അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Tuesday, 20 March 2018

ഹൈടെക്ക് ക്സാസുകൾ ആരംഭിച്ചു.

സംസ്ഥാന സർക്കാർ പദ്ധതിയായ പൊതുവിദ്യാലയങ്ങളുടെ ഹൈടെക് വൽക്കരണത്തിൻ്റെ ഭാഗമായി ഇരുമ്പുഴി ജി.എച്ച്.എസ്.സ്കൂൾ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജില്ലാ പഞ്ചായത്തിൻ്റെയും സഹായത്തോടെ വിപുലമായ സൌകര്യമാണ് ഒരുക്കിയത്. മുഴുവൻ ക്ലാസുമുറികളും അതിനായി അണിഞ്ഞൊരുങ്ങിയ വിവരം നേരത്തെ അറിയിച്ചിരുന്നല്ലോ. അതിൻ്റെ അടിസ്ഥാനത്തിൽ കൈറ്റ്സ് വിതരണം ചെയ്ത ആദ്യഘട്ട ഉപകരണങ്ങൾ ഉടനെ തന്നെ ക്ലാസുറൂമുകളിൽ ഫിറ്റ് ചെയ്യുകയും ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പരമാവധി അതിൻ്റെ സൌകര്യം ലഭിക്കുന്നതിന് അഞ്ച് ക്ലാസു മുറികൾ ഹൈടെക്കാക്കി മാറ്റുകയും ചെയ്തു. ജനപ്രതിനിധികളുടെ സൌകര്യം കൂടി കണക്കിലെടുത്ത്  ഒൌദ്യോഗികമായ ഉദ്ഘാടനം 30/03/2019 ന് ശനിയാഴ്ച മലപ്പുറം എം.എൽ.എ. ശ്രീ പി. ഉബൈദുല്ല നിർവഹിക്കും. 



വിജയഭേരി 2017

2017-18 അധ്യായന വർഷം ജൂൺമാസം മുതൽ ആരംഭിച്ച വിജയഭേരിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് സമാപനമായി. പ്രഭാത-സായാഹ്ന ക്ലാസുകൾ, പകൽകാല ക്യാമ്പുകൾ, രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള രാത്രികാല ക്ലാസുകൾ, പ്രദേശങ്ങൾ തിരിച്ച് മുഴുവൻ കുട്ടികൾക്കുമായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നടത്തപ്പെട്ട കോർണർ പഠന കേന്ദങ്ങൾ, മുഴുവൻ വിദ്യാർഥികൾക്കുമായി പത്ത് ദിവസം നീണ്ടുനിന്ന പ്രത്യേക ക്യാമ്പുകൾ, ഗൃഹസന്ദർശങ്ങൾ എന്നിവയ്കാണ് ഔദ്യോഗികമായി സമാപനമായത്.

പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ... 

കലോത്സവം; വിജയാദരം 2017

2017-18 അധ്യായന വർഷത്തിലെ കലാ-കായിക-ശാസ്ത്ര മേഖലകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും സമ്മാനാർഹമായവർക്കുള്ള പി.ടി.എ. വക സമ്മാനദാനവും ആദരവും പതിവുപോലെ ഈ വർഷവും നടന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളും മലപ്പുറം എം.എൽ.എ ഉബൈദുല്ല അവർകളും പങ്കെടുത്തു. അതോടൊപ്പം മലപ്പുറം ജില്ലാ തലത്തിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ട്രോഫി നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. അറബി കലാമേളയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം. എസ്.എസ്. ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം, ഐ.ടി മേളയിൽ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയങ്ങളോടൊപ്പം കലാമേളയിൽ  ഒട്ടേറെ ഇനങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളും എ.ഗ്രൈഡും കരസ്ഥമാക്കുകയുണ്ടായി. ഈ വിദ്യാർഥികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി 11.12.2017 ന് സംഘടിപ്പിച്ച സമേളനത്തിൽനിന്നും ചില രംഗങ്ങൾ...