ശകവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്. മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്കാരങ്ങള്‍ നല്‍കി വരുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു.
ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ അനുബന്ധമായി നടത്തി.
പരിസ്ഥിതിക്ലബിന്റെ കോർഡിനേറ്റർ യമുനടീച്ചർ നേതൃത്വം നൽകി ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഫലവൃക്ഷത്തൈ നടീൽ മിനിടീച്ചർ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിക്ലബിന്റെ കോർഡിനേറ്റർ യമുനടീച്ചർ നേതൃത്വം നൽകി ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഫലവൃക്ഷത്തൈ നടീൽ മിനിടീച്ചർ ഉദ്ഘാടനം ചെയ്തു.
No comments:
Write comments