അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Monday 16 October 2017

അഭിമാന നേട്ടം വീണ്ടും

ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ  5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തും. ഇവർക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും. പരിപാടിയിൽ ഉദയകുമാർ, പി. വിജയൻ, ഉസ്മാൻ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ. ഗിരിജ ആധ്യക്ഷ്യം വഹിച്ചു. 













No comments:
Write comments

Recommended Posts × +