അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday, 27 September 2018

നീന്തല്‍ മത്സരത്തില്‍ വീണ്ടും ചാമ്പ്യന്‍മാ‍ര്‍


27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വ‍ര്‍ഷവും ഇരുമ്പുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 




Saturday, 22 September 2018

ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018


ഇരുമ്പുഴി ഗവ. ഹൈസ്കൂൾ 2018-19 അധ്യായന വർഷത്തേക്കുള്ള ക്ലബ്ബുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ 22-09-2018 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഈ വർഷം സ്കൂളിന് ലഭിച്ച എസ്.പി.സി. യുടെ ഉദ്ഘാടനം  മലപ്പുറം എം.എൽ.എ. ശ്രീ പി. ഉബൈദുല്ല നിർവഹിച്ചു. ഈ വർഷം ആരംഭിച്ച മറ്റൊരു പുതിയ ക്ലബ്ബായ ലിറ്റിൽകൈറ്റ്സ് എന്ന ഐ.ടി കൂട്ടായ്മയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.ടി സുനീറയും സ്കൂളിൽ പ്രവർത്തിക്കുന്ന ജെ.ആർ.സി. ക്ലബ്ബിന്റെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് ശ്രീ. പി. മൂസയും നിർവഹിച്ചു. മോട്ടിവേറ്ററും ട്രൈനറുമായ ജലീൽ പരപ്പനങ്ങാടി  സ്കൂളിൽ പ്രവർത്തിച്ചുവരുന്ന മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വാർഡ് മെമ്പർ ശ്രീമതി സലീന അനുമോദന പ്രസംഗം നടത്തി. എസ്.പി.സി. അംഗങ്ങൾക്ക് തൊപ്പിയണിയിച്ചും, ജെ.ആർ.സി അംഗങ്ങളെ സ്കാർഫ് അണിയിച്ചും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ടാഗ് അണിയിച്ചുമാണ് ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ, മഞ്ചേരി പോലീസ് സ്റ്റേഷൻ എ.എസ്.ഐ. ശ്രീ പ്രദീപ്, പി.ടി.എ. എസ്.പി.സി പ്രസിഡണ്ട്  എന്നിവർ ആശംസാ പ്രസംഗം നടത്തി. ജലീൽ പരപ്പനങ്ങാടി കുട്ടികളോട് സംവദിച്ചു. സ്കൂൾ എച്ച്.എം ശ്രീമതി ഗിരിജ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീ. പി.ഡി മാത്യൂ നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിശദാംശങ്ങൾ ചിത്രങ്ങളിലൂടെ....














Tuesday, 18 September 2018

ഓ.ആ.സി. രാജ്യശ്രദ്ധനേടുന്നു

 ഓ.ആർ.സി പദ്ധതിയെ കുറിച്ച് പഠിക്കാൻ പോണ്ടിച്ചേരി ശ്രീ. അരവിന്ദോ സൊസൈറ്റി പ്രതിനിധികൾ മലപ്പുറം ഡി.ആർ.സി യിൽ എത്തി. നോഡൽ ടീച്ചർമാർ, സ്മാർട്ട് 40 പ്രതിനിധികൾ, റിസോഴ്സ് പേഴ്സൺമാർ, സ്കൂൾ കൗൺസിലർ എന്നിവരുമായി വിവരങ്ങൾ പങ്ക് വെക്കുന്നു. ഈ പരിപാടിയിൽനിന്ന് ഇരുമ്പുഴി സ്കൂളിൽനിന്നുള്ള  കോർഡിനേറ്ററും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും പങ്കെടുത്തു. 




കബഡി മത്സരത്തിലും ജേതാക്കൾ

18-9-2018 ന്  നടന്ന മലപ്പുറം ഉപജില്ലാ തല കബഡി മത്സരത്തിൽ ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് സബ് ജൂനിയർ ആൺകുട്ടികൾ, സബ് ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുത്തു. ഇതിൽ സബ് ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും സബ് ജൂനിയർ പെൺകുട്ടികൾ  രണ്ടാം സ്ഥാനവും, ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനവും നേടി. 


