ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക . ഇവരിൽ റൈഷയും ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ പങ്കെടുത്തത്.

No comments:
Write comments