദ്യചൊല്ലൽ (ഇംഗ്ലീഷ്) പദ്യം ചൊല്ലൽ(ഹിന്ദി), ഗ്രൂപ്പ് സോംഗ് എന്നിവയിൽ ബി ഗ്രേഡും സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
സബ് ജില്ലാ അറബി കലോത്സവത്തിൽ ഇരുമ്പുഴി സ്കൂൾ ഇത്തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. 19 ഇനങ്ങളിലായി 17 സ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ 14 എ ഗ്രേഡും 5 ബി ഗ്രേഡും (85 പോയിൻ്റ്) നേടി ഗവ. ഇരുമ്പുഴി ഹൈസ്കൂൾ തുടർച്ചയായി രണ്ടാം തവണയും കിരീടം ട്രോഫി നേടി.
Thursday, 9 November 2017
സബ്-ജില്ലാ ശാസ്ത്രമേള - 2017

![]() |
മലപ്പുറം എ.ഇ.ഒ യിൽ നിന്നും സ്കൂളിന് വേണ്ടി ട്രോഫി ഏറ്റുവാങ്ങുന്നു. |
മലപ്പുറം സബ്-ജില്ലാ സ്കൂൾ ശാസ്ത്രോൽസവം 2017-18 ൽ ഇരുമ്പുഴി സ്കൂളിന് മികച്ച വിജയം. എം.എം.ഇ.ടി. എച്ച്.എസ്. സ്കൂളിൽ (മേൽമുറി) വെച്ച് ഒക്ടോബർ 29-31 തിയ്യതികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. മിക്ക ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. സോഷ്യൽ സയൻസ് ഫയറിൽ ഇരുമ്പുഴി ഹൈസ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും ഐ.ടി ഫയറിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ still Model Second, പ്രസംഗം ഫസ്റ്റ് പ്രവൃത്തി പരിചയമേളയിൽ വെയ്സ്റ്റ് മെറ്റീരിയൽ ഫസ്റ്റ്, വുഡ് ക്രാഫ്റ്റ് സെക്കന്റ്, വയറിംഗ് തേഡ് വിത്ത് എ ഗ്രേഡ് '. പേപ്പർ ക്രാഫ്റ്റ് c grad, ഫാബ്രിക് പെയ്ന്റിംഗ് എ ഗ്രേഡ് എന്നിവയും കുട്ടികൾ നേടിയെടുത്തു.
ഐ.ടി. ഫയറിൽ വെബ് ഡിസൈൻ, ഡിജിറ്റൽ പെയിൻ്റിംഗ്, ഐ.ടി. ക്വിസ്, ഐ.ടി. പ്രൊജക്ട് എന്നിവയിൽ സമ്മാനങ്ങൾ നേടി. വെബ് ഡിസൈൻ, ഐ.ടി പ്രൊജക്ട് എന്നിവയിൽ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കും.
Saturday, 21 October 2017
ഓയിസ്ക: വീണ്ടും മികച്ച വിജയം
ഓയിസ്ക ഇൻ്റർനാഷണലിന്റെ ടോപ്പ് ടീൻ മലപ്പുറം ജില്ലാ മത്സരത്തിൽ പ്രഥമ റൌണ്ടിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന മികച്ച പോയിന്റ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം, അഭിമുഖം എന്നിവക്ക് ശേഷം സംസ്ഥാനതലത്തിൽ ആൺകുട്ടികളിൽനിന്ന് ജില്ലയെ പ്രതിനിധീകരിക്കാനായി മുഹമ്മദ് അൻഷിദിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലേക്ക് ഓരോ ജില്ലയിൽ നിന്നും ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുക്കുക. സംസ്ഥാന തല മത്സരം കോഴിക്കോട് വെച്ച് പിന്നീട് നടക്കുന്നതാണ്.
ഇരുമ്പുഴി സ്കൾ മുൻ നിരയിൽ


വിദ്യാരംഗം കലാവേദിയുടെ സ്കൂൾ, സബ് ജില്ല, ജില്ലാ, വടക്കൻ ജില്ലാ തലങ്ങൾ പിന്നിട്ട് ഇതിനകം ഇരുമ്പുഴി സ്കൂളിൻ്റെ അഭിമാനമായി മാറിയ മുഹമ്മദ് അൻഷിദ് വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിൽനിന്നായി പങ്കെടുത്ത സെമിനാറിൽ 40 പേരിൽ നിന്ന് മികച്ച നാല് പേരിലൊരാളായി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. നേട്ടത്തിൻ്റെയും മികവിൻ്റെയും ഒരു പൊൻതൂവൽ കൂടി കരസ്ഥമാക്കി.
ലോകഭക്ഷ്യദിനം - 2017


