സ്കൂൾ കലോത്സവം- 2017



2017-18 അധ്യായനവർഷത്തിലെ സ്കൂൾ തല കലോത്സവം വിപുലമായി നടന്നു. ഹയർ സെക്കണ്ടറി-ഹൈസ്കൂൾ വിഭാഗങ്ങൾ സംയുക്തമായി രണ്ട് ദിവസങ്ങളിലായി മത്സര പരിപാടികൾ നടത്തി. അതിന് മുമ്പായി സ്റ്റേജിതര മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു. മികച്ച നിലവാരം പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരെ സബ്-ജില്ലാ മത്സരത്തിലേക്ക് അയക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. അറബി കലോത്സവത്തിന്റെ ഇനങ്ങളും അന്ന് നടത്തി വിജയികളെ കണ്ടെത്തി. കലോത്സവം പ്രിൻസിപ്പാൾ അനിൽ മാഷ് ഉദ്ഘാടനം ചെയ്തു. എച്ച്.എം സ്വാഗത പ്രസംഗം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ, സ്കൂൾ പ്രധാനമന്ത്രി അൻഷിദ്, പി.ടി.എ പ്രസിഡണ്ട് മൂസ  എന്നിവർ പ്രസംഗിച്ചു. 

മത്സരത്തിൽ നിന്ന്...



















Comments