അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday 8 December 2016

സ്മാ‍ര്‍ട്ട് 40 ഓആര്‍സി ക്യാമ്പ്

ഓ.ആര്‍.സി.ക്ക് കീഴിൽ ഈ വര്‍ഷം നടന്ന ശ്രദ്ധേയമായ പരിപാടിയാണ്. ഓ.ആര്‍.സി. സ്മാര്‍ട്ട് ഫോര്‍ട്ടി ക്യാമ്പ്. നവംബര്‍ 19, 20 (ശനി, ഞായര്‍) തിയ്യതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലും സ്മാര്‍ട്ട് റൂമിലുമായി നടന്നു. 19 തിയ്യതി ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച പരിപാടി 20 ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അവസാനിച്ചത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍മാൻ ഉമര്‍ അറക്കലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വാ‍ര്‍ഡ് മെമ്പര്‍ സലീന ബഷീര്‍, പി.ടി.എ പ്രസിഡണ്ട് ബഷീര്‍, സമീര്‍ മച്ചിങ്ങല്‍, ഷാഹുൽ ഹമീദ് സര്‍, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കരുണാകരൻ എ.പി. സ്വാഗതവും കോര്‍ഡിനേറ്റര്‍ സ്നേഹലത ടീച്ചര്‍ നന്ദിയും പറഞ്ഞു.

ബാബുരാജ് മാഷ്
മാത്യൂമാഷ്

തുടര്‍ന്ന് നടന്ന സെഷനുകൾക്ക് പ്രഗൽഭരായ റിസോര്‍സ് പേഴ്സൺസ് നേതൃത്വം നൽകി. മലപ്പുറം ഗവ. ഗേൾസ് സ്കൂൾ ഓആര്‍സി നോഡൽ ടീച്ചറായ ഷാഹുൽ ഹമീദ്, സംഗീതവാദ്യോപകരണ വിദഗ്ധനായ ബഷീര്‍, സ്കൂളിലെ അധ്യാപകനും ബി.ആര്‍.സി ട്രൈനറുമായ മാത്യു , കൌൺസിലിംഗ് രംഗത്തെ പരിചയ സമ്പന്നായ ബാബുരാജ്, സ്കൂളിലെ നോഡൽ ടീച്ചറായ സ്നേഹലത ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സംബന്ധിച്ചു. 

'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ഇറാനി സിനിമയുടെ പ്രസക്തഭാഗങ്ങളും മിസ് ഫിറ്റ്, ഇമ്മിണി ബല്യൊരാൾ തുടങ്ങിയ ലഘു സിനിമകൾ കാണിക്കുകയും അവയുടെ സന്ദേശങ്ങളും ചര്‍ച നടത്തുകയും ചെയ്തു

പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളെ മാത്യൂ മാഷ്
അഭിമുഖീകരിക്കുന്നു. 

ഗ്രൂപ് ചര്‍ച, പ്രവ‍ര്‍ത്തനം


വിഭവസമൃദ്ധമായ ഭക്ഷണം

അധ്യാപകര്‍ ഭക്ഷണവിതരണത്തിൽ

അനുഭവവിവരണം





ക്യാമ്പംഗങ്ങളും അധ്യാപകരും ഓആര്‍സി
കോ ഓര്‍ഡിനേറ്ററോടൊപ്പം
സമാപന സെഷനിൽ ക്യാമ്പംഗങ്ങളുടെ അനുഭവവിവരണവും നടന്നു. Malappuram District Child Protection  ഓഫീസിലെ O.R.C. കോര്‍ഡിനേറ്റര്‍ ഫൈസൽ സന്നിഹിതനായിരുന്നു,



No comments:
Write comments

Recommended Posts × +