ഒക്ടോബർ 16 ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഈ വർഷം ഹെൽത്ത് ക്ലബ് പുതുമയാർന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. കുടുംബങ്ങളിൽ പോലും കൃത്രിമ ഭക്ഷണം ഹോട്ടലിൽനിന്ന് വാങ്ങി കഴിക്കുന്നത് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ നാടൻ ഭക്ഷണവിഭവങ്ങൾക്ക് പ്രോത്സാഹനവും പ്രചാരണവും നൽകുക എന്ന ഉദ്ദേശ്യത്തോടെ നാടൻ പലഹാരങ്ങളുടെ പ്രദർശനവും വിൽപനയുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയത്. കുട്ടികളുടെ പങ്കാളിത്തവും വിഭവങ്ങളുടെ വൈവിധ്യവും ഭക്ഷ്യമേളക്ക് കൊഴുപ്പുകൂട്ടി. പുതിയ വിഭവങ്ങളുടെ റെസിപ്പിയും കുടെ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിവിധതരം പാനീയങ്ങളുടെ നിർമാണവും പ്രദർശനവും കൂടി ഉൾപ്പെടുത്തിയിരുന്നു. വിപണനവും കൂടി ലക്ഷ്യമാക്കിയതിനാൽ ലഘുഭക്ഷമാണ് പ്രധാനമായും ഉണ്ടായിരുന്നത്.
ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് നാം അത്രയൊന്നും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സത്യത്തിൽ ഭക്ഷണം തന്നെയാണ് മരുന്ന്. ഭക്ഷണകാര്യത്തിൽ അശ്രദ്ധ പുലർത്തുകയും തുടന്ന് അതുമൂലം സംഭവിക്കുന്ന രോഗങ്ങൾക്ക് ചികിത്സിക്കാൻ വേണ്ടി ലക്ഷങ്ങൾ മുടക്കുകയും ചെയ്യുന്ന സംസ്കാരമാണ് വളർന്ന് വരുന്നത്. പ്രചരിച്ചുവരുന്ന ഒരു തമാശ അർഥവത്താണ്. വയറ്റിൽനിന്ന് പോകുന്നത് പരിശോധിക്കാൻ ഓരോ കുഗ്രാമത്തിലും രണ്ടോ മൂന്നോ ലബോറട്ടറികൾ കേരളത്തിലുണ്ട്. എന്നാൽ വയറ്റിലേക്ക് പോകുന്നത് പരിശോധിക്കാൻ ജില്ലയിലെങ്കിലും ഫലപ്രഥമായി ഒരു ലബോറട്ടറിയില്ല.
എല്ലായിടത്തും ഭക്ഷണ മുണ്ടാവട്ടെ എന്ന ആപ്തവാക്യവുമായി 1945 ഒക്ടോബര്‍ 16 ന് ലോക ഭക്ഷ്യകാര്‍ഷിക സംഘടന പിറവിയെടുത്തു .ഇതിന്റെ ഓര്‍മയ്ക്കാണ് ഈ ദിവസം ലോകം മുഴുവന്‍ ഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം ‘ലോകത്താകമാനമുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഭക്ഷണം പരിതാപകരവും അത്യന്തം ദയനീയവുമാണ്. ഭക്ഷണവിഭവങ്ങളുടെ കമ്മിയെക്കാൾ അതിന്റെ നീതിപൂവ്വകമായ വിതരണം നടക്കുന്നില്ല എന്നത് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ട പ്രശ്നമാണ്. ഇന്ത്യ പട്ടിണിയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന പടിയിലാണെന്നത് നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു. എല്ലാവർക്കും ഭക്ഷണം എന്നതോടൊപ്പം നല്ല ഭക്ഷണം എന്നതുകൂടി നമ്മുടെ വിഷയമാക്കേണ്ട കാലമാണിത്.
സ്കൂളിൽ നടന്ന ഭക്ഷ്യ മേളയിൽ നിന്ന്....
Monday, 16 October 2017
അഭിമാന നേട്ടം വീണ്ടും
ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ 5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തും. ഇവർക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും. പരിപാടിയിൽ ഉദയകുമാർ, പി. വിജയൻ, ഉസ്മാൻ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ. ഗിരിജ ആധ്യക്ഷ്യം വഹിച്ചു.
Sunday, 15 October 2017
സ്കൂൾ കലോത്സവം- 2017
2017-18 അധ്യായനവർഷത്തിലെ സ്കൂൾ തല കലോത്സവം വിപുലമായി നടന്നു. ഹയർ സെക്കണ്ടറി-ഹൈസ്കൂൾ വിഭാഗങ്ങൾ സംയുക്തമായി രണ്ട് ദിവസങ്ങളിലായി മത്സര പരിപാടികൾ നടത്തി. അതിന് മുമ്പായി സ്റ്റേജിതര മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു. മികച്ച നിലവാരം പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരെ സബ്-ജില്ലാ മത്സരത്തിലേക്ക് അയക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. അറബി കലോത്സവത്തിന്റെ ഇനങ്ങളും അന്ന് നടത്തി വിജയികളെ കണ്ടെത്തി. കലോത്സവം പ്രിൻസിപ്പാൾ അനിൽ മാഷ് ഉദ്ഘാടനം ചെയ്തു. എച്ച്.എം സ്വാഗത പ്രസംഗം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ, സ്കൂൾ പ്രധാനമന്ത്രി അൻഷിദ്, പി.ടി.എ പ്രസിഡണ്ട് മൂസ എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ നിന്ന്...
Sunday, 10 September 2017
Subscribe to:
Posts (Atom)