അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Wednesday 8 May 2019

ഇരുമ്പുഴി സ്കൂള്‍ ഒന്നാമത്തെ ചോയിസ്

 മിടുക്കരായ വിദ്യാര്‍ഥികളുടെ ഒന്നാമത്തെ ചോയിസായി ഇരുമ്പുഴി സ്കൂള്‍ മാറുന്നു. 2018-19 അധ്യായന വര്‍ഷത്തില്‍ സമീപ യുപി സ്കൂളുകളില്‍ നിന്ന് USS സ്കോളര്‍ഷിപ്പ് നേടിയ എട്ട് വിദ്യാര്‍ഥികളാണ് ഇരുമ്പുഴി ഹൈസ്കൂള്‍ അവരുടെ തുടര്‍ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ഇത് ഒരു സര്‍വകാല റിക്കോര്‍ഡ് ആണ്. ആ മിടുക്കന്‍മാര്‍ക്ക് അര്‍ഹമായ വരവേല്‍പ്പാണ് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് നല്‍കിയത്.








ആദ്യ ഘട്ടത്തില്‍ തന്നെ മുഴുവന്‍ ക്ലാസുകളും ഹൈടെക് സൗകര്യമേര്‍പ്പെടുത്തിയ അപൂര്‍വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഗവ. ഹൈസ്കൂള്‍









1 comment:
Write comments
  1. നമ്മുടെ തന്നെ സ്കൂളിലെ അധ്യാപകനും ആക്ടിംഗ് എച്ച്.എം ഒക്കെയായി ദീർഘകാലം നമ്മുടെ സ്കൂളിൽ സേവനമനുഷ്ടിച്ച കെ.അലവി മാഷ് നമ്മുടെ ഹൈസ്കൂളിനെ കുറിച്ചൊരു ചരിത്രപുസ്തകം എഴുതുന്നു. 1974 ൽ GMUP സ്കൂൾ കെട്ടിടത്തിൽ ആരംഭിച്ച നമ്മുടെ സ്കൂൾ 1977 ഫസ്റ്റ് SSLC പരീക്ഷ എഴുതിയതു മുതൽ ഇക്കഴിഞ്ഞ 2019 പബ്ളിക് എക്സാം വരേയുള്ള ഓരോ വർഷത്തേയും വിജയ ശതമാനം ഈ പുസ്തക രചനക്കായി അത്യാവശ്യമായി വന്നിരിക്കുന്നു. വസ്തു നിഷ്ഠമായ ഡാറ്റ നൽകാൻ സാധിക്കുന്നവരുടെ സഹായം തേടുന്നു.

    ReplyDelete

Recommended Posts × +