അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Friday 24 February 2017

കലോത്സവം 2016


ഈ വർഷവും വിപുലമായ രൂപത്തിൽ സ്കൂൾ തല കലോത്സവ പരിപാടികൾ നടന്നു. റിയാലിറ്റി ഷോ ഫെയിം കലോത്സവം ഉദ്ഘാടനം ചെയ്തു. എച്.എം., പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. കലോത്സവ കൺവീനർ സ്വാഗതം പറഞ്ഞു. ഷരീഫ് മാഷ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മത്സര പരിപാടികളിൽ വിജയികളെ കണ്ടെത്തി. സമ്മാനം നൽകി. 

ഫോട്ടോകളിലൂടെ..




















Wednesday 22 February 2017

എച്ച്. എമ്മിനുള്ള യാത്രയയപ്പുയോഗം

33 വർഷത്തെ സേവനത്തിന് ശേഷം ഗവ. സർവീസിൽ നിന്ന് വിരമിക്കുന്ന. ജി.എച്.എച്.എസ് ഇരുമ്പൂഴി പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ സാറിന് കുട്ടികളും അദ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയപ്പുനൽകി. 2015-16, 2016-17 അധ്യായനവർഷത്തിലാണ് ഈ സ്കൂളിൽ കരുണാകരൻ സാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചത്. സൌമ്യമായ പെരുമാറ്റം കൊണ്ടും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കാൻ ഈ വർഷങ്ങളിൽ സ്കൂളിന് സാധിച്ചു. കാലാമേളയിലും മറ്റും ഇരുമ്പൂഴി ഗവ. സ്കൂളിനെ സബ് ജില്ലയിൽ തന്നെ മുന്നിലെത്തിക്കാൻ സാധിച്ചു. കുട്ടികളുടെ സ്കോളർഷിപ്പ് ഇതര മത്സര പരീക്ഷകൾ എന്നിവയിൽ മികച്ച മേൽനോട്ടം നടത്താൻ ഐ.ടി. മേഖലയിൽ പ്രാവീണ്യമുള്ള കരുണാകരൻ സാറിന് സാധിക്കുകയുണ്ടായി. യോഗം ഉമർ അറക്കൽ (മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗം കമ്മറ്റി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. അനിൽ പി.എം. (പ്രിൻസിപ്പൽ ജി.എച്.എസ്.എസ് ഇരുമ്പുഴി, അബ്ദുറഷീദ് ടി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികളും ആധ്യാപകരും രക്ഷിതാക്കളും പ്രത്യേകം മെമെൻ്റോ നൽകി. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. കരുണാകരൻ സാർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എം ബഷീർ അധ്യക്ഷനായ യോഗത്തിന് കെ.എ. മിനി ടീച്ചർ (സീനിയർ അസിസ്റ്റൻ്റ്) സ്വാഗതവും  അബ്ദുൽ മുനീർ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. 


പരിപാടി ഫോട്ടോകളിലൂടെ.................


















നൈറ്റ് ക്യാമ്പ് ഉദ്ഘാടനം


 എസ്.എസ്.എൽ. സി. (2017 മാർച്ച്) വിദ്യാർഥികൾക്കായി സ്കൂളിൽ സംഘടിപ്പിക്കുന്ന നൈറ്റ് ക്യാമ്പ ഉദ്ഘാടനം ശ്രീ. ഉമർ അറക്കൽ ( ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ) നിർവഹിച്ചു. എസ്.എസ്.എൽ.സി വിജയിക്കല്ല കാര്യം നല്ല മാർക്കോടുകൂടി വിജയിക്കുക എന്നതാകണം വിദ്യാർഥികൾ ലക്ഷ്യമാക്കേണ്ടത് എന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ കരുണാകരൻ സാറിന് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം നൂറുശതമാനം വിജയവും മികച്ച പ്രകടനവും കാഴ്ച്ചവെക്കലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെ. പരീക്ഷയിൽ വിജയിച്ച് നൂറുശതമാനം നേടുന്നതിലുപരി ആധ്യഘട്ടത്തിൽ തന്നെ ഒരു വിദ്യാർഥിയും തോൽവി നേരിടാതെ വിജയിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നൈറ്റ് ക്യാമ്പ ഉദ്ഘാടനവും ഈ അധ്യായനവർഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ സാറിനുള്ള യാത്രയപ്പു യോഗവും സംയുക്തമായിട്ടാണ് നടത്തിയത്.

നൈറ്റ് ക്യാമ്പിൽ നിന്ന്..


.




Tuesday 21 February 2017

ഓണാഘോഷം 2016

ജി.എച്.എസ്.എസ് ഇരുമ്പുഴി അധ്യാപകരും വിദ്യാർഥികളും  ഈ വർഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ വർഷം ക്ലാസടിസ്ഥാനത്തിൽ നടത്തിയ പൂക്കളമത്സരം ക്ലാസുകൾ സഹകരിച്ച് ഒരു വലിയ പൂക്കളമൊരുക്കി. സ്പൂൺറൈസ്, പൊട്ടാറ്റോ ഗാതറിംഗ്, വടം വലി എന്നിവ നടന്നു. ക്ലാസടിസ്ഥാനത്തിൽ നടന്ന വടം വലിയിലെ വിജയികൾക്ക് പഴക്കുല സമ്മാനമായി നൽകി. കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ വിപുലമായ ഓണസദ്യ ഈ വർഷവും ഉണ്ടായിരുന്നു..  ചിത്രങ്ങളിലൂടെ..