33 വർഷത്തെ സേവനത്തിന് ശേഷം ഗവ. സർവീസിൽ നിന്ന് വിരമിക്കുന്ന. ജി.എച്.എച്.എസ് ഇരുമ്പൂഴി പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ സാറിന് കുട്ടികളും അദ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയപ്പുനൽകി. 2015-16, 2016-17 അധ്യായനവർഷത്തിലാണ് ഈ സ്കൂളിൽ കരുണാകരൻ സാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത്. സൌമ്യമായ പെരുമാറ്റം കൊണ്ടും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കാൻ ഈ വർഷങ്ങളിൽ സ്കൂളിന് സാധിച്ചു. കാലാമേളയിലും മറ്റും ഇരുമ്പൂഴി ഗവ. സ്കൂളിനെ സബ് ജില്ലയിൽ തന്നെ മുന്നിലെത്തിക്കാൻ സാധിച്ചു. കുട്ടികളുടെ സ്കോളർഷിപ്പ് ഇതര മത്സര പരീക്ഷകൾ എന്നിവയിൽ മികച്ച മേൽനോട്ടം നടത്താൻ ഐ.ടി. മേഖലയിൽ പ്രാവീണ്യമുള്ള കരുണാകരൻ സാറിന് സാധിക്കുകയുണ്ടായി. യോഗം ഉമർ അറക്കൽ (മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗം കമ്മറ്റി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. അനിൽ പി.എം. (പ്രിൻസിപ്പൽ ജി.എച്.എസ്.എസ് ഇരുമ്പുഴി, അബ്ദുറഷീദ് ടി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികളും ആധ്യാപകരും രക്ഷിതാക്കളും പ്രത്യേകം മെമെൻ്റോ നൽകി. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. കരുണാകരൻ സാർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എം ബഷീർ അധ്യക്ഷനായ യോഗത്തിന് കെ.എ. മിനി ടീച്ചർ (സീനിയർ അസിസ്റ്റൻ്റ്) സ്വാഗതവും അബ്ദുൽ മുനീർ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു.
പരിപാടി ഫോട്ടോകളിലൂടെ.................
No comments:
Write comments