കഴിഞ്ഞ ദിവസം കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ച മലപ്പുറം സബ് ജില്ലാ അറബി കലോത്സവത്തില്‍ ഇരുമ്പുഴി ഗവ. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ചയായി രണ്ടാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. ആകെയുള്ള പത്തൊമ്പത് ഇനങ്ങളില്‍നിന്നായി 85 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്. വിജയികളെ പി.ടി.എ പ്രസിഡണ്ട് യു. മൂസ, ഹെഡ്മിസ്ട്രസ് ഗിരിജ എന്‍ എന്നിവര്‍ അഭിനന്ദിച്ചു.
Wednesday, 29 November 2017
Thursday, 23 November 2017
സബ് ജില്ലാ കലോത്സവം - 2017

മലപ്പുറം സബ് ജില്ലാ കലോത്സവം 2017 നവംബർ 18, 20, 21, 22 തിയ്യതികളിലായി ഗവ. രാജാസ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടക്കലിൽ വെച്ച് നടന്നു. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിലും അറബികലോത്സവം ഹൈസ്കൂൾ വിഭാഗത്തിലും സ്കൂളിലെ വിദ്യാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. ജനറൽ വിഭാഗത്തിൽ ഏതാനും മത്സരത്തിൽ മാത്രമേ കുട്ടികൾ പങ്കെടുത്തിട്ടുണ്ടായിരുന്നുള്ളൂവെങ്കിലും പങ്കെടുത്ത ഇനങ്ങളിൽ മികച്ച വിജയം നേടാൻ സാധിച്ചു. വട്ടപ്പാട്ട് വഞ്ചിപ്പാട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ വഞ്ചിപ്പാട്ടിൽ എ.ഗ്രൈഡോടെ ഒന്നാം സ്ഥാനവും വട്ടപ്പാട്ടിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഇരുമ്പുഴി ഹൈസ്കൂൾ കരസ്ഥമാക്കി. വാട്ടർ കളർ, മലയാള പ്രസംഗം, മത്സരത്തിൽ എ.ഗ്രൈഡോടെ മൂന്നാം സ്ഥാനവും ഹിന്ദി പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇതിനും പുറമെ മാപ്പിളപ്പാട്ട് (ആൺകുട്ടികൾ), മാപ്പിളപ്പാട്ട് (പെൺകുട്ടികൾ) കവിതാരചന (ഉർദു), മോണോ ആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡും, ഉപന്യാസം (ഹിന്ദി) പദ്യചൊല്ലൽ (ഇംഗ്ലീഷ്) പദ്യം ചൊല്ലൽ(ഹിന്ദി), ഗ്രൂപ്പ് സോംഗ് എന്നിവയിൽ ബി ഗ്രേഡും സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
സബ് ജില്ലാ അറബി കലോത്സവത്തിൽ ഇരുമ്പുഴി സ്കൂൾ ഇത്തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. 19 ഇനങ്ങളിലായി 17 സ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ 14 എ ഗ്രേഡും 5 ബി ഗ്രേഡും (85 പോയിൻ്റ്) നേടി ഗവ. ഇരുമ്പുഴി ഹൈസ്കൂൾ തുടർച്ചയായി രണ്ടാം തവണയും കിരീടം ട്രോഫി നേടി.
Thursday, 9 November 2017
സബ്-ജില്ലാ ശാസ്ത്രമേള - 2017

![]() |
മലപ്പുറം എ.ഇ.ഒ യിൽ നിന്നും സ്കൂളിന് വേണ്ടി ട്രോഫി ഏറ്റുവാങ്ങുന്നു. |
മലപ്പുറം സബ്-ജില്ലാ സ്കൂൾ ശാസ്ത്രോൽസവം 2017-18 ൽ ഇരുമ്പുഴി സ്കൂളിന് മികച്ച വിജയം. എം.എം.ഇ.ടി. എച്ച്.എസ്. സ്കൂളിൽ (മേൽമുറി) വെച്ച് ഒക്ടോബർ 29-31 തിയ്യതികളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. മിക്ക ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. സോഷ്യൽ സയൻസ് ഫയറിൽ ഇരുമ്പുഴി ഹൈസ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും ഐ.ടി ഫയറിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ still Model Second, പ്രസംഗം ഫസ്റ്റ് പ്രവൃത്തി പരിചയമേളയിൽ വെയ്സ്റ്റ് മെറ്റീരിയൽ ഫസ്റ്റ്, വുഡ് ക്രാഫ്റ്റ് സെക്കന്റ്, വയറിംഗ് തേഡ് വിത്ത് എ ഗ്രേഡ് '. പേപ്പർ ക്രാഫ്റ്റ് c grad, ഫാബ്രിക് പെയ്ന്റിംഗ് എ ഗ്രേഡ് എന്നിവയും കുട്ടികൾ നേടിയെടുത്തു.
ഐ.ടി. ഫയറിൽ വെബ് ഡിസൈൻ, ഡിജിറ്റൽ പെയിൻ്റിംഗ്, ഐ.ടി. ക്വിസ്, ഐ.ടി. പ്രൊജക്ട് എന്നിവയിൽ സമ്മാനങ്ങൾ നേടി. വെബ് ഡിസൈൻ, ഐ.ടി പ്രൊജക്ട് എന്നിവയിൽ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കും.
Subscribe to:
Posts (Atom)