അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Monday 2 April 2018

ഹൈടെക് ക്ലാസുമുറികൾ ഉദ്ഘാടനം ചെയ്തു.


സംസ്ഥാനത്തെ ക്ലാസുമുറികൾ ഹൈടെക്ക് ആക്കുന്നതിൻ്റെ ഭാഗമായി ഇരുമ്പുഴി സ്കൂളിൽ പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസുമുറികളും ഹൈടെക്ക് വൽക്കരിച്ചു. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീ പി.ഉബൈദുല്ല എം.എൽ.എ. നിർവഹിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, സന്നദ്ധസംഘടനകൾ, പ്രമുഖ വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ഒന്നാം ഘട്ടത്തിൽ തന്നെ മുഴുവൻ ക്ലാസുമുറികളും ഇതിനായി സജ്ജീകരിക്കാനായി. നിർദ്ദേശിക്കപ്പെട്ട മുഴുവൻ സൌകര്യങ്ങളുമൊരുക്കി പൂർണതികവോടെ മാസങ്ങൾക്ക് മുമ്പേ സ്കൂൾ ഹൈടെക് വൽക്കരിക്കാൻ തയ്യാറായിരുന്നു. വരാന്തകൾ ടൈലിട്ട് വൃത്തിയാക്കി ഇരുമ്പുഴി ഹൈസ്കൂൾ മാതൃകയായിരുന്നു. ഇതിലേക്ക് ആദ്യഘട്ടത്തിൽ തന്ന ഉപകരണങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുമാർ നേരത്തെ തന്നെ സജ്ജീകരിച്ചിരുന്നു. ബാക്കി ക്ലാസുകളിലേക്ക് കൂടി രണ്ടാം ഘട്ടം ഉപകരണങ്ങൾ ലഭിച്ചു. ഇതോടെ ക്ലാസുകൾ സമ്പൂർണമായി ഹൈടെക് വൽക്കരിക്കാനായി. ഈ ക്ലാസുമുറികളുടെ ഔദ്യോഗികമായ സമർപ്പണമാണ് 31-03-2018 ന് ശനിയാഴ്ച നിർവഹിച്ചത്. ചടങ്ങിൽ രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ ജനപ്രതിനിഥികൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുൽപാടൻ  അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എൻ.ഗിരിജ ടീച്ചർ റിപ്പോർട്ടും വരവു ചിലവുകണക്കുകളും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി.എം അനിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡണ്ടുമായ യു. മൂസ, പഞ്ചായത്തംഗങ്ങളായ സി.കെ. ശിഹാബ്, രജനി മോഹൻദാസ്, പി.ടി.എ പ്രതിനിധികളായ കെ.എം മൊയ്തീൻ, ടി.എം. വിനോദ്, കെ രാജേഷ്, മുൻ എച്ച്.എം.ശ്രീ എ.പി. കരുണാകരൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് മികവുത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യൂമെൻ്ററി പ്രദർശനം, വിദ്യാർഥികളുടെ കലാ പ്രകടനങ്ങൾ, പൂർവ വിദ്യാർഥിയായ ശംസുദ്ധീൻ പാണായിയുടെ മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു.

കഴിഞ്ഞ പരീക്ഷയിൽ ക്ലാസിൽ മികച്ച വിജയം നേടിയ എസ്.എസി., എസ്.ടി വിദ്യാർഥിക്കൾക്ക് കനറാ ബാങ്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും സമ്മാനിച്ചു. 

ചിത്രങ്ങളിലൂടെ...




























No comments:
Write comments

Recommended Posts × +