അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Wednesday 11 April 2018

യൂറീക്കാ വിജ്ഞാനോത്സവത്തിലും മികച്ച നേട്ടം


 ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക .  ഇവരിൽ  റൈഷയും  ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു.   ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ  പങ്കെടുത്തത്. 










ത്രിദിന 'സ്മാർട്ട് 40' ക്യാമ്പ് സമാപിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന  സ്മാർട്ട് 40 സഹവാസ ക്യാമ്പ് (16-3-2018 മുതൽ 18-3-2018 വരെ) സമാപിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ  ഒ.ആ.സി.യുടെ നിർദ്ദേശമനുസരിച്ച് നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ ഒ.ആർ.സി. കോർഡിനേറ്റർ ശ്രീമതി സ്നേഹലത ടീച്ചർ നേതൃത്വം നൽകി. 44 കുട്ടികൾ ആദ്യവസാനം പങ്കെടുത്തു. വിവിധ മേഖലയിൽ വിദഗ്ദരായ വ്യക്തിത്വങ്ങൾ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 16 ാം തിയ്യതി വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർചക്ക് സഹായകമായ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. അധ്യാപകളും രക്ഷിതാക്കളും ഊഴമനുസരിച്ച് വിദ്യാർഥികളോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ ക്യാമ്പ് ഹൃദ്യവും പ്രയോജനപ്രദവുമായി കുട്ടികൾ അഭിപ്രായപ്പെട്ടു.












Monday 2 April 2018

ഹൈടെക് ക്ലാസുമുറികൾ ഉദ്ഘാടനം ചെയ്തു.


സംസ്ഥാനത്തെ ക്ലാസുമുറികൾ ഹൈടെക്ക് ആക്കുന്നതിൻ്റെ ഭാഗമായി ഇരുമ്പുഴി സ്കൂളിൽ പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസുമുറികളും ഹൈടെക്ക് വൽക്കരിച്ചു. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ പി.ഉബൈദുല്ല എം.എൽ.എ. നിർവഹിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, സന്നദ്ധസംഘടനകൾ, പ്രമുഖ വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ഒന്നാം ഘട്ടത്തിൽ തന്നെ മുഴുവൻ ക്ലാസുമുറികളും ഇതിനായി സജ്ജീകരിക്കാനായി. നിർദ്ദേശിക്കപ്പെട്ട മുഴുവൻ സൌകര്യങ്ങളുമൊരുക്കി പൂർണതികവോടെ മാസങ്ങൾക്ക് മുമ്പേ സ്കൂൾ ഹൈടെക് വൽക്കരിക്കാൻ തയ്യാറായിരുന്നു. വരാന്തകൾ ടൈലിട്ട് വൃത്തിയാക്കി ഇരുമ്പുഴി ഹൈസ്കൂൾ മാതൃകയായിരുന്നു. ഇതിലേക്ക് ആദ്യഘട്ടത്തിൽ തന്ന ഉപകരണങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുമാർ നേരത്തെ തന്നെ സജ്ജീകരിച്ചിരുന്നു. ബാക്കി ക്ലാസുകളിലേക്ക് കൂടി രണ്ടാം ഘട്ടം ഉപകരണങ്ങൾ ലഭിച്ചു. ഇതോടെ ക്ലാസുകൾ സമ്പൂർണമായി ഹൈടെക് വൽക്കരിക്കാനായി. ഈ ക്ലാസുമുറികളുടെ ഔദ്യോഗികമായ സമർപ്പണമാണ് 31-03-2018 ന് ശനിയാഴ്ച നിർവഹിച്ചത്. ചടങ്ങിൽ രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ ജനപ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുൽപാടൻ  അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എൻ.ഗിരിജ ടീച്ചർ റിപ്പോർട്ടും വരവു ചിലവുകണക്കുകളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി.എം അനിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡണ്ടുമായ യു. മൂസ, പഞ്ചായത്തംഗങ്ങളായ സി.കെ. ശിഹാബ്, രജനി മോഹൻദാസ്, പി.ടി.എ പ്രതിനിധികളായ കെ.എം മൊയ്തീൻ, ടി.എം. വിനോദ്, കെ രാജേഷ്, മുൻ എച്ച്.എം.ശ്രീ എ.പി. കരുണാകരൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് മികവുത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യൂമെൻ്ററി പ്രദർശനം, വിദ്യാർഥികളുടെ കലാ പ്രകടനങ്ങൾ, പൂർവ വിദ്യാർഥിയായ ശംസുദ്ധീൻ പാണായിയുടെ മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു.

കഴിഞ്ഞ പരീക്ഷയിൽ ക്ലാസിൽ മികച്ച വിജയം നേടിയ എസ്.എസി., എസ്.ടി വിദ്യാർഥിക്കൾക്ക് കനറാ ബാങ്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും സമ്മാനിച്ചു. 

ചിത്രങ്ങളിലൂടെ...




























Sunday 1 April 2018

ആൺകുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുമ്പോൾ





ഏതാനും വ‍ര്‍ഷം മുമ്പ് നമ്മുടെ സ്കൂളിലെ ഹയ‍ര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ന‍ല്‍കിയ മോട്ടിവേഷന്‍ ക്ലാസി‍ല്‍നിന്ന് ഒരു ചെറിയ ഭാഗം. നമ്മുടെ സമൂഹം ഗൗരവത്തോടെ ച‍ര്‍ച ചെയ്യേണ്ട വിഷയം. മഹാ ഭൂരിഭാഗം ആ​ണ്‍കുട്ടികളും ഒന്നും പഠിക്കുന്നില്ല. സ്കൂളിലെ ഒരു ആക്ടിവിറ്റികളിലും കാര്യമായി മുന്നോട്ട് വരുന്നില്ല. ഇതി‍ല്‍ പറയുന്നത് പോലെ മുഴുവനായി സംഭവിച്ചില്ലെങ്കിലും പ്രശ്നം ഗൗരവതരമായി തന്നെ തുടരുന്നു.