അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Sunday 17 June 2018

പൂർവ്വവിദ്യാർഥികൾ റജിസ്റ്റർ ചെയ്യുക..

പൂർവ്വവിദ്യാർഥികൾക്ക് സ്കൂളിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കാനും പുർവ്വവിദ്യാർഥി റജിസ്ട്രേഷനും ഒരു സുവർണ്ണാവസരം താഴെ കാണുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

Tuesday 12 June 2018

N M M S പരീക്ഷയില്‍ ഉജ്ജ്വല നേട്ടം

2018 ല്‍ നടന്ന എന്‍.എം.​​എസ്.എസ്.ഇ എന്ന സ്കോള‍ര്‍ഷിപ്പ് പരീക്ഷയില്‍ 14 പേ‍ര്‍ സ്കോള‍ര്‍ഷിപ്പിന് അര്‍ഹരായി മാസം 500 രൂപവീതം  5 വര്‍ഷത്തേക്കുള്ള 2400 രൂപ മൂന്ന് ഘഡുക്കളായിട്ടാണ് ലഭിക്കാറുള്ളത് ഈ വ‍ര്‍ഷം ഈ സംഖ്യ ഇരട്ടിയായി വര്‍ദ്ധിച്ചിരിപ്പിക്കുന്നുവെന്നത് ഏറെ സന്തോഷകരവും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരവുമാണ്. കടുത്ത മത്സരം നടക്കുന്ന ഈ പരീക്ഷയില്‍ മലപ്പുറം സബ് ജില്ലയിലെ മുഴുവന്‍ ഹൈസ്കൂളുകളെയും ഇരുമ്പുഴി സ്കൂള്‍ പിന്നിലാക്കി. മാത്രമല്ല ജില്ലയിലെ തന്നെ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഗവ. സ്കൂളെന്ന സ്ഥാനവു നമ്മുടെ സ്കൂള്‍ കരസ്ഥമാക്കി. 




എസ്.എസ്.എല്‍.സി. പരീക്ഷയി‍ല്‍ മികച്ചവിജയം വീണ്ടും

2017-18 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എ‍ല്‍.സി. പരീക്ഷയില്‍ മികച്ച നേട്ടം നിലനി‍ര്‍ത്തി പരീക്ഷ എഴുതിയ കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഒരു വിഷയത്തില്‍ പരാജയപ്പെട്ടത്. 99.6 വിജയ ശതമാനം. ഇതില്‍ 7 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി. 8 പേ‍ര്‍ 9 വിഷയങ്ങളില്‍ എപ്ലസും  13 പേ‍ര്‍ 8 വിഷയങ്ങളില്‍ എപ്ലസും നേടി കഴിഞ്ഞ വര്‍ഷത്തെ ഉജ്ജ്വല വിജയം നിലനിര്‍ത്തി. പിന്നീട് നടന്ന സെ പരീക്ഷയിൽ ഒരു വിഷയം എഴുതിയെടുത്തതോടെ വിജയ ശതമാനം നൂറിലെത്തി.

മുഴുവൻ വിഷയത്തിലും A + നേടിയവർ...

മുഹമ്മദ് അൻഷിദ്.  എൻ

ഹസനുൽ ബന്ന.  കെ

ഫാബിദ . ടി

ജസീന എ.പി.

മുഹ് സിന. ടി

ഷിംന കെ

തമന്ന എ.കെ





Monday 4 June 2018

മികവുത്സവ കലാ ജാഥ ശ്രദ്ധേയമായി


 പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കേരള ഗവ. പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ച മികവുത്സവ കലാജാഥ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിപുലമായി നടത്തി. ആനക്കയത്ത് നിന്ന് തുടങ്ങി വടക്കുംമുറിയില്‍ അവസാനിച്ച കലാജാഥ 7 കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പരിപാടികള്‍ അവതരിപ്പിച്ചു. ഗാനമേള സ്കൂളിന്റെ മികവുകളുടെ ഡോക്യൂമെന്ററി പ്രദര്‍ശനം ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. കലാപരിപാടികള്‍ പൂ‍ര്‍ണമായും നിയന്ത്രിച്ചത് വിദ്യാര്‍ഥികളായിരുന്നു. കലാജാഥക്ക് ഷരീഫ് മാസ്റ്റര്‍ എച്ച്. എം. എന്‍ ഗിരിജ ടീച്ചര്‍ സ്റ്റാഫ് സെക്രട്ടറി മുനീര്‍മാസ്റ്റര്‍ എന്നിവ‍ര്‍ നേതൃത്വം ന‍ല്‍കി അധ്യാപികമാരും അധ്യാപകരും ജാഥയെ അനുഗമിച്ചു. ആനക്കയത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി പി.ടി. സൂനീറ ഉദ്ഘാടനം നി‍ര്‍വഹിച്ചു. പരിപാടിയില്‍ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങള്‍ എം.ടി.എ പ്രസിഡണ്ട് ശ്രീമതി ശബ്ന എന്നിവ‍ര്‍ സംബന്ധിച്ചു. പെരിമ്പലത്ത് വെച്ച് ഹംസ മാഷ് സംബന്ധിച്ച് സംസാരിച്ചു. ശേഷം ഇരുമ്പുഴി, കരിഞ്ജീരിപറമ്പ്, വളാപറമ്പ് എന്നിവിടങ്ങളി‍ല്‍ പരിപാടി അവതരിപ്പിക്കുകയും വിവിധ സ്ഥലങ്ങളില്‍ അതാത് പ്രദേശത്തെ വാഡ് മെമ്പര്‍മാ‍ര്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. വളാപറമ്പില്‍ വാ‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ. യു. മൂസ സംസാരിച്ചു. വടക്കുമുറിയില്‍ വെച്ച് നടന്ന സമാപനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ മുഹമ്മദ് മാസ്റ്റര്‍ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

ചിത്രങ്ങളിലൂടെ...