2017-18 അധ്യായന വർഷത്തിലെ കലാ-കായിക-ശാസ്ത്ര മേഖലകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും സമ്മാനാർഹമായവർക്കുള്ള പി.ടി.എ. വക സമ്മാനദാനവും ആദരവും പതിവുപോലെ ഈ വർഷവും നടന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളും മലപ്പുറം എം.എൽ.എ ഉബൈദുല്ല അവർകളും പങ്കെടുത്തു. അതോടൊപ്പം മലപ്പുറം ജില്ലാ തലത്തിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ട്രോഫി നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. അറബി കലാമേളയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം. എസ്.എസ്. ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം, ഐ.ടി മേളയിൽ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയങ്ങളോടൊപ്പം കലാമേളയിൽ ഒട്ടേറെ ഇനങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളും എ.ഗ്രൈഡും കരസ്ഥമാക്കുകയുണ്ടായി. ഈ വിദ്യാർഥികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി 11.12.2017 ന് സംഘടിപ്പിച്ച സമേളനത്തിൽനിന്നും ചില രംഗങ്ങൾ...
Subscribe to:
Post Comments (Atom)
No comments:
Write comments