അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Friday, 12 July 2019

വീണ്ടും ചരിത്രം മാറ്റി എഴുതി SSLC ഫലം

ഗവ. ഹയര്‍സെക്കണ്ടറി ഇരുമ്പുഴി വീണ്ടും മുന്നോട്ട് തന്നെ. 2018-19 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി ബാച്ച്  11 ഫുള്‍ എപ്ലസും 16 ഒമ്പത്  എപ്ലസും 12 എട്ട് എപ്ലസും നേടി സ്കൂളിന്റെ തന്നെ ചരിത്രത്തിലെ തന്നെ മികച്ച വിജയം നേടിയ ബാച്ചായി. പരീക്ഷ എഴുതിയ 217 പേരില്‍ 216 പേരും വിജയിച്ചു. വിജയ ശതമാനം 99.53.


Wednesday, 8 May 2019

ഇരുമ്പുഴി സ്കൂള്‍ ഒന്നാമത്തെ ചോയിസ്

 മിടുക്കരായ വിദ്യാര്‍ഥികളുടെ ഒന്നാമത്തെ ചോയിസായി ഇരുമ്പുഴി സ്കൂള്‍ മാറുന്നു. 2018-19 അധ്യായന വര്‍ഷത്തില്‍ സമീപ യുപി സ്കൂളുകളില്‍ നിന്ന് USS സ്കോളര്‍ഷിപ്പ് നേടിയ എട്ട് വിദ്യാര്‍ഥികളാണ് ഇരുമ്പുഴി ഹൈസ്കൂള്‍ അവരുടെ തുടര്‍ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ഇത് ഒരു സര്‍വകാല റിക്കോര്‍ഡ് ആണ്. ആ മിടുക്കന്‍മാര്‍ക്ക് അര്‍ഹമായ വരവേല്‍പ്പാണ് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് നല്‍കിയത്.








ആദ്യ ഘട്ടത്തില്‍ തന്നെ മുഴുവന്‍ ക്ലാസുകളും ഹൈടെക് സൗകര്യമേര്‍പ്പെടുത്തിയ അപൂര്‍വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഗവ. ഹൈസ്കൂള്‍









Wednesday, 20 February 2019

പഴയകാലം ഓർമിക്കാം

ഈ ബ്ലോഗിന്റെ വായനക്കാരേ...

സ്കൂളിൽ ലഭ്യമായ ഏതാനും പഴയ ഫോട്ടോകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ ആരുടെയെങ്കിലും കൈവശം സ്കൂളിലെ പഴയ ഫോട്ടോകളുണ്ടെങ്കിൽ അവ ഞങ്ങൾക്ക് അയച്ചുതരിക, ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്..