മലപ്പുറം സബ് ജില്ലാ ജേതാക്കൾ - സബ് ജൂനിയർ


ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനം

Sunday, 16 September 2018

ജില്ലാവടം വലി മത്സരത്തിൽ സ്കൂൾ ജേതാക്കൾ

ജില്ലാ വടംവലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ വിഭാങ്ങളിലായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ പെൺകുട്ടികളുടെ 460 കി.ഗ്രാം. മത്സരത്തിൽ ജി.എച്.എസ്.എസ് ഇരുമ്പുഴി ജേതാക്കളയായി മഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. 










പ്രളയാനന്തര പ്രതിരോധം

ആനക്കയം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്ത. 14,15,16 തിയ്യതികളിൽ നടപ്പാക്കുന്ന പ്രളയാന്തര പ്രതിരോധ ജനകീയ ജാഗ്രതയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇരുമ്പുഴി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. സുനീറ ഉദ്ഘാടനം ചെയ്തു. എച്ച്. എം സ്വഗതം പറഞ്ഞു. സമ്മേളനത്തിന് ശേഷം ജെ.ആർ.സി. എസ്.പി.സി അംങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കി.





ഹർത്താൽ ദിനം സേവനത്തിനായി ഉപയോഗിച്ചു

ഹർത്താൽ ദിനത്തിൽ ആനക്കയം ഗ്രാമ പഞ്ചായത്തിലെ കിണറുകൾ   ഇരുമ്പുഴി ഹൈസ്കൂളിലെ എസ്.പി.സി, റെഡ് ക്രോ സ് ടീം അംഗങ്ങൾ, ഹയർസെകണ്ടറിവിഭാഗത്തിലെ  അംഗങ്ങൾ, പഞ്ചായത്ത്  ആശാ വർക്കർമാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ക്ലോറിനേറ്റ് ചെയ്തു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി.സുനീറ ഫ്ലാഗ് ഓഫ് ചെയ്തു. ആനക്കയം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് ക്ലോറിനേഷൻ പരിചയപ്പെടുത്തി. മെഡിക്കൽ ഓഫീസർ ഡോ: യൂനുസ്, പഞ്ചായത്ത് മെമ്പർ യു. മൂസ, പ്രോഗ്രാം ഓഫീസർ അബ്ദുറഷീദ്, അധ്യാപകരായ സാലിം, റഷീദ് എന്നിവർ സംബന്ധിച്ചു.



Wednesday, 5 September 2018

അധ്യാപകദിനം 2018


സെപ്തംബ‍ര്‍ 5 അധ്യാപകദിനത്തിന്റെ ഭാഗമായി എസ്.പി.സി.യുടെയും സ്കൂള്‍പാ‍ര്‍ലമെന്റിന്റെയും ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. ജെ.ആര്‍.സി അംഗങ്ങള്‍ മുഴുവന്‍ അധ്യാപകര്‍ക്കും സ്വന്തമായി നി‍ര്‍മിച്ച ആശംസാ കാര്‍ഡ് കൈമാറി. ഉച്ചക്ക് 12 മണിക്ക് സ്കൂള്‍ അസംബ്ലി ഹാളി‍ല്‍വെച്ച് നടന്ന ചടങ്ങില്‍ എസ്.പി.സി. അംഗങ്ങള്‍ സ്വന്തമായി നിര്‍മിച്ച ബൊക്ക അധ്യാപകര്‍ക്ക് ന‍ല്‍കി ആദരിച്ചു. എച്ച്.എം. ഗിരിജ ടീച്ചര്‍ മുഹമ്മദ് ഷരീഫ് എന്നിവര്‍ അധ്യാപക അനുഭവങ്ങള്‍ പങ്കുവെച്ചു.