അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Thursday 8 December 2016

അറബി ക്ലബ്ബ്


2016-17 അധ്യായന വർഷത്തെ അറബി ക്ലബ് രൂപീകരണം സ്മാർട്ട് റൂമിൽ വെച്ച് ജൂൺ 15 ന് നടന്നു. അറബി ഭാഷ ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ്  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന ക്ലബിന് ക്ലാസ് കൺവീനർമാരെയും, ക്ലബ് ക്യാപ്റ്റനായി ഹസനുൽബന്നയെയും  തെരഞ്ഞെടുത്തു.  

റംസാൻ ക്വിസ്:



ജൂൺ 30 ന് റംസാൻ ക്വിസ്, ഖിറാഅത്ത് മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഹസനുൽ ബന്ന, രണ്ടാം സ്ഥാനം ഷിഫ്ന ഷെറിൻ മൂന്നാം സ്ഥാനം മുഹമ്മദ് ഷാബിൻ എന്നിവർ കരസ്ഥമാക്കി. 

ഖിറാഅത്തിൽ ഒന്നാം സ്ഥാനം നജ് വ കെ, രണ്ടാ സ്ഥാനം ഫാത്തിമ മാജിദ, മൂന്നാം സ്ഥാനം മുഹമ്മദ് അഫ് ലഹ് എം എന്നിവരും നേടി. 

അലിഫ് അറബിക് ടാലന്റെ്  എക്സാം:

സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ ഹസനുൽ ബന്ന കെ. ഒന്നാം സ്ഥാനവും മുഹമ്മദ് അൻഷിദ് രണ്ടാം സ്ഥാനവും നേടി. 



കലാമേളക്ക് വേണ്ട കുട്ടികളെ കണ്ടെത്തുകയും നിർദ്ദേശം നൽകുകയും ചെയ്തു. 

നേട്ടങ്ങൾ:


ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബിക്  കലാമേളയിലും സബ് ജില്ലാ തല അറബിക്ക് കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു. 

സബ് ജില്ലാ അറബി കലാമേളയിൽ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ കിരീടം നേടി ചരിത്രം കുറിച്ചു.




No comments:
Write comments

Recommended Posts × +