അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Saturday 10 December 2016

പ്രവേശനോത്സവം - 2016


  ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1  ന് നടന്നു. നവാഗതരെ സ്വാഗതം ചെയ്യുകയും കഴിഞ്ഞ വർഷം എൻ.എം.എസ് സ്കോളർഷിപ്പ് നേടിയവരെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു. എച്ച്.എം. കരുണാകരൻ സർ, ഹബീബ് മാസ്റ്റർ, പി.ടി.എ അംഗം മൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 















സ്വാതന്ത്ര്യദിനാഘോഷം-2016

 ഈ വർഷത്തെ സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ കരുണാകരൻ സാർ പതാക ഉയർത്തി. സമ്മേളനത്തിൽ പ്രിൻസിപ്പൾ അനിൽ സർ, കരുണാകരൻ സാർ, പിടിഎ പ്രസിഡണ്ട് ശ്രീ മുഹമ്മദ് ബഷീർ, വാർഡ് മെമ്പർ ശ്രീമതി സലീന, പി.ടി.എ. അംഗം മൊയ്തീൻ മാസ്റ്റർ,  മുഹമ്മദ് സാലിം മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനമന്ത്രി മുഹമ്മദ് അൻഷിദ് സ്വതന്ത്യദിന സന്ദേശം നൽകി. ദേശഭക്തിഗാനവും പതാക വന്ദനഗാനവും വിദ്യാർഥിനികൾ ആലപിച്ചു.

  വിദ്യാർഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഇറക്കിയ സ്വാതന്ത്ര്യദിന മാഗസിൻ എച്ച്.എം. പ്രകാശനം ചെയ്തു. ഇംഗ്ലീഷ ക്ലബ് പുറത്തിറക്കിയ ചുമർ പത്രവും പ്രകാശനം ചെയ്തു. സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തി ക്വിസ് മത്സരത്തിലെ വിജയികൾക്കും ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയ മാഗസിനുകൾക്കുമുള്ള സമ്മാനം വിതരണം ചെയ്തു. ശേഷം ലഡുവിതരണവും നടന്നു. 
 
























ജെ.ആർ.സി. ട്രൈനിംഗ്

സ്കൂളിലെ ജെ.ആർ.സി അംഗങ്ങൾക്ക് ട്രൈനിംഗ് നടന്നു. മുഹമ്മ് സാലിം മാസ്റ്റർ നേതൃത്വം നൽകി.







Friday 9 December 2016

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

ജൂൺ പത്തിന് ഫുട്ബോ കളിയിൽ തൽപരരായ കുട്ടികൾക്കായി ഫുട്ബോ  കോച്ചിംഗ് ക്യാമ്പ് നടത്തി. ഇവരിൽനിന്ന് സ്കൂൾ ടീമിലേക്ക് സെലക്ഷൻ നടത്തി.  കായികാധ്യാപകൻ മുനീർ മാസ്റ്റർ നേതൃത്വം നൽകി. 





മെഗാ ചാർട്ട് ഷോ

ഗാന്ധിദർശൻ ക്ലബ്, എസ്.എസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ മെഗാ ചാർട്ട് ഷോ നടത്തി..




ലോകപരിസ്ഥിതി ദിനം - 2016

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ.. നാച്ച്വർ ക്ലബിന് കീഴിൽ വൃക്ഷതൈ വിതരണം, മരം നടീൽ, പരിസ്ഥിതിഗാനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടന്നു. സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ നേതൃത്വം നൽകി. 
























സബ് ജില്ലാ ശാസ്ത്രമേള ആഥിത്യം

മലപ്പുറം സബ് ജില്ലാ എ.ഇ.ഒ നേതൃത്വം നൽകുന്നു.

2016-17 വർഷത്തിലെ മലപ്പുറം സബ് ജില്ലാ ശാസ്ത്രമേളക്ക് സ്കൂൾ ആഥിത്യം വഹിച്ചു. സ്ഥലപരിമിതി പരിഹരിക്കാനായി എക്സിബിഷൻ ഇരുമ്പുഴി ജി.എം.യു.പി സ്കൂളിലും ഗണിത ശാസ്ത്രമേള മുണ്ടുപറമ്പ് എ.എം. യു.പി സ്കൂളിലുമായി നടന്നു. ഓൺ സ്പോട്ട് മത്സരങ്ങൾ സ്കൂൾ അംഗണത്തിലും നടന്നു. യാതൊരു പരാതിക്കുമിടം നൽകാതെ കൃത്യതയോടെ നടന്ന സബ് ജില്ലാ ശാസ്ത്രമേള അധികാരികളുടെ പ്രത്യേകം പ്രശംസ നേടി. 

സ്വാഗത സംഘം രൂപീകരണം ഒക്ടോബർ നാലിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.




സ്വാഗത സംഘം രൂപീകരണ യോഗം
ശാസ്ത്രമേളക്ക് ശേഷം സ്കൂൾ സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം പിരിച്ചുവിടൽ യോഗം.  

സ്വാഗതസംഘം അംഗങ്ങൾ
എ.ഇ.ഒ. ജയപ്രകാശ്

എച്ച്.എസ്.എസ്. ടി. റഷീദ് മാസ്റ്റർ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. എച്ച്.എം, മേളയുടെ കൺവിനർ  പ്രിൻസിപ്പാൾ അനിൽ മാസ്റ്റർ, മലപ്പുറം സബ് ജില്ല എ.ഇ.ഒ മാർ എന്നിവർ സംസാരിച്ചു.


കായികോത്സവം-2016

2016-17 അധ്യായന വർഷത്തിലെ കായികോത്സവം സ്കൂൾ ഗ്രൌണ്ടിൽ വെച്ച് ഓക്ടോബർ 6,7 തിയ്യതികളിലായി നടന്നു. റണ്ണിംഗ്, ത്രോസ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.

മത്സരത്തിൽ നിന്ന്...