അറബി കലോത്സവത്തിൽ വീണ്ടും ഓവറോൾ കിരീടം

കഴിഞ്ഞ ദിവസം കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ച മലപ്പുറം സബ് ജില്ലാ അറബി കലോത്സവത്തില്‍ ഇരുമ്പുഴി ഗവ. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ചയായി രണ്ടാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. ആകെയുള്ള പത്തൊമ്പത് ഇനങ്ങളില്‍നിന്നായി 85 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്. വിജയികളെ പി.ടി.എ പ്രസിഡണ്ട് യു. മൂസ, ഹെഡ്മിസ്ട്രസ് ഗിരിജ എന്‍ എന്നിവര്‍   അഭിനന്ദിച്ചു. 

Comments