ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇരുമ്പുഴി-ജിദ്ദ കെ.എം.സി.സി യൂണിറ്റിന്റെ ധന സഹായം കൈമാറി. മുഴുവൻ ക്ലാസ് മുറികളും പി.ടി.എ, നാട്ടുകാർ, സ്ഥാപനക്കൾ, സന്നദ്ധ സംഘടകൾ, ക്ലബ്ബുകൾ, രക്ഷിതാക്കൾ പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവരുടെ സഹകരണത്തോടെ അധുനിക സൗകര്യങ്ങളോട് കൂടിയാണ് ഹൈടെക്കാക്കുന്നത്. ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ വി.വി അഷ്റഫ് ,മച്ചിങ്ങൽ സഹീർ, വി.ടി. അബ്ദുന്നാസർ, പി.ടി.എ പ്രസിഡണ്ട് യു. മുസ്ല' , പ്രധാനാധ്യാപിക എൻ ഗിരിജ, കെ.എ. മിനി, എം.അബ്ദുൽ മുനീർ, ടി. അബ്ദുൽ റഷീദ്, കെ.മധുസൂദനൻ ,പി ' കെ.മുഹമ്മദ് സാലിം ,തുടങ്ങിയവർ സംബന്ധിച്ചു.


Comments
Post a Comment