അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Saturday 21 October 2017

ഓയിസ്ക: വീണ്ടും മികച്ച വിജയം

ഓയിസ്ക ഇൻ്റർനാഷണലിന്റെ ടോപ്പ് ടീൻ മലപ്പുറം ജില്ലാ മത്സരത്തിൽ പ്രഥമ റൌണ്ടിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന മികച്ച പോയിന്റ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം, അഭിമുഖം എന്നിവക്ക് ശേഷം സംസ്ഥാനതലത്തിൽ ആൺകുട്ടികളിൽനിന്ന് ജില്ലയെ പ്രതിനിധീകരിക്കാനായി  മുഹമ്മദ് അൻഷിദിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലേക്ക് ഓരോ ജില്ലയിൽ നിന്നും ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുക്കുക. സംസ്ഥാന തല മത്സരം കോഴിക്കോട് വെച്ച് പിന്നീട് നടക്കുന്നതാണ്. 

No comments:
Write comments

Recommended Posts × +