അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Saturday, 14 January 2017

വിജയഭേരി 2016-17: ഉദ്ഘാടനം


എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനം വർദ്ധിപ്പിക്കുവാനും എല്ലാ വിഷയങ്ങൾക്കും ഏപ്ലസ് ലഭിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നടപ്പാക്കി വരുന്ന തീവ്രയജ്ഞ പരിപാടിയാണ് വിജയഭേരി വിദ്യാഭ്യാസ പദ്ധതി. പരീക്ഷയെഴുതുന്ന കുട്ടികളുടെ പത്ത് ശതമാനത്തിന് മുഴുവൻ വിഷയത്തിനും എപ്ലസ് നേടിക്കൊടുക്കാൻ സഹായിക്കുക എന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യമായി നിശ്ചയിച്ചിട്ടുള്ളത്. ഇരുമ്പുഴി ഗവ. സ്കൂളിലും പതിവുപോലെ ഈ വർഷവും വിപുലമായ വിജയഭേരി തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ എ.പി. കരുണാകരൻ സാർ ഉദ്ഘാടനം നിർവ്വഹിച്ചു. വിജയഭേരി കോർഡിനേറ്റർ അബ്ദുൽ ജലീൽ മാസ്റ്റർ ഈ വർഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ വിശദീകരിച്ചു. പരീക്ഷയെ വരവേൽക്കാം എന്ന പേരിലാണ് വിജയഭേരി പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി.

* രക്ഷാകർതൃ ബോധവൽക്കരണം.

* മോട്ടിവേഷൻ ക്ലാസ്.

* റിവിഷൻ ക്യാമ്പ്.

* പഠന കോർണർ.

* തീവ്രപരിശീലന ക്യാമ്പ്.

* നൈറ്റ് ക്യാമ്പ്.

* ഗൃഹസന്ദർശനം

എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു. ജനുവരി 12 ന് വെള്ളിയാഴ്ച രക്ഷാകർതൃ ബോധവൽക്കരണം നടക്കുന്നവിവരവും ജനുവരി 14 ന് ശനിയാഴ്ച വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നടക്കുന്ന വിവരവും കോർഡിനേറ്റർ അറിയിച്ചു.








No comments:
Write comments

Recommended Posts × +