അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Friday, 2 December 2016

ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡില്‍ തിരൂര്‍-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നില്‍ ഇരുമ്പുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളില്‍ നിന്നും അപ്പര്‍ പ്രൈമറി തലം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങല്‍, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളില്‍ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികള്‍ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങള്‍ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ അവരുടെ കുട്ടികള്‍ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാര്‍ത്ഥമതികളായ ഒരു പറ്റം ആളുകള്‍ ഒര ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ല്‍ ഇരുമ്പുഴിയില്‍ ഗവ. ഹൈസ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂള്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാന അധ്യാപകന്‍. പിന്നീട് മൂന്ന് ഏക്കര്‍ സ്ഥലം ശ്രീ. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നല്‍കുകയും സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ല്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

No comments:
Write comments

Recommended Posts × +