അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Friday 21 July 2017

വിദ്യാരംഗം ക്ലബ്ബ് രൂപീകരിച്ചു

വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്ന ആഴ്ചയിൽ തന്നെ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ടുകൂട്ടികളെ ക്ലാസ് തല കൺവീനർമാരായി തെരഞ്ഞെടുത്തു. കൺവീനർമാരുടെ യോഗം 7/6/17 ന് ചേർന്നു. സ്കൂൾ തല കൺവീനർമാരായി ഹരിഷ്മ (10 എ) ഹസ്ന സി.സി (10 എ), അസ്ലഹ (10 സി) എന്നിവരെയും തെരഞ്ഞെടുത്തു.

വിദ്യാരംഗം ക്ലബ്ബിന് കീഴിൽ 2017 -18 അധ്യായന വർഷത്തിൽ നടന്ന പ്രവർത്തനങ്ങൾ....

വായനാവാരം – 2017
      വായനവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സബ് ജക്ട് കൌൺസിൽ, എസ്.ആർ.ജി എന്നിവയിൽ ചർച ചെയ്യുകയും ചില പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. മാഷോട് ചോദിക്കാം, പുസ്തക ചർച എന്നിവക്കാണ് പ്രധാനമായും രൂപം കണ്ടത്. പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പാപ്പുട്ടി മാഷെയാണ് അതിനായി കണ്ടെത്തിയത്.


2017 ജൂലൈ 21 ന് പ്രസ്തുത പരിപാടി നടന്നു. കൂട്ടികൾക്ക് ഏറെ ഹൃദ്യവും വിജ്ഞാനപ്രദവും
ആയിരുന്നു മടപ്പള്ളി കോളേജിൽനിന്നും വിരമിച്ച ഭൌതിക ശാസ്ത്രാധ്യാപകൻ കൂടിയായ പാപ്പുട്ടിമാഷുമായുള്ള സംവാദം. തന്റെ കുട്ടിക്കാല വായനാനുഭവങ്ങൾ പങ്കുവെച്ചതിനു ശേഷം കലയും സാഹിത്യവും മാത്രമല്ല ഗോളശാസ്ത്രവും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി ഗിരിജ.എൻ. ആധ്യക്ഷ്യം വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ശ്രീമതി ഇ.എൻ. ഷീജ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുനീർമാഷ് ആശംസകൾ നേർന്നു. വിദ്യാർഥിന് റൈഷ അബ്ദുൽ അസീസ് നന്ദി പറഞ്ഞു.  രണ്ട് മണിക്ക് ആരംഭിച്ച പരിപാടി നാലര മണിക്ക് അവസാനിച്ചു.


വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19 ന് ചേർന്ന പ്രത്യേക അംസബ്ലിയിൽ ലൈബ്രറി പുസ്തക വിതരണോദ്ഘാടനം, സാഹിത്യാസ്വാദനം, എന്നിവ നടന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ പുസ്തകത്തെ പരിചയപ്പെടുത്തുകയും ആസ്വാദനക്കുറിപ്പ് വായിക്കുകയും ചെയ്തു. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള ലൈബ്രറി പുസ്തക വിതരണോദ്ഘാടനവും നടന്നു. വായനാവാരവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. സാഹിത്യ ക്വിസ്സിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

ചിത്രങ്ങളിലൂടെ...








എഴുത്തുകാരനെ അറിയാം

എഴുത്തുകാരനെ അറിയാം എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പഠന പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തിൽ ബഷീർ അനുസ്മരണവും വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കൃതികളും മുഖ്യവിഷയമാക്കിയ ക്വിസ് മത്സരവും നടത്തി. ബഷീർ കൃതികളുടെ ആഴങ്ങളിലേക്ക് കൂട്ടികൾക്ക് വെളിച്ചം ലഭിക്കുന്ന വിധം തയ്യാറാക്കിയ ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽബന്ന രണ്ടാം സ്ഥാനവും നേടി. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സാഹിത്യകാരൻമാരെ സന്ദർഭാനുസരണം പരിചയപ്പെടുത്തുകയും അവരുടെ കൃതികളിലേക്ക് കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.


ലൈബ്രറി കൌൺസിൽ ക്വിസ്


വർഷം തോറും സംസ്ഥാന ലൈബ്രറികൌൺസിൽ സ്കൂൾ തലത്തിൽ നടത്തിവരാറുള്ള സ്കൂൾ തല വായനാ മത്സരവും വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. ഒട്ടേറെ കുട്ടികൾ പങ്കെടുത്തു. മികച്ച മാർക്ക് നേടിയ മൂന്ന് കൂട്ടികളെ (മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന, സഫ്ന കെ) ആഗസ്ത് 6 ന് നടക്കുന്ന താലൂക്ക് തല മത്സരത്തിലേക്ക്  തെരഞ്ഞെടുത്തു. 

No comments:
Write comments

Recommended Posts × +