അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday, 23 November 2017

സബ് ജില്ലാ കലോത്സവം - 2017


മലപ്പുറം സബ് ജില്ലാ കലോത്സവം 2017 നവംബർ 18, 20, 21, 22 തിയ്യതികളിലായി ഗവ. രാജാസ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടക്കലിൽ വെച്ച് നടന്നു. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിലും അറബികലോത്സവം ഹൈസ്കൂൾ വിഭാഗത്തിലും സ്കൂളിലെ വിദ്യാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. ജനറൽ വിഭാഗത്തിൽ ഏതാനും മത്സരത്തിൽ മാത്രമേ കുട്ടികൾ പങ്കെടുത്തിട്ടുണ്ടായിരുന്നുള്ളൂവെങ്കിലും പങ്കെടുത്ത ഇനങ്ങളിൽ മികച്ച വിജയം നേടാൻ സാധിച്ചു. വട്ടപ്പാട്ട് വഞ്ചിപ്പാട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ വഞ്ചിപ്പാട്ടിൽ എ.ഗ്രൈഡോടെ ഒന്നാം സ്ഥാനവും വട്ടപ്പാട്ടിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഇരുമ്പുഴി ഹൈസ്കൂൾ കരസ്ഥമാക്കി. വാട്ടർ കളർ, മലയാള പ്രസംഗം,  മത്സരത്തിൽ എ.ഗ്രൈഡോടെ മൂന്നാം സ്ഥാനവും ഹിന്ദി പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടി.  ഇതിനും പുറമെ മാപ്പിളപ്പാട്ട് (ആൺകുട്ടികൾ), മാപ്പിളപ്പാട്ട് (പെൺകുട്ടികൾ) കവിതാരചന (ഉർദു), മോണോ ആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡും, ഉപന്യാസം (ഹിന്ദി) പദ്യചൊല്ലൽ (ഇംഗ്ലീഷ്) പദ്യം ചൊല്ലൽ(ഹിന്ദി), ഗ്രൂപ്പ് സോംഗ് എന്നിവയിൽ ബി ഗ്രേഡും സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.



സബ് ജില്ലാ അറബി കലോത്സവത്തിൽ ഇരുമ്പുഴി സ്കൂൾ ഇത്തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. 19 ഇനങ്ങളിലായി  17 സ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ  14 എ ഗ്രേഡും 5 ബി ഗ്രേഡും (85 പോയിൻ്റ്) നേടി ഗവ. ഇരുമ്പുഴി ഹൈസ്കൂൾ തുടർച്ചയായി രണ്ടാം തവണയും കിരീടം ട്രോഫി നേടി. 


No comments:
Write comments

Recommended Posts